വാട്ടർ അതോറിറ്റിക്ക് മുൻപിൽ വെച്ച് കൈമാറാൻ;എംഡിഎംഎ യുമായി യുവാക്കൾ കസ്റ്റഡിയിൽ

50 ഗ്രാമിലധികം  എംഡിഎംഎ ആണ്  ഇവരിൽ നിന്ന് പിടിച്ചെടുത്തത്.നെയ്യാറ്റിൻകര വാട്ടർ അതോറിറ്റിക്ക് സമീപം വച്ച് എംഡിഎംഎ കൈമാറാൻ എത്തിയപ്പോളാണ് പ്രതികൾ വലയിൽ കുടുങ്ങിയത്

Written by - Zee Malayalam News Desk | Last Updated : May 22, 2023, 02:44 PM IST
  • 50 ഗ്രാമിലധികം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്
  • എം ഡി എം എ കൈമാറാൻ എത്തിയപ്പോളാണ് പ്രതികൾ വലയിൽ കുടുങ്ങിയത്
  • ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്
വാട്ടർ അതോറിറ്റിക്ക് മുൻപിൽ വെച്ച് കൈമാറാൻ;എംഡിഎംഎ യുമായി  യുവാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എംഡിഎംഎ യുമായി  യുവാക്കൾ കസ്റ്റഡിയിൽ. തിരുവനന്തപുരം സ്വദേശികളായ അനസ്, വിഷ്ണു ,നെടുമങ്ങാട് സ്വദേശി അഭിരാം ,കാട്ടാക്കട  സ്വദേശികളായ  കാർത്തിക് , ഗോകുൽ  പേരാണ് കസ്റ്റഡിയിലായത്.ബാംഗ്ലൂരിൽ നിന്ന് എത്തിച്ച എം ഡി എo എ പങ്കു വയ്ക്കുന്നതിനിടയിൽ ആണ് അറസ്റ്റ് .

50 ഗ്രാമിലധികം  എംഡിഎംഎ ആണ്  ഇവരിൽ നിന്ന് പിടിച്ചെടുത്തത്.നെയ്യാറ്റിൻകര വാട്ടർ അതോറിറ്റിക്ക് സമീപം വച്ച് എം ഡി എം എ കൈമാറാൻ എത്തിയപ്പോളാണ് പ്രതികൾ വലയിൽ കുടുങ്ങിയത് .ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് . 

പിടിച്ചെടുത്ത എംഡിഎം എക്ക് വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വരും. എംഡിഎംഎയും , പ്രതികളെയും നെയ്യാറ്റിൻകര പോലീസിന്  കൈമാറി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News