യുവാവിനെ വിവാഹം ചെയ്തില്ലെങ്കില്‍ ചില ഫോട്ടോകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.
കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗ്ലാദേശിന്‍റെ തലസ്ഥാന നഗരമായ ധാക്കയിൽ കൗമാരക്കാരന്‍റെ മുഖത്ത് പെൺകുട്ടി ആസിഡ് ഒഴിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് പതിനേഴുകാരന്‍റെ മുഖത്ത് പതിനാറുകാരി പെണ്‍കുട്ടി ആസിഡ് ഒഴിച്ചത്. ധാക്ക സ്വദേശിയായ മഹ്മുദുൽ ഹസൻ മറൂഫിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലണ്ടനിലെ സ്ട്രാറ്റ്ഫോര്‍ഡ് സെന്‍ററിന് സമീപം നടന്ന ആസിഡ് ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ആക്രമണത്തിന് തീവ്രവാദി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.