പാലക്കാട് ഇരട്ടകൊലപാതകം; കൂടുതൽ അറസ്റ്റ് രേപ്പെടുത്തും; നടപടികൾ ഊർജ്ജിതമാക്കി പോലീസ്

ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികളുടെ  മൊഴി

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 09:25 AM IST
  • സുബൈർ വധക്കേസിൽ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
  • തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കും
  • പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി എതിർപ്പുമായി രംഗത്തെത്തിയിരുന്നു
പാലക്കാട് ഇരട്ടകൊലപാതകം;  കൂടുതൽ അറസ്റ്റ് രേപ്പെടുത്തും; നടപടികൾ ഊർജ്ജിതമാക്കി പോലീസ്

പാലക്കാട് ഇരട്ട കൊലപാതകത്തിൽ തുടര്‍ നടപടികൾ ഊര്‍ജ്ജിതമാക്കി  പൊലീസ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സുബൈർ വധക്കേസിൽ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ്, ബി ജെ പി പ്രവർത്തകരായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട്  കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവർ എന്നാണ് പൊലീസ് പറയുന്നത്. ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികളുടെ  മൊഴി.

കേസിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കും എന്നും പൊലീസ് വ്യക്തമാക്കുന്നു. ശ്രീനിവാസനെ കോലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി എതിർപ്പുമായി രംഗത്തെത്തിയിരുന്നു. 

അതേസമയം പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ  സർവ്വകക്ഷിയോഗം ചേർന്നിരുന്നു. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ബിജെപിക്കെതിരെ മന്ത്രി കെ കൃഷ്ണൻ കുട്ടി രൂക്ഷ വിമർശനം ഉന്നയിച്ചു.  ബിജെപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണെന്നും ചർച്ച പരാജയമല്ല, സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ച ചെയ്തു എന്നും മന്ത്രി പറഞ്ഞു.  യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ല, അക്രമം ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.  തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്, ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനമെന്നും മന്ത്രി കൂട്ടിചേർത്തു.

സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നായിരുന്നു സർവ്വകക്ഷിയോഗത്തിന് ശേഷം എസ്ഡിപിഐയുടെ പ്രതികരണം. ബിജെപി നിലപാട് സമാധാന ശ്രമങ്ങൾക്ക് തടസം നിൽക്കുന്നതായും അവർ വിമർശനം ഉന്നയിച്ചു. അതേസമയം  രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രംഗത്തെത്തിയിരുന്നു. കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്, നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ഗവർണർ പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News