CM Pinarayi Vijayan: 'കേന്ദ്രത്തിന്റേത് പകപോക്കൽ നിലപാട്, കേരളവും രാജ്യത്തിന്റെ ഭാ​ഗം'; നീതി നിഷേധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Wayanad landslide: കേന്ദ്ര സർക്കാർ കേരളത്തോട് ഒരു പകപോക്കൽ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 15, 2024, 06:27 PM IST
  • കേരളവും രാജ്യത്തിന്റെ ഭാ​ഗമാണെന്നും നീതി നിഷേധിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
  • കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
CM Pinarayi Vijayan: 'കേന്ദ്രത്തിന്റേത് പകപോക്കൽ നിലപാട്, കേരളവും രാജ്യത്തിന്റെ ഭാ​ഗം'; നീതി നിഷേധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട്: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തിന് സഹായം നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തോട് ഒരു പകപോക്കൽ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളവും രാജ്യത്തിന്റെ ഭാ​ഗമാണെന്നും നീതി നിഷേധിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കാസർകോട് പറഞ്ഞു. കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്നുവരണം. കോൺ​ഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടു. നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുൽ ​ഗാന്ധിയും പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ALSO READ: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു; ഭക്തരെ സുരക്ഷിതമായി മാറ്റി

കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ മന്ത്രി പി രാജീവും വിമർശനവുമായി രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിച്ചതിനും കേരളം കാശ് കൊടുക്കേണ്ടി വരുമോയെന്നാണ് മന്ത്രി പി രാജീവ് ചോദിച്ചത്. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും കേരള സർക്കാർ വയനാട്ടിലെ പുനരധിവാസവുമായി മുന്നോട്ട് പോകുമെന്ന് പി രാജീവ് പറഞ്ഞു.

ടൗൺഷിപ്പ് നിർമാണത്തിൽ നിന്ന് പിന്നോട്ട് പോകില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരി​ഗണനയിൽ ആണ്. ഹൈക്കോടതി ഉത്തരവ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതി ഉത്തരവ് അനുകൂലമായാൽ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News