Illegal Liquor Making: വീട് വാടകയ്‌ക്കെടുത്ത് ചാരായ വാറ്റ്; രണ്ടുപേർ പിടിയിൽ

Illegal Liquor Making: വീട് വാടകയ്‌ക്കെടുത്ത് ചാരായ വാറ്റു നടത്തിയ രണ്ടുപേർ അറസ്റ്റിൽ. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 08:00 AM IST
  • വീട് വാടകയ്‌ക്കെടുത്ത് ചാരായ വാറ്റ്
  • ക്രിസ്മസ്, ന്യൂയർ അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ചാരായ വാറ്റ് കണ്ടെത്തിയത്
  • നൗഷാദ് ഖാൻ, അനിൽ കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
Illegal Liquor Making: വീട് വാടകയ്‌ക്കെടുത്ത് ചാരായ വാറ്റ്; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: Illegal Liquor Making: വീട് വാടകയ്‌ക്കെടുത്ത് ചാരായ വാറ്റു നടത്തിയ രണ്ടുപേർ അറസ്റ്റിൽ.  ക്രിസ്മസ്, ന്യൂയർ അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ചാരായ വാറ്റ് കണ്ടെത്തിയത്. 

പാലോട് പെരിങ്ങമല സ്വദേശി നൗഷാദ് ഖാൻ, ആറ്റിപ്ര സ്വദേശി അനിൽ കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. 

Also Read: Kitex Migrant Workers Viloence: കിറ്റക്സ് തൊഴിലാളികളുടെ അക്രമം: 156 പേർ കസ്റ്റഡിയിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും 

ഇരുവരും കാട്ടാക്കടയിലെ പുളിയറക്കോണത്തെ സെന്റ്‌ മേരീസ് സ്കൂളിന് സമീപം വീട് വാടകയ്ക്കെടുത്ത് വ്യാജവാറ്റ് നടത്തുകയായിരുന്നു.  400 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ചാരായം കടത്താനുപയോഗിക്കുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

ക്രിസ്മസ്, ന്യൂ ഇയർ വിപണി ലക്ഷ്യം വച്ചായിരുന്നു ഇരുവരുടെയും വൻ തോതിലുള്ള വാറ്റ്.  അറസ്റ്റിലായ നൗഷാദിനെ കഴിഞ്ഞ ഓണക്കാലത്തും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്ന് 1015-ലിറ്റർ കോടയും 15-ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also Read: Alappuzha Political Murder : ഷാൻ വധക്കേസിൽ 2 പേരെ കൂടി അറസ്റ്റ് ചെയ്തു; അറസ്റ്റിലായവരുടെ എണ്ണം 14 ആയി

ഇവർ ജില്ലയിലെ മറ്റ് പല സ്ഥലങ്ങളിലും വീട് വാടകയ്‌ക്കെടുത്ത് വാറ്റ് നടത്തിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ ഇവർ വാറ്റു നടത്തിയത് വട്ടിയൂർക്കാവ്, അഴീക്കോട്, ഇരുമ്പ, കരകുളം, ആനാട്, പാലോട് എന്നിവിടങ്ങളിലാണ്.  

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രജികുമാർ, നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, മുഹമ്മദ് മിലാദ്, അധിൽ, ഷജീർ, ശ്രീകാന്ത്, ശ്രീകേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News