വിശ്വാസമനുസരിച്ച് എല്ലാ വർഷവും ചൈത്ര മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഹനുമാൻ ജയന്തിയായി ആഘോഷിക്കുന്നത്.
അതായത് ചൈത്ര പൂർണിമ ദിനമാണ് ഹനുമാൻ ജനിച്ചതെന്ന് സാരം. ഈർഷം ഹനുമാൻ ജയന്തി വരുന്നത് ഏപ്രിൽ 8 ആയ ഇന്നാണ്.
Also read: ഹനുമാന് സിന്ദൂര സമര്‍പ്പണം പ്രധാനം...
ശ്രീരാമനോടുള്ള ഭക്തിയിൽ അദ്ദേഹത്തെ സേവിക്കാനായി ജനിച്ച'ശിവന്റെ രുദ്ര അവതാരമാണ് ഹനുമാൻ എന്നും അറിയപ്പെടുന്നുണ്ട്.
സങ്കടമോചനൻ എന്നും ഹനുമാനെ അറിയപ്പെടുന്നുണ്ട്. ഈ വർഷം ചൈത്ര പൂർണ്ണിമയുടെ ആരംഭം കുറിച്ചത് ഏപ്രിൽ 7 ഉച്ചയ്ക്ക് 12 മണിമുതലായിരുന്നു അവസാനം ഏപ്രിൽ 8 ന് രാവിലെ 8 :04 ആണ്.
Also read: മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നത് ഉത്തമം...
അതുകൊണ്ട് ഇന്നാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. ഇന്ന് രാവിലെ 06:03 നും 06:07 നും ഇടയിലാണ് സർവാർഥസിദ്ധി യോഗം. ഈ സമയം ഹനുമാനെ ആരാധിക്കുന്നത് വളരെ നല്ലതാണ്.
ഇന്നത്തെ ദിവസം 'ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ' എന്ന മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ഈ മന്ത്രം 108 തവണ ജപിക്കുന്നത് തൊഴിൽ തടസ്സം നീങ്ങാൻ ഉത്തമമാണ്. കൂടാതെ ദിവസവും രാവിലെ പതിനൊന്നുതവണ ചൊല്ലുന്നതും ഉത്തമമാണ്.