Kochi : അടുത്തിടെയിൽ ഇന്ത്യൻ സിനിമകളിൽ ഇറങ്ങിട്ടുള്ള സ്പോർട്സ് ചിത്രങ്ങളിൽ നിന്ന് സാർപട്ട പരമ്പരൈയെ മാറ്റി നിർത്തുന്നത് സംവിധായകൻ പാ രഞ്ജിത്ത് തന്റെ എല്ലാ ചിത്രങ്ങളിൽ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും ചിത്രം പറയുന്ന കാലഘട്ടവുമാണ്. അതിൽ കൂടുതൽ ഒന്നും സ്പോർട്സ് യോഴ്ണറിന്റെ കീഴിൽ നിൽക്കുന്ന സാർപട്ട പരമ്പരൈയ് പ്രേഷകന് നൽകുന്നില്ല. പാ രഞ്ജിത്തിന്റെ രാഷ്ട്രീയം മാറ്റിവെച്ചാൽ ചിത്രം കേവലം സാധരണ സ്പോർട്സ് ചിത്രമായി മാത്രം കാണാനെ സാധിക്കു. പക്ഷെ ഈ ചിത്രം തിയറ്ററിൽ കാണാൻ സാധിച്ചാൽ ചിലപ്പോൾ ഈ അഭിപ്രായം മാറിയേക്കാം.
സാർപട്ട പരമ്പരൈയ്, ആര്യയെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന് സീ ഹിന്ദുസ്ഥാൻ മലയാളം നൽകുന്ന റേറ്റിങ്- 3/5.
ചിത്രത്തിന് മികച്ച ഒരു ഫസ്റ്റ് ഹാഫായിരുന്നു എന്ന് നിസംശയം പറയാം. ബോക്സിങ് റിങിലേക്കുള്ള നായകന്റെ കടന്ന വരവും അതിന് പശ്ചാത്തലമായ നാടകീയമായ സംഭവ വികാസങ്ങളും പ്രേഷകന് നല്ലപോലെ ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. അതിനിടെ തമിഴ്-ദേശീയ രാഷ്ട്രീയ പശ്ചാത്തലം ചേർക്കുമ്പോൾ ചിത്രം ഗതി മാറുന്നത് പോലെ തോന്നിയേക്കാം. അവിടെ നിന്ന് സംവിധായകന് തന്റെ കൈയ്യിൽ നിന്ന് ചിത്രം നഷ്ടമായി സാധാരണ സ്പോർട്സ് യോഴ്ർണർ ചിത്രങ്ങൾക്കുള്ള ക്ലൈമാക്സിലേക്ക് പോയി.
ALSO READ : Anugraheethan Antony Movie Review: അമാനുഷികനല്ലാത്ത ആന്റണി പരീക്ഷണ ചിത്രവുമായി സണ്ണി വെയ്ൻ
കേട്ട് കേൾവിയുള്ള 1960 മുതൽ 1980 കാലഘട്ടങ്ങളിലെ വടക്കൻ ചെന്നൈയിൽ നിന്ന് ദേശീയതലത്തിൽ വരെ പ്രതാപത്തിലുള്ള ചിത്രത്തെ ഇങ്ങനെ ഒതുക്കിയതാണ് പ്രധാന പോരാഴ്മ. സാർപ്പട്ട പരമ്പരൈയ് എന്ന വാക്ക് ഇപ്പോഴും തമിഴ് രാഷ്ട്രീയത്തിൽ പ്രമുഖം ആകുമ്പോഴും ഒന്നോ രണ്ട് കഥപാത്രങ്ങളിലേക്ക് ചിത്രം ഒതുങ്ങി കൂടുകയായിരുന്നു.
സാർപ്പട്ട പരമ്പരൈയ് എന്ന അവറേജ് ചിത്രത്തെ അൽപമെങ്കിലും ഭേദമാക്കുന്നത് രണ്ട് മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ചിത്രത്തിന്റെ കാലഘട്ടം കാണിക്കുന്ന ആർട്ട്. സിനിമയുടെ രണ്ടാമത്തെ സ്വീകാര്യമായി തോന്നിയ വിഭാഗം സന്തോഷ് നാരയണന്റെ സംഗീതമാണ്. മൂന്നാമതായി പറയേണ്ടത് എഡിറ്റിങും കൂടിയാണ്.
1970 മുതൽ 1980 കാലഘട്ടങ്ങളെ കൃത്യമായി വരച്ച് കാണിക്കാൻ ആർട്ട് ടീമിന് സാധിച്ചിട്ടുണ്ട്. അതിന് എവിടെയങ്കിലും പിഴവ് ഉണ്ടെങ്കിൽ അത് ഒറ്റ നോട്ടത്തിൽ കണ്ടെത്താൻ സാധിക്കില്ല. അതിന് പ്രധാനമായിട്ടുള്ള കോൾ ഖനി ഇടവും, ഗ്രാമവും രാഷ്ട്രീയ പശ്ചത്തലങ്ങളും സൂക്ഷ്മമായി എടുത്ത് കാണാക്കാൻ ആർട്ട് സംഘത്തിന് സാധിച്ചു.
സന്തോഷ് നാരയണന്റെ സംഗീതത്തെ പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ല. ഗാനങ്ങൾക്ക് പതിവ് പാ രഞ്ജിത്ത് സിനിമ ശൈലിയാണെങ്കിലും പശ്ചാത്തലം സംഗീതമാണ് പ്രേഷകന് സിനിമ മുഴുവിപ്പിക്കാൻ സഹായിക്കുന്ന പ്രധാനഘടകം. ചിത്രത്തിൽ പിന്നീട് പ്രധാനമായി എടുത്ത് പറയേണ്ടത് എഡിറ്റിങാണ്. ഏകദേശം മൂന്ന് മണിക്കൂറോളം ചിത്രം ഉണ്ടെങ്കിലും അതിൽ കൂടിപോകാതെ പിടിച്ച് നിലവനിർത്തിയത് എഡിറ്റങിന്റെ മികവാണ്. കൂടാതെ ബോക്സിങ് ഫൈറ്റുകൾ ഇത്രയും മികച്ചതാക്കുന്നത് എഡിറ്റിങ് മേഖലയുടെ മികവാണെന്ന് നിസംശയം പറയാം. ക്ലോസ് ഷോട്ടുകൾക്ക് പ്രേഷകൻ ആഗ്രഹിക്കുന്ന രീതിയിൽ സീനിൽ കോർത്തിണക്കിയ എഡിറ്റിങ് വിഭാഗത്തിന് ഒരു കയ്യടി നൽകേണ്ടതാണ്.
ALSO READ : Malik Movie Review : 'മാലിക്ക്' ഗോഡ് ഫാദർ എന്ന ടെക്സ്റ്റ് ബുക്കിലേക്ക് പുതുതായി ചേർക്കപ്പെട്ട ഭാഗം
അങ്ങനെ എഡിറ്റിങ് മനോഹരമാക്കിയ ഒരു ഫൈറ്റായിരുന്നു ഡാൻസിങ് റോസും കബിലിനും തമ്മിലുള്ളത്. ക്ലൈമാക്സ് ഫൈറ്റിനെക്കാൾ മികച്ച് നിന്ന ബോക്സിങ് ഫൈറ്റ് റോസും കബിലനും തമ്മിലുള്ളതാണ് ചിത്രം കണ്ടവർക്ക് യാതൊരു എതിർപ്പുമില്ലാതെ സമ്മതിക്കേണ്ടി വരും.
കഥപാത്രങ്ങൾ തമ്മിലുള്ള പ്രകടന മികവിൽ പശുപതിയും ജോൺ വിജയും തനികാ എന്ന കഥാപത്രം ചെയ്ത വെട്ടെയ് മുത്തുകമാറും ദുരൈയ്കണ്ണു വാദിയാർ എന്ന വേഷമിട്ട ജി.എം സുന്ദർ എന്നിവരുടെ പ്രകടനം ഒരുപടി മുകളിൽ നിൽക്കും. കല്ലുകടിയായി തോന്നിയത് ആര്യയുടെ വികാരപരമായ സീനുകളായിരുന്നു. എവിടെയോ ചിത്രത്തിന് ചേർന്ന് പോകാത്ത അഭിനയശൈലിയാണ് വികാരപരമായ സീനുകളിൽ ആര്യയുടെ പ്രകടനം.
എല്ലാ പാ രഞ്ജിത്ത് ചിത്രങ്ങളിലെ പോലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം എടുത്ത് പറയേണ്ടതാണ്. അനുപമ കുമാർ ചെയ്ത ആര്യയുടെ അമ്മയായ ഭാഗ്യവും ദുഷാരയുടെ മാരിയമ്മയും ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രധാന വേഷങ്ങളാണ്.
ചിത്രം കുറഞ്ഞത് ഒരു പ്രാവിശ്യമെങ്കിലും കാണാൻ സാധിക്കുന്നതാണ്. സ്പോർട്സ് ചിത്രങ്ങൾക്ക് ചില സിനമകളിൽ കാണിക്കുന്ന തട്ടികൂട്ടുകൾ ഇല്ലാതെ സാർപ്പട്ട പരമ്പരൈയെ അണിയറ പ്രവർത്തകർക്ക് പ്രേഷകർക്കായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...