Kattappana Anumol Murder Latest Update: സംസ്ഥാനത്തെ നടുക്കിയ കട്ടപ്പന കാഞ്ചിയാറിലെ, കൊലപാതകത്തിന്‍റെ ചുരുളഴിയുമ്പോള്‍ തെളിയുന്നത് ഗാര്‍ഹീക പീഢനത്തിന്‍റെ പരമ്പര കൂടിയാണ്. സ്ഥിരം മദ്യപിച്ചെത്തി ബിജേഷ് അനുമോളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
Also Read: Weekly Predictions: ഇടവം, ധനു രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യോദയം, ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും
കൊല്ലപ്പെട്ട അനുമോള്‍ കാഞ്ചിയാറില്‍ ഒരു പ്രൈമറി സ്കൂളില്‍ അദ്ധ്യാപികയായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ നല്‍കിയ, ഫീസ്, ബിജേഷ് എടുത്തത്, അനുമോള്‍ തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് വഴിതെളിച്ചത് എന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം അനുമോളുടെ കൈ ഞരമ്പ് മുറിച്ച് അത് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനും പ്രതി ശ്രമിച്ചു.
Also Read: Aadhaar PAN Linking: നിങ്ങള്‍ ഇതിനോടകം ആധാര്‍ - പാന്‍ ലിങ്ക് ചെയ്തുവോ? എങ്ങിനെ പരിശോധിക്കാം?
അഞ്ച് വയസുകാരിയായ, മകളുടെ സാന്നിധ്യം പോലും ബിജേഷിന്‍റെ ക്രൂരതയെ ഇല്ലാതാക്കിയില്ല. മകള്‍ ഉറങ്ങിയ സമയത്ത് കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത്. വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍, യാതോരു കുറ്റബോധവും ഇല്ലാതെയാണ്, പ്രതി കൃത്യം വിവരിച്ചത്. കൊലപാതകത്തിന് ശേഷം കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിച്ച പ്രതി ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷമാണ് തമിഴ്‌നാട്ടിലേയ്ക്ക് കടന്നത്.
ഭാര്യയോട് തോന്നിയ വൈരാഗ്യവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേയ്ക്ക നയിച്ചത്. സ്ഥിരം മദ്യപിച്ച് ബിജേഷ് അനുമോളെ പീഡിപ്പിച്ചിരുന്നു. ഇതിനെതിരെ അനുമോള്‍, വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ 17നാണ് രാത്രി 9.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. സ്‌കൂളില്‍ അടയ്ക്കാനുള്ള പണം അനുമോള്‍ തിരികെ ചോദിച്ചതോടെ ബിജേഷ് വഴക്ക് ആരംഭിച്ചു. ഹാളില്‍ കസേരയില്‍ ഇരിയ്ക്കുകയായിരുന്ന അനുമോളുടെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തി. പിന്നീട് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനായി ശ്രമം. അതിനായി അനുവിന്‍റെ കൈ ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു. പിന്നീട് മൃതദേഹം ഷാളില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചു. തൊട്ടടുത്ത ദിവസം രാവിലെ, സ്വന്തം മാതാപിതാക്കളേയും അനുമോളുടെ മാതാപിതാക്കളേയും ഭാര്യ ഒളിച്ചോടിയതായി പറഞ്ഞു ധരിപ്പിച്ചു. കൂടാതെ, അനുമോളുടെ അച്ചനും അമ്മയ്ക്കുമൊപ്പം കട്ടപ്പന പോലിസില്‍ എത്തി ഭാര്യയെ കാണാനില്ലെന്ന പരാതിയും നല്‍കി. അതിനുശേഷമാണ് ബിജേഷ് തമിഴ് നാട്ടിലേയ്ക്ക് കടന്നത്.
കൊലപാതകം നടന്ന് അഞ്ചാം ദിവസം, അതായത്, 21നാണ്, അനുമോളുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തിയത്. കൊലപാതകം നടത്തി കുറച്ച് ദിവസം ബിജേഷ് ഇതേ വീട്ടില്‍ കഴിഞ്ഞു. ദുര്‍ഗന്ധം പുറത്തേയ്ക്ക് വരാതിരിയ്ക്കാന്‍ സാമ്പ്രാണിതിരി കത്തിച്ചുവെച്ചു. പിന്നീട് അനുമോളുടെ സ്വര്‍ണം പണയം വച്ച് കിട്ടിയ പതിനോരായിരം രൂപയും മൊബൈല്‍ വിറ്റു കിട്ടിയ പണവുമായാണ് ബിജേഷ് തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങിയത്. സ്വന്തം മൊബൈല്‍ കുമളിയ്ക്ക് സമീപം അട്ടപളത്ത് ഉപേക്ഷിക്കുകയും ചെയ്തു.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ദിവസങ്ങളോളം കറങ്ങി. തിരുച്ചിയില്‍ ഇയാള്‍ ഉള്ളതായി സൂചന ലഭിച്ച പോലിസ് അവിടെ എത്തി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പ്രതി ഇന്നലെ കുമളിയില്‍ എത്തിയതോടെ പോലിസ് പിടികൂടുയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേയ്ക്ക് പോലിസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി.
21 ന് ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്‍റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. ഭർത്താവ് ബിജേഷിനെ കാണാതായാതോടെ അനുമോളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങളായി അനുമോളെ പറ്റി യാതൊരു വിവരമില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് പേഴുംകണ്ടത്തെത്തിയപ്പോൾ വീട് പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കതക് പൊളിച്ച് അകത്ത് കടന്നവര്‍ അനുമോളുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പിളി കൊണ്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...