Crime| മുക്കുപണ്ടം പണയം വച്ച് 1,20,000 രൂപ തട്ടിയ കേസിൽ ദമ്പതികൾ പിടിയിൽ

കുറച്ചകലെയുള്ള സി. സി.ടി.വി പരിശോധിച്ചപ്പോൾ ഇരുവരുടെയും ഏകദേശരൂപം മനസിലാകുകയും  തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ അറസ്റ്റു ചെയ്യുകയും ആയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 05:40 PM IST
  • സമാനമായ തട്ടിപ്പ് പൂന്തുറ സ്റ്റേഷൻ പരിധിയിലും നടത്തിയിട്ടുണ്ട്
  • വാഹനത്തിന്റെ നമ്പർ ചുരണ്ടി മാറ്റുകയും വാഹനത്തിന് മുകൾ ഭാഗം കറുത്ത പെയ്ന്റ് അടിച്ച് രൂപ മാറ്റം വരുത്തുകയും ചെയ്തതായി പൊലീസ്
  • സ്ഥാപനത്തിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ തെളിവ് ഒന്നും ലഭിച്ചില്ല
Crime| മുക്കുപണ്ടം പണയം വച്ച് 1,20,000 രൂപ തട്ടിയ കേസിൽ ദമ്പതികൾ പിടിയിൽ

വിഴിഞ്ഞം: മുക്കുപണ്ടം പണയം വച്ച് 1,20,000 രൂപ തട്ടിയ ദമ്പതികൾ പിടിയിൽ. തിരുവല്ലം വണ്ടിത്തടം അപർണ ഫിനാൻസിൽ കഴിഞ്ഞ 15 ന്  നടന്ന സംഭവത്തിൽ പൂന്തുറ മാണിക്യ വിളാകം ആസാദ് നഗറിൽ അബ്ദുൾ റഹ്മാൻ ഇയാളുടെ രണ്ടാം ഭാര്യയായ വളക്കടവ് കൽമണ്ഡപം ഖദീജ മൻസിലിൽ റംസി (24) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. സംഭവ ദിവസം 2.30 ന് ഒരു പുരുഷനും സ്ത്രീയും  സ്വർണ്ണപ്പണയ സ്ഥാപനത്തിൽ എത്തി 36 ഗ്രാം സ്വർണ്ണം പണയം വച്ച് 1, 20000 രൂപ വാങ്ങി പുറത്തിറങ്ങി   സ്ഥാപനത്തിൽ നൽകിയ മൊബൈൽ നമ്പർ 9 അക്കം മാത്രം ഉള്ളതിനാൽ ഉടമ ഇവരെ തിരികെ വിളിച്ചു എന്നാൽ ഇരുവരും വേഗത്തിൽ അവർ വന്ന സ്വിഫ്റ്റ് കാറിൽ കയറി പുഞ്ചക്കരി ഭാഗത്തേക്ക് ഓടിച്ചു പോയി.

സംശയം തോന്നിയ ഉടമ ആഭരണം പരിശോധിച്ചപ്പോൾ വ്യാജമാണെന്നു മനസിലായി ഉടൻ തന്നെ ഇവർ കാറിനെ പിൻതുടർന്നെങ്കിലും  പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കെ.എൽ 01 രജിസ്ട്രേഷനിലുള്ള കാറാണെന്ന് കാണിച്ച് ഉടമ സ്റ്റേഷനിൽ പരാതി നൽകി. 

സ്ഥാപനത്തിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ തെളിവ് ഒന്നും ലഭിച്ചില്ല തുടർന്ന് കുറച്ചകലെയുള്ള സി. സി.ടി.വി പരിശോധിച്ചപ്പോൾ ഇരുവരുടെയും ഏകദേശരൂപം മനസിലാകുകയും  തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ അറസ്റ്റു ചെയ്യുകയും ആയിരുന്നു. തട്ടിപ്പിന് ശേഷം  പ്രതികൾ സഞ്ചരിചിരുന്ന വാഹനത്തിന്റെ നമ്പർ ചുരണ്ടി മാറ്റുകയും വാഹനത്തിന് മുകൾ ഭാഗം കറുത്ത പെയ്ന്റ് അടിച്ച് രൂപ മാറ്റം വരുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സമാനമായ തട്ടിപ്പ് പൂന്തുറ സ്റ്റേഷൻ പരിധിയിലും നടത്തിയിട്ടുണ്ട് കൂടാതെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഒരു ബൈക്ക് മോഷണ കേസിലെ പ്രതി കൂടിയാണ് അബ്ദുൾ റഹ്മാൻ. തിരുവല്ലം എസ്.എച്ച്. ഒ സുരേഷ്. വി.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News