POCSO Case : പാലക്കാട് പോക്സോ കേസിൽ പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയെന്ന പരാതി; ലീഗൽ കൗൺസിലറെ മാറ്റി നിർത്താൻ ഉത്തരവ്

Palakkad POCSO Case Latest Update : മങ്കര കേസിൽ ലീഗൽ കൗൺസലറുടെ ഇടപെടൽ നിയമം അനുശാസിക്കുന്ന തരത്തിൽ ഉള്ളതല്ലെന്നും അത്  ഗുണം ചെയ്യുന്നില്ലെന്നും ചൂണ്ടി കാട്ടിയാണ് വനിത ശിശു വികസന ഡയറക്ടർ ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 10:35 AM IST
  • വനിത ശിശു വികസന ഡയറക്ടറാണ് ലീഗൽ കൗൺസിലറെ താത്ക്കാലികമായി മാറ്റി നിർത്തണമെന്ന് അറിയിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
  • മങ്കര കേസിൽ ലീഗൽ കൗൺസലറുടെ ഇടപെടൽ നിയമം അനുശാസിക്കുന്ന തരത്തിൽ ഉള്ളതല്ലെന്നും അത് ഗുണം ചെയ്യുന്നില്ലെന്നും ചൂണ്ടി കാട്ടിയാണ് വനിത ശിശു വികസന ഡയറക്ടർ ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
  • ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വനിതാ - ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും ഈ ലീഗൽ കൗൺസിലർ ഇടപെടാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
 POCSO Case : പാലക്കാട് പോക്സോ കേസിൽ പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയെന്ന പരാതി; ലീഗൽ കൗൺസിലറെ മാറ്റി നിർത്താൻ ഉത്തരവ്

പാലക്കാട് പോക്സോ കേസിൽ അതിജീവിതയെ കേസിലെ പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ ലീഗൽ കൗൺസിലറെ മാറ്റി നിർത്താൻ ഉത്തരവ്. വനിത ശിശു വികസന ഡയറക്ടറാണ് ലീഗൽ കൗൺസിലറെ താത്ക്കാലികമായി മാറ്റി നിർത്തണമെന്ന് അറിയിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. മങ്കര കേസിൽ ലീഗൽ കൗൺസലറുടെ ഇടപെടൽ നിയമം അനുശാസിക്കുന്ന തരത്തിൽ ഉള്ളതല്ലെന്നും അത്  ഗുണം ചെയ്യുന്നില്ലെന്നും ചൂണ്ടി കാട്ടിയാണ് വനിത ശിശു വികസന ഡയറക്ടർ ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വനിതാ - ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും  ഈ ലീഗൽ കൗൺസിലർ ഇടപെടാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന്  സാമൂഹ്യ പ്രവർത്തകർ ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2018 ൽ രജിസ്റ്റർ ചെയ്ത കേസിലാണ്  ലീഗൽ കൗൺസിലർ പ്രോസിക്യൂട്ടർക്കെതിരെ പരാതി നൽകിയത്. കേസ് അട്ടിമറിക്കാൻ പ്രോസിക്യൂട്ടർ സുബ്രഹ്മണ്യൻ ശ്രമിച്ചുവെന്ന് കാണിച്ച് കൗൺസിലർ ജില്ലാ ജഡ്ജിക്ക് പരാതി നൽകിയത്.

ALSO READ: Murder: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കു തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു, മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ

കൂടാതെ കേസിലെ അതിജീവിതയെ കേസ് അട്ടിമറിക്കാനായി ഭീഷണിപ്പെടുത്തിയ പ്രോസിക്യൂട്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ അതിജീവിതയും പരാതി നൽകിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News