Crime News: പത്തനംതിട്ട പെട്രോൾ പമ്പിൽ അതിക്രമം കാണിച്ച കേസിൽ 3 പ്രതികൾ റിമാൻഡിൽ

Crime News: പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ചുളള സൂചന പോലീസിന് ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 08:03 AM IST
  • പെട്രോള്‍ പമ്പില്‍ അതിക്രമം
  • അറസ്റ്റിലായ മൂന്ന് പ്രതികള്‍ റിമാൻഡില്‍
  • പ്രതികളെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്
Crime News: പത്തനംതിട്ട പെട്രോൾ പമ്പിൽ അതിക്രമം കാണിച്ച കേസിൽ 3 പ്രതികൾ റിമാൻഡിൽ

പത്തനംതിട്ട: പെട്രോള്‍ പമ്പില്‍ അതിക്രമം കാണിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ റിമാൻഡില്‍. പ്രമാടം സ്വദേശികളായ ഗിരിന്‍, കെ എസ് ആരോമല്‍, അനൂപ് എന്നിവരാണ് റിമാൻഡിലായത്.  പ്രതികളെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്  റിമാൻഡ് ചെയ്തിരിക്കുന്നത്.

Also Read: മദ്യലഹരിയിൽ ബിയർ പാർലറിൽ സംഘർഷം: യുവാവിന് കുത്തേറ്റു; പ്രതി റിമാൻഡിൽ

ഇതിനുമുമ്പും ഇവർ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.  കേസിലെ മുഖ്യ പ്രതിയായ ആരോമലിനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇനി ഒരാളെ കൂടി കേസില്‍  പിടികൂടാനുണ്ട്. നിലവില്‍ റിമാൻഡിലായ മൂന്ന് പേരേയും പോലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.ഞായറാഴ്ച വൈകുന്നേരം നാല് പേരടങ്ങുന്ന സംഘം  പൂങ്കാവിലെ പെട്രോള്‍ പമ്പില്‍ എത്തി അതിക്രമം കാണിക്കുകയായിരുന്നു. പമ്പില്‍ നിന്നും പെട്രോള്‍ നല്‍കാന്‍ വൈകിയെന്നാരോപിച്ച് പമ്പ് ഉടമയേയും ജീവനക്കാരേയും പ്രതികള്‍ മര്‍ദ്ദിച്ചു.  അക്രമത്തിൽ ജീവനക്കാര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

Also Read: Navpancham Yog 2023: ചൊവ്വ-ശനി രാശിമാറ്റം സൃഷ്ടിക്കും നവപഞ്ചമ യോഗം, ഈ 3 രാശിക്കാർക്ക് വൻ ധനനേട്ടം! 

പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ചുളള സൂചന പോലീസിന് ലഭിച്ചത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദ കുമാറിന്റെ മേല്‍നോട്ടത്തിലുളള സംഘമാണ് പ്രതികളെ പിടികൂടുന്നതിൽ നേതൃത്വം വഹിച്ചത്.  പ്രമാടം പഞ്ചായത്തിലെ സിപിഐഎം അംഗത്തിന്റെ മകനാണ് പ്രതികളിലൊരാളായ കെ എസ് അരോമല്‍.

ലൈഫ് മിഷൻ കോഴ കേസ്:  അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ അറസ്റ്റിലായ യൂണിടാക്  മാനേജിംഗ് ഡയറക്‌ടർ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. 

Also Read: Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്നും നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് നൽകിയത്. ഈ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News