ഇന്ന് പൗർണ്ണമി; ദേവിയെ ഭജിക്കുന്നത് ഉത്തമം...

പൗർണ്ണമി ദിനം രാവിലെ കുളിച്ചുവൃത്തിയായ ശേഷം ദേവി സ്തുതികൾ ജപിക്കണം.  

Last Updated : Apr 7, 2020, 06:00 AM IST
ഇന്ന് പൗർണ്ണമി; ദേവിയെ ഭജിക്കുന്നത് ഉത്തമം...

ഇന്ന് പൗർണ്ണമി. ദേവിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ദിനമാണ് ഇന്ന് എന്നാണ് വിശ്വാസം.  ഇന്നത്തെ ദിവസം ദേവിയെ ഭജിക്കുന്നത് കൂടുതൽ നല്ലതാണ്. 

ഇങ്ങനെ ചെയ്താൽ ഐശ്വര്യവും ദു:ഖനാശവും ദേവീകടാക്ഷവുമാണ്  ഫലം.  കൂടാതെ ഈ വ്രതം വിദ്യാർത്ഥികൾക്കും നല്ലതാണ്.  ഓരോമാസത്തേയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. 

Also read: ക്ഷേത്ര ദർശനവും പ്രദക്ഷിണവും തമ്മിലുള്ള ബന്ധം...

പൗർണ്ണമി ദിനം രാവിലെ കുളിച്ചുവൃത്തിയായ ശേഷം ദേവി സ്തുതികൾ ജപിക്കണം. പകൽ ഒരുനേരം ഭക്ഷണം കഴിച്ച് രാത്രിയിൽ നിരാഹാരം ഇരിക്കണം.  കൂടാതെ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി ദേവി നാമങ്ങൾ ജപിക്കുന്നതും നല്ലതാണ്.  കൂടാതെ ഈ മന്ത്രം ചൊല്ലുന്നതും നല്ലതാണ്.  

യാ ദേവി സർവ ഭൂതേഷു 
മാതൃരൂപേണ സംസ്ഥിതാ 
നമസ്തസൈയ്  നമസ്തസൈയ്
നമസ്തസൈയ് നമോ നമ:

ഓം ആയൂർദേഹി ധനംധേഹി 
വിദ്യാംദേഹി മഹേശ്വരി 
സമസ്തമഖിലം ദേഹി 
ദേഹിമേ പരമേശ്വരി  

ഇതിന്റെ കൂടെ ലളിതാസഹസ്രനാമം ചൊല്ലുന്നതും നല്ലതാണ്.   അതിന് കഴിഞ്ഞില്ലെങ്കിൽ ലളിതാസഹസ്രനാമത്തിന്റെ ധ്യാനം ചൊല്ലുന്നതും നല്ലതാണ്. 

Trending News