Alappuzhaയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു,മരണാനാനന്ത ചടങ്ങുകൾക്കല്ലാതെ കൂട്ടം കൂടാൻ പാടില്ല

973-ലെ ക്രിമിനൽ നടപടി നിയമത്തിലെ 144-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

Written by - Zee Malayalam News Desk | Last Updated : Feb 25, 2021, 05:57 PM IST
  • സംഘർഷത്തിന് കാരണം ചൊ​വ്വാ​ഴ്ച വ​യ​ലാ​റി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ബ​ക്ക​റ്റ് പി​രി​വ് ആ​ർ​എ​സ്‌എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​താണ്.
  • ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​രു​വി​ഭാ​ഗ​വും ഇന്നലെ പ്ര​ക​ട​നം ന​ട​ത്തിയിരുന്നു.
  • ഈ ​പ്ര​ക​ട​ന​ത്തി​നി​ടെ​യുണ്ടായ ഏ​റ്റു​മു​ട്ടലിൽ രാ​ഹു​ലിന് വെട്ടേൽക്കുകയും ആ​ശു​പ​ത്രി​യി​ൽ എ​ത്തും​മു​ൻ​പ് മരണം സംഭവിക്കുകയും ചെയ്തത്.
Alappuzhaയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു,മരണാനാനന്ത ചടങ്ങുകൾക്കല്ലാതെ കൂട്ടം കൂടാൻ പാടില്ല

ആലപ്പുഴ: വയലാറിൽ ആർ എസ് എസ്(RSS) പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ജില്ലാകളക്ടർ ഉത്തരവിട്ടു. ഇന്ൻ മുതൽ മൂന്ന് ദിവസത്തേക്കാണ് നടപടി. മരണാനന്തര ചടങ്ങുകൾക്കല്ലാതെ അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. 1973-ലെ ക്രിമിനൽ നടപടി നിയമത്തിലെ 144-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് പോലീസിന് കളക്ടർ നിർദ്ദേശം നൽകി.

സംഘർഷത്തിന് കാരണം ചൊ​വ്വാ​ഴ്ച വ​യ​ലാ​റി​ൽ എ​സ്ഡി​പി​ഐ (SDPI) പ്ര​വ​ർ​ത്ത​ക​രു​ടെ ബ​ക്ക​റ്റ് പി​രി​വ് ആ​ർ​എ​സ്‌എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​താണ്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​രു​വി​ഭാ​ഗ​വും ഇന്നലെ പ്ര​ക​ട​നം ന​ട​ത്തിയിരുന്നു. ഈ ​പ്ര​ക​ട​ന​ത്തി​നി​ടെ​യുണ്ടായ ഏ​റ്റു​മു​ട്ടലിൽ  രാ​ഹു​ലിന് വെട്ടേൽക്കുകയും ആ​ശു​പ​ത്രി​യി​ൽ എ​ത്തും​മു​ൻ​പ് മരണം സംഭവിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 8 SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.  പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. 

ALSO READ:  Kerala Assembly Election 2021: Love Jihad നെതിരെ കേരള സർക്കാർ ഉറങ്ങുകയാണ് UP മുഖ്യമന്ത്രി Yogi Adityanath

ചേ​ർ​ത്ത​ല വ​യ​ലാ​റി​ലാണ്  ആ​ർ​എ​സ്‌എ​സ്(RSS) പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടത്. വ​യ​ലാ​ർ ആ​ശാ​രി​പ്പ​റമ്പിൽ രാ​ഹു​ൽ ആ​ർ. കൃ​ഷ്ണ​യാ​ണ് (ന​ന്ദു) മ​രി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ  മൂ​ന്ന് ആ​ർ​എ​സ്‌എ​സ്, എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  ഇ​രു​വി​ഭാ​ഗ​ത്തി​ലു​മാ​യി നി​ര​വ​ധി​ പേ​ർ​ക്ക് പ​രി​ക്കേറ്റു.

ALSO READ : Actress Attack Case: Dileepന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ആവശ്യം തള്ളി

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News