തൃശൂർ: തൃശ്ശൂർ വെള്ളികുളങ്ങരയിൽ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന വീട്ടിലും രക്ഷപ്പെടുന്നതിനിടെ പ്രതി വസ്ത്രം വാങ്ങിയ മാപ്രാണത്തും, പിന്നീട് മൂത്തകുന്നത്തും പോലിസ് തെളിവെടുപ്പ് നടത്തി. ഈ മാസം 10 ആം തിയതിയാണ് ദാരുണമായ കൊലപാതകം നടന്നത്. ഇഞ്ചക്കുണ്ട് കുണ്ടില്‍ വീട്ടില്‍ കുട്ടനേയും ഭാര്യ ചന്ദ്രികയേയും വീട്ടുവഴക്കിനെ തുടര്‍ന്ന് മകന്‍ അനീഷ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
വീടിന് മുന്‍പില്‍ മാവിന്‍ തൈ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായി അനീഷ് തര്‍ക്കത്തിലാവുകയും ചന്ദ്രികയുടെ പക്കലുണ്ടായിരുന്ന മണ്‍ വെട്ടി വാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു. ഇതുകണ്ട് തടയാന്‍ എത്തിയതാണ് അച്ഛന്‍. ഇതിനിടെ പ്രതി വീടിനകത്തു നിന്നും വെടുകത്തിയെടുത്തുകൊണ്ട് വന്ന് അച്ഛനെ വെട്ടുകയായിരുന്നു. തുടര്‍ന്ന് അമ്മയേയും വെട്ടി. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു.
Read Also:ഒതളങ്ങ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനികളിൽ ഒരാൾ മരിച്ചു
അനീഷാണ് കൊലപാതക വിവരം നാട്ടുകാരെ അറിയിച്ചത്. പോലീസ് എത്തും മുന്‍പെ അനീഷ് സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെട്ടുവെങ്കിലും പിറ്റേന്ന് ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ഒന്നരയോടെ സംഭവ സ്ഥലത്തെത്തിച്ച പ്രതി നടന്ന സംഭവത്തെക്കുറിച്ച് പൊലീസിനോട് വിശദീകരിച്ചു. തുടർന്ന് രണ്ടരയോടെ മാപ്രാണത്തെ തുണിക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
സംഭവ ശേഷം ബൈക്കിൽ കടന്ന അനീഷ് മാപ്രാണത്ത് തുണിക്കടയിൽ നിന്നു വസ്ത്രങ്ങൾ വാങ്ങിയാണ് ബൈക്കിൽ മൂത്തകുന്നത്തേക്ക് പോയത്. അവിടെ ബൈക്ക് ഉപേക്ഷിച്ച്, ലോറിയിൽ എറണാകുളത്തേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിക്കുളങ്ങര സിഐ കെ.പി. മിഥുൻ, എസ്ഐ പി.ആർ. ഡേവിസ്, അഡീഷനൽ എസ്ഐ ടി.ഡി. എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...