Visa Fraud Tamilnadu: ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷം തട്ടി; വിസയില്ലാതെ യുവാക്കളെ മലേഷ്യയിലേക്ക് കടത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

മീനങ്ങാടി, അപ്പാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത് ,പലരെയും ഇത്തരത്തില്‍  മലേഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യാതൊരു രേഖയുമില്ലാതെ കടത്തിയതായി വിവരം

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 02:49 PM IST
  • വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന് ഇയാളെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് കസ്റ്റഡിയിടെുത്തത്
  • പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്
  • പലരെയും മലേഷ്യയിലേക്കും മറ്റും ജോലി വാഗ്ദാനം ചെയ്ത് യാതൊരു രേഖയുമില്ലാതെ കടത്തികൊണ്ട് പോകുന്നതായി വിവരം
Visa Fraud Tamilnadu: ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷം തട്ടി; വിസയില്ലാതെ യുവാക്കളെ മലേഷ്യയിലേക്ക് കടത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

വയനാട്: ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷം തട്ടി വിസയില്ലാതെ യുവാക്കളെ മലേഷ്യയിലേക്ക് കടത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. മീനങ്ങാടി പോലീസാണ് പ്രതിയെ പിടികൂടിയത്.ഗൂഡല്ലൂര്‍, ഒന്നാംമൈല്‍ അന്‍വര്‍ സാദത്തിനെയാണ് മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജു ആന്റണിയും സംഘവും അതിവിദഗ്ദമായി പിടികൂടിയത്. തനിക്കെതിരെ കേസെടുത്തതറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന് ഇയാളെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് കസ്റ്റഡിയിടെുത്തത്.

മീനങ്ങാടി, അപ്പാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. ഇയാള്‍ ഇത്തരത്തില്‍ പലരെയും മലേഷ്യയിലേക്കും മറ്റും ജോലി വാഗ്ദാനം ചെയ്ത് യാതൊരു രേഖയുമില്ലാതെ കടത്തികൊണ്ട് പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News