Crime: ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പില്‍ പോലീസ് ചമഞ്ഞെത്തി മോഷണം; രണ്ട് പേര്‍ പിടിയില്‍

Two arrested for steling money from labour camp: ഇതര സംസ്ഥാന താെഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ നിന്ന് 84,000 രൂപയാണ് കവർന്നത്.

Written by - Zee Malayalam News Desk | Last Updated : May 29, 2023, 11:52 AM IST
  • ക്യാമ്പിൽ 30 പേരാണ് താമസിക്കുന്നതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
  • രണ്ട് മലയാളികളും നാല് ബംഗാൾ സ്വദേശികളുമടങ്ങുന്ന ആറംഗ സംഘമാണ് കവർച്ച നടത്തിയത്.
  • പ്രതികളിലാെരാളായ നൂർ അലമിയക്ക് വീണ് തലയ്ക്കും മുഖത്തും പരിക്കേറ്റു.
Crime: ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പില്‍ പോലീസ് ചമഞ്ഞെത്തി മോഷണം; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി കവർച്ച നടത്തിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാൾ ദിനാപൂർ സ്വദേശി നൂർ അലമിയ (27), ചാല ഫ്രണ്ട്‌സ് നഗറിൽ ടി.സി. 34/222 ൽ ശ്രീഹരി (27) എന്നിവരാണ് പിടിയിലായത്. വെങ്ങാനൂർ നെല്ലിവിള മുളളുവിളയിൽ ജ്ഞാന ശീലൻ നടത്തുന്ന ഇതര സംസ്ഥാന താെഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിലാണ് സംഭവം. 

പോലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം തൊഴിലാളികളുടെ പക്കലുണ്ടായിരുന്നു 84,000 രൂപ കവർന്നു. പണവുമായി മടങ്ങിയ സംഘം പുറത്തിറങ്ങി ഓടുന്നത് കണ്ട് സംശയം താേന്നിയ ക്യാമ്പിലെ താെഴിലാളികൾ ബഹളം വെച്ചു. കവർച്ചാ സംഘത്തെ പിന്തുടർന്ന് നാട്ടുകാരുടെ സഹായത്താേടെ സംഘത്തിലെ രണ്ട് പേരെ പിടികൂടി പോലീസിന് കെെമാറുകയായിരുന്നു.

ALSO READ: നെയ്യാറ്റിൻകര ആര്യങ്കോടിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

ക്യാമ്പിൽ 30 പേരാണ് താമസിക്കുന്നതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ക്യാമ്പിൽ  എത്തിയ ആറംഗം സംഘം ക്യാമ്പിനുളളിൽ കയറി തങ്ങൾ പോലീസ് ആണെന്നും പെെസ വെച്ച് ചീട്ട് കളിക്കുകയാണെന്നറിഞ്ഞ് എത്തിയതാണെന്നും പറഞ്ഞ് താെഴിലാളികളെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് തൊഴിലാളികളുടെ പക്കൽ ഉണ്ടായിരുന്ന  84000 രൂപ കെെക്കലാക്കി. അവരുടെ മൊബൈൽ ഫോണുകളും സംഘം പിടിച്ചെടുത്തെങ്കിലും മടങ്ങുന്നതിന് മുമ്പ് തൊഴിലാളികൾക്ക് ഫോണുകൾ തിരികെ നൽകി. തലസ്ഥാനത്ത് ചാല കേന്ദ്രികരിച്ച് ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് വളർത്തുമീൻ വെട്ടി വിൽപ്പന നടത്തുന്ന രണ്ട് മലയാളികളും നാല് ബംഗാൾ സ്വദേശികളുമടങ്ങുന്ന ആറംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് വിഴിഞ്ഞം പാേലീസ് പറഞ്ഞു. 

ക്യാമ്പിൽ നിന്ന് പണവുമായി മടങ്ങിയ  സംഘത്തെ തൊഴിലാളികൾ പിന്തുടരുന്നത് കണ്ട് കാത്തുനിന്ന മറ്റ് കവർച്ചാ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പിലുള്ളവരുടെ ഉച്ചത്തിലുള്ള വിളികേട്ട് നാട്ടുകാരും എത്തി പ്രശ്നത്തിൽ ഇടപെട്ടു. സമീപത്തെ പറമ്പിൽ ഒളിച്ചിരുന്ന രണ്ട് പേരെയാണ് നാട്ടുകാർ കൈയ്യോടെ പിടികൂടി പാേലീസിന് കെെമാറിയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായ പ്രതികളിലാെരാളായ നൂർ അലമിയക്ക് വീണ് തലയ്ക്കും മുഖത്തും പരിക്കേറ്റു. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്.എച്ച്. ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, ഹർഷകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് രണ്ട് പ്രതികളെയും കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ ശ്രീഹരി ഓടിച്ച് വന്ന ഓട്ടോറിക്ഷ ജംഗ്ഷനു സമീപം നിർത്തിയിട്ട ശേഷം നടന്നാണ് സംഘം ലേബർ ക്യാമ്പിൽ എത്തിയത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News