Drugs: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; കാറിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് 25 കിലോ കഞ്ചാവ്‌

Crime News: സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഇവർ പിടിയിലായത്

Written by - Ajitha Kumari | Last Updated : Jun 17, 2024, 01:41 PM IST
  • പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
  • പിടിയിലായത് പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ്
Drugs: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; കാറിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് 25 കിലോ കഞ്ചാവ്‌

കൊല്ലം: പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. പിടിയിലായത് പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ്. 

Also Read: തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: ഒരാൾ കൂടി പിടിയിൽ

 

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഇവർ പിടിയിലായത്.  എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ആന്ധ്രയില്‍ നിന്നും ആഡംബര കാറില്‍ കടത്തിക്കൊണ്ടുവന്ന 25 കിലോ കഞ്ചാവാണ് പിടികൂടിയത്.

Also Read: കപ്പുയർത്തി ജിന്റോ; 'ഇന്ന് ഞാൻ നാടിന്റെയും വിളക്കായി'

 

അറസ്റ്റു ചെയ്തതിൽ ഒന്നാം പ്രതി വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയ കേസില്‍ വിശാഖപ്പട്ടണത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് ഇയാൾ വീണ്ടും കഞ്ചാവ് കടത്തിയത്. രണ്ടാം പ്രതിയായ അനീഷ് കാപ്പാ കേസില്‍ നാട് കടത്തപ്പെട്ടയാളാണ്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷണ സംഘം   പരിശോധിക്കും. 

Also Read: ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്ക് ജൂലൈ വരെ അപ്രതീക്ഷിത ധന നേട്ടവും പുരോഗതിയും!

 

വിഷ്ണുവിനെയും അനീഷിനെയും വിശദമായി ചോദ്യം ചെയ്യുമെന്നും ഇവർ പാരിപ്പള്ളി, വര്‍ക്കല മേഖലയില്‍ കഞ്ചാവിന്റെ മൊത്ത വില്‍പ്പനക്കാരാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News