തിരുവനന്തപുരം: കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായ ഘട്ടത്തിൽ സർക്കാർ ആശുപത്രികളിലെ ഐ.സി.യു കിടക്കൾ ഏതാണ്ട് പൂർണമായും നിറഞ്ഞു കഴിഞ്ഞു. വെന്റിലേറ്ററുള്ള 1199 ഐ സി യു കിടക്കകളില്‍ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം ഇനിയുള്ളത്.
സംസ്ഥാനത്ത് ആകെ നോക്കിയാൽ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലെയും ആശുപത്രികളിലെ ഐ സി യു (Icu) കിടക്കകളും നിറഞ്ഞു. വിവിധ സർക്കാർ,സ്വകാര്യ ആശുപത്രികളിലായി ഏതാണ്ട് 2033 കോവിഡ് രോഗികളാണ് ഐ സി യുവിലുള്ളത് ഇതിൽ തന്നെ ഏതാണ്ട് 800 ഒാളം പേര് വെൻറിലേറ്ററിലാണ്.
ALSO READ : രാജ്യത്തെ ഓക്സിജൻ വിതരണ ക്രമീകരണത്തിൽ മാറ്റം കൊണ്ട് വരണമെന്ന് സുപ്രീം കോടതി
അതിരൂക്ഷമായ പ്രശ്നം നിലനിൽക്കുന്ന എറണാകുളത്ത് വെന്റിലേറ്റര്‍ (Ventilators) സൗകര്യങ്ങൾ ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നത്. ഓക്സിജന്‍ ബെഡ്ഡുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് കിടക്കകള്‍ ഒന്നും ഒഴിവില്ല. കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പത്തില്‍ താഴെ വെന്റിലേറ്ററുകള്‍ മാത്രമേയുള്ളൂ.
ALSO READ : Covid 19: മുൻ കേന്ദ്ര മന്ത്രി അജിത് സിങ് കോവിഡ് രോഗബാധയെ തുടർന്ന് അന്തരിച്ചു
സ്വകാര്യ ആശുപത്രികളിലെ സ്ഥിതി നിയന്ത്രണാതീതമാണ്. കോവിഡ് രോഗികള്‍ക്കായി നീക്കി വെച്ചിട്ടുള്ള വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ സി യു കിടക്കകളില്‍ 269 എണ്ണവും 436 വെന്റിലേറ്ററുകളില്‍ 77 എണ്ണവും മാത്രമാണ് ശേഷിക്കുന്നത്. ഓക്സിജന്‍ സൗകര്യമുള്ള 2843 കിടക്കകള്‍ ഉള്ളതില്‍ 528 എണ്ണമേ ബാക്കിയുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.