Subair Murder Case: കൊലപാതകത്തിന് ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി

  

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 10:39 AM IST
  • സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തി
  • കഞ്ചിക്കോട് നിന്നാണ് KL9 AQ 7901 എന്ന ഓള്‍ട്ടോ 800 കാര്‍ കണ്ടെത്തിയത്
  • പ്രതികൾ കൃത്യം നടത്തിയശേഷം ഈ കാറിലാണ് രക്ഷപെട്ടത് എന്നാണ് നിഗമനം
Subair Murder Case: കൊലപാതകത്തിന് ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി

പാലക്കാട്: എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ്  KL9 AQ 7901 എന്ന ഓള്‍ട്ടോ 800 കാര്‍ കണ്ടെത്തിയത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ എപി സ്റ്റീല്‍ പരിസരത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്. 

Also Read: Subair Murder Case: സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് FIR; ആരേയും പ്രതി ചേർത്തിട്ടില്ല

പ്രതികൾ കൃത്യം നടത്തിയശേഷം ഈ കാറിലാണ് രക്ഷപെട്ടത് എന്നാണ് നിഗമനം. കൃത്യം നടന്ന സ്ഥലത്തുനിന്നും അടുത്താണ് കാര്‍ ഉപേക്ഷിച്ചുപോയ സ്ഥലവും.  പ്രദേശവാസികൾ പറയുന്നതനുസരിച്ച്  ഉച്ചക്ക് രണ്ടു മണിയോടെ ഈ വാഹനം ഇവിടെ ഉണ്ടായിരുന്നുവെന്നാണ്. വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.  മാത്രമല്ല പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.   

ഇതിനിടയിൽ സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍ റിപ്പോർട്ട്. ഫ്‌ഐആറിൽ രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണെന്ന കൊല്ലപ്പെട്ട സുബൈറിന്റെ അച്ഛന്‍ അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Also Read: Viral Video: കാട്ടു പരുന്തിന്റെ മുട്ട വിരിയുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു 

എഫ്ഐആറില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. എഫ്ഐആർ പാലക്കാട് കസബ പോലീസാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് പള്ളിയില്‍ നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഉപ്പയുടെ കണ്‍മുന്നില്‍ വെച്ചാണ് സുബൈറിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.  ബൈക്കിൽ വരുകയായിരുന്ന സുബൈറിനെ രണ്ടു കാറിലെത്തിയ അക്രമികൾ ഇടിച്ചിട്ടശേഷമായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. 

കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് എസ്ഡിപിഐയുടെ ആരോപണം. ഈ കൊലപാതകം 5 മാസം മുമ്പ് പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊല നടത്തിയ ശേഷം രക്ഷപ്പെട്ടവർ ഉപേക്ഷിച്ച കാർ സഞ്ജിത്തിന്റെതായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ഈ സുബൈര്‍. 

Also Read: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! 

 

സുബൈറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും ശേഷം വൈകുന്നേരം നാല് മണിയോടെ സംസാകാര ചടങ്ങുകള്‍ നടത്തുമെന്നുമാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News