കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Hindustan Malayalam Desk | Last Updated : Jan 22, 2021, 12:29 PM IST
  • Karnataka Shivamogga യിൽ കനത്ത സ്ഫോടനം, 8 പേരുടെ മരണം സ്ഥിരീകരിച്ചു
  • Fuel Price Hike: സർവ്വകാല റെക്കോർഡ് തകർത്ത് ഇന്ധന വില
  • Kerala Assembly: 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും, ഇനി തെരഞ്ഞെടുപ്പിനുള്ള പടയൊരുക്കം
  • VK Sasikala യ്ക്ക് കോവിഡ്; ICU വില്‍ നിരീക്ഷണത്തില്‍
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Karnataka Shivamogga യിൽ കനത്ത സ്ഫോടനം, 8 പേരുടെ മരണം സ്ഥിരീകരിച്ചു
കർണാടകയിലെ Shivamogga ജില്ലയിൽ Gelatin Stick മായി വന്ന ലോറി പൊട്ടി തകർന്ന് എട്ട് പേർ മരിച്ചു. ​ശിവമോ​ഗയിൽ നിന്ന് ഏഴ് കിലോമീറ്റർ പുറത്തുള്ള ഹുൻസോഡു ​ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. എന്നാൽ മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

Fuel Price Hike: സർവ്വകാല റെക്കോർഡ് തകർത്ത് ഇന്ധന വില
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ജനുവരിയിൽ മാത്രം ഇത് അഞ്ചാം തവണയാണ് ഇന്ധന വിലയിൽ വർധന രേഖപ്പെടുത്തുന്നത്. പെട്രോളിനും ഡിസലിനും  25 പൈസ വീതമാണ് ഇത്തവണ വർധിച്ചത്. ഇരുപത് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 51 പൈസയും ഡീസലിന് ഒരു രൂപ 61 പൈസയും വർധിച്ചു. 

Kerala Assembly: 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും, ഇനി തെരഞ്ഞെടുപ്പിനുള്ള പടയൊരുക്കം
കേരളത്തിന്റെ പതിനാലാം നിയമസഭയുടെ സമ്മേളനങ്ങൾക്ക് ഇന്ന് തിരശീല വീഴും. ഇന്നത്തെ അവസാന സമ്മേളനത്തോടെ കേരളം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടക്കം കുറിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം നിരവധി വിവാദങ്ങൾക്കും സംഘർഷഭരിതമായ നിമഷങ്ങൾക്കും വേദിയായ നിയമസഭ ഇന്ന് രണ്ട് ബില്ലുകൾ പാസാക്കിയാണ് പിരിയുന്നത്. 

VK Sasikala യ്ക്ക് കോവിഡ്; ICU വില്‍ നിരീക്ഷണത്തില്‍
എഐഎഡിഎംകെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയുമായ വി കെ ശശികലയ്ക്ക്  കോവിഡ് സ്ഥിരീകരിച്ചു. ആരോ​ഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി, ചുമ, ശ്വാസതടസം എന്നിവയെ തുടര്‍ന്നാണ് ബം​ഗളൂരു പരപ്പന അ​ഗ്രഹാര ജയിലില്‍ നിന്ന് ശശികലയെ ആശുപത്രിയിലേക്ക് മാറ്റിയത്. 

Tokyo Olympics നടത്തുന്നതിൽ നിന്ന് Japan പിന്മാറിയേക്കും
കോവിഡിനെ തുടർന്ന് 2020ൽ നടത്താനിരുന്ന Tokyo Olympics ഈ വർഷവും സംഘടിപ്പിക്കുന്നതിൽ നിന്ന് ജപ്പാൻ പിന്മാറുന്നു എന്ന് റിപ്പോർട്ട്. ജപ്പാനിലെ മാറ്റിമില്ലാതെ തുടരുന്ന കോവിഡ് സാഹചര്യമാണ് ഒളിമ്പിക്സ് നടത്തുന്നതിൽ പിന്നോട്ട് പോകാനുള്ള ചർച്ചകൾ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മഹാമാരി അതിരൂക്ഷമായി സ്ഥിതിയെ തുടർന്നാണ് ഈ വർഷം ജൂണിൽ നടത്താൻ തീരുമാനിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News