തിരുവനന്തപുരം: തിരുവന്തപുരം നെടുമങ്ങാട് വാളിക്കോട് ബങ്ക് കടയിൽ മോഷണ പരമ്പര അരങ്ങേറുന്നു. ബങ്ക് കടയിൽ പ്രവർത്തിക്കുന്ന മിഗ്ദാദിന്‍റെ ഉടമസ്ഥതയിലുള്ള ട്രേഡ് ഫെയർ മൊബൈൽ ഷോപ്പിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. നെടുമങ്ങാട് നഗരസഭ പാവപ്പെട്ടവർക്കായി അനുവദിച്ച് നൽകിയ ബങ്കുകടകളിലെ മോഷണം കാരണം കട ഉടമകൾക്ക് ഇതുവരെ ലക്ഷങ്ങളുടെ നഷ്ടം ആണ് ഉണ്ടായത്.
മൊബൈൽ ഷോപ്പിലെ സി.സി.ടി.വി കാമറയുടെ കണക്ഷൻ വിഛേദിച്ചതിനുശേഷമാണ് മോഷ്ടാവ് അകത്ത് കയറി മോഷണം നടത്തിയത്. മൊബൈൽ ഉൾപ്പടെയുള്ള അക്സസറീസ് കടയിൽ നിന്ന് മോഷണം പോയി. ഏകദേശം 20,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറയുന്നു.
പ്രദേശത്തെപ്പറ്റി കൃത്യമായ ധാരണയുള്ളയാളാണ് മോഷ്ടാവ് എന്നാണ് പ്രാധമിക നിഗമനം. കോവിഡ് കാലഘട്ടത്തിന് ശേഷം വീണ്ടും മോഷണങ്ങൾ തുടർക്കഥയാകുമ്പോൾ കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ജീവിതം കെട്ടിപ്പടുക്കുന്ന സാധാരണക്കാരന് തിരിച്ചടിയാവുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയാണ് ജനം ആവശ്യപ്പെടുന്നത്.
മൊബൈൽ ഷോപ്പ് ഉടമ നെടുമങ്ങാട് പോലീസിൽ പരാതി നൽകി. ഈ അടുത്ത സമയത്ത് സമീപത്തെ ബങ്ക് കടയുടമ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും 3000 രൂപയും മോഷണം പോയിരുന്നു. ഉപജീവനമാർഗത്തിനായി നഗരസഭ അനുവദിച്ചതാണ് ഈ കടകൾ. ഇവിടെ മോഷണം നടക്കുന്നത് പാവപ്പെട്ടവരായ കട നടത്തിപ്പുകാരുടെ അന്നംമുട്ടിക്കുകയാണ്.
Read Also: യു.എ.ഇയിൽ അഞ്ച് ദിവസത്തെ ഈദുൾ ഫിത്തർ അവധി പ്രഖ്യാപിച്ചു; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്
ഈ അടുത്ത സമയത്ത് സമീപത്തെ ബങ്ക് കടയുടമ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും 3000 രൂപയും മോഷണം പോയിരുന്നു. ഇവിടെ മോഷണങ്ങൾ പതിവാകുന്നുവെന്നും മോഷണങ്ങൾ തടയാൻ പോലീസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്നും കൂടാതെ രാത്രിയായാൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ ആവാസ കേന്ദ്രമായി മാറുന്നുവെന്നും കടയുടമകളും പറയുന്നു.
ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും കഴിഞ്ഞ കുറച്ചുനാളുകളായി നെടുമങ്ങാട് മേഖലയിൽ സ്വൈരവിഹാരം നടത്തുകയാണ്. വ്യാപകമായി ലഹരിമരുന്നും കഞ്ചാവും വിൽപ്പനടത്തുന്ന സംഘങ്ങളുമുണ്ട്. ഇവർക്ക് പൂട്ടിടേണ്ടതും അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
Read Also: നാട്ടിലെ പെരുന്നാളാഘോഷത്തിന് ഇരുട്ടടി; വിമാന ടിക്കറ്റ് നിരക്ക് ദിനംപ്രതി കൂടുന്നു
ഗുണ്ടാ സംഘങ്ങൾ കഴിഞ്ഞ കുറേ കാലമായി ഒതുങ്ങി കഴിയുകയായിരുന്നു എന്നാൽ സംഘങ്ങൾ അടുത്തിടെ വീണ്ടും സജീവമായതായാണ് നാട്ടുകാരുടെ ആക്ഷേപം. മുമ്പ് പ്രദേശത്തെ റിയൽ എസ്റ്റേറ്റ് മാഫിയ സംഘങ്ങളുമായി പ്രവർത്തിച്ചിരുന്ന ഗുണ്ടാ സംഘങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കാരണം ലഹരിക്കടത്തിലേക്ക് വഴിമാറിയതായാണ് സൂചന.
മോഷണങ്ങൾ തുടർ കഥയായിട്ടും പോലിസ് യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിക്കുന്നു എന്നാണ് പരക്കെയുള്ള ആക്ഷേപം. മോഷണം നടന്നതിനെ തുടർന്ന് മൊബൈൽ ഷോപ്പ് ഉടമ നെടുമങ്ങാട് പോലീസിൽ പരാതി നൽകി. എന്നാൽ അന്വേഷം നടന്നുവരികയാണെന്ന് പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA