Crime| വീട്ടമ്മയ്ക്കുനേരെ ലൈംഗികാതിക്രമം: പ്രായപൂർത്തിയാവാത്ത പ്രതി പിടിയിൽ

നിലമ്പൂര്‍ പോലീസ് എത്തി കൂടുതല്‍ അന്വേഷണം നടത്തി

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 03:29 PM IST
  • തലക്ക് പരിക്ക് പറ്റിയ സ്ത്രീയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • പ്രതി ഇതിനുമുമ്പ് വീട്ടിൽ ജോലിക്ക് വന്നിരുന്നതായി വീട്ടുകാർ
  • സംഭവം നടക്കുമ്പോൾ ഇവരുടെ ഭർത്താവ് വീടിന് പുറത്ത് പോയിരുന്നു
Crime| വീട്ടമ്മയ്ക്കുനേരെ ലൈംഗികാതിക്രമം: പ്രായപൂർത്തിയാവാത്ത പ്രതി പിടിയിൽ

മലപ്പുറം: വീട്ടമ്മയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത പ്രതി പിടിയിൽ. മലപ്പുറം മമ്പാടാണ്  സംഭവം. മധ്യ വയസ്ക്കയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവം നടക്കുമ്പോൾ ഇവരുടെ ഭർത്താവ് വീടിന് പുറത്ത് പോയിരുന്നു.

തുടർന്ന് പ്രതി വീട്ടിൽ അതിക്രമിച്ചു കയറുകയും വീട്ടുടമസ്ഥയെ ചുറ്റിക കൊണ്ടും വെട്ടുകത്തി കൊണ്ടു വെട്ടി പരിക്കേൽപ്പിക്കുകയുംചെയ്യുകയായിരുന്നു. പ്രതി ഇതിനുമുമ്പ് വീട്ടിൽ ജോലിക്ക് വന്നിരുന്നതായി വീട്ടുകാർ പറയുന്നു.

തലക്ക് പരിക്ക് പറ്റിയ അവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വീട് പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.അതിനിടെ വീട്ടില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ യുവാവ് മോഷ്ടിച്ചിരുന്നതായി പറയുന്നു. നിലമ്പൂര്‍ പോലീസ് എത്തി കൂടുതല്‍ അന്വേഷണം നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News