Mc Josephine Resignation: എം.സി ജോസഫൈൻറെ രാജിയും, കെ.സുധാകരൻറെ ചാപിള്ളയും

എട്ട് മാസം കാലാവധിയെ ബാക്കിയുള്ളു എന്ന് കാണിച്ച് വേണമെങ്കിൽ സാങ്കേതികമായി ജോസഫൈനൊരു അവസരം സി.പി.എമ്മിന് കൊടുക്കാമായിരുന്നിട്ടും. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 03:55 PM IST
  • രമാവധി ഒരു ശാസന അല്ലെങ്കിൽ,ഒരു തരം താഴ്ത്തലോ, കാരണം കാണിക്കലിലോ ഒതുങ്ങിയേക്കാവുന്ന നടപടി
  • പക്ഷെ പിണറായി മുന്നിൽ കണ്ടത് മറ്റൊരു എതിരാളിയെയാണ് -കെ.സുധാകരൻ.
  • തിപ്പോൾ അടി കിട്ടിയത് ജോസഫൈനാണെങ്കിലും ഒാങ്ങിയത് സുധാകരനിട്ട് തന്നെയായിരുന്നു.
Mc Josephine Resignation: എം.സി ജോസഫൈൻറെ രാജിയും, കെ.സുധാകരൻറെ ചാപിള്ളയും

തിരുവനന്തപുരം: ജോസഫൈൻ രാജിവെച്ചതിന് തൊട്ട് പിന്നാലെ സി.പി.എം ന്യായീകരണ തൊഴിലാളി സംഘം ഒരു പോസ്റ്റഴുതി സാമൂഹിക മാധ്യമങ്ങളിൽ നിറച്ചു. ഉളളടക്കം ഇങ്ങിനെയായിരുന്നു. "ഇത്രയും ചരിത്ര പരമായ തീരുമാനം എടുക്കാൻ സി.പി.എമ്മിനെ കഴിവുള്ളു" അതിങ്ങനെ ഹൈലൈറ്റ് ചെയ്ത് കൊണ്ടേയിരുന്നു. ശരിക്കും പറഞ്ഞാൽ അതൊരു കഴിവാണ്. പക്ഷെ സി.പി.എമ്മിൻറേതല്ല എന്ന് മാത്രം.

എട്ട് മാസം കാലാവധിയെ ബാക്കിയുള്ളു എന്ന് കാണിച്ച് വേണമെങ്കിൽ സാങ്കേതികമായി ജോസഫൈനൊരു അവസരം സി.പി.എമ്മിന് കൊടുക്കാമായിരുന്നിട്ടും. പരമാവധി ഒരു ശാസന അല്ലെങ്കിൽ,ഒരു തരം താഴ്ത്തലോ, കാരണം കാണിക്കലിലോ ഒതുങ്ങിയേക്കാവുന്ന നടപടി.പാർട്ടി ഭക്തരിൽ ഭൂരിഭാഗവും അത് ഒാർത്തിരുന്നതും ആണ്. പക്ഷെ പിണറായി മുന്നിൽ കണ്ടത് മറ്റൊരു എതിരാളിയെയാണ് -കെ.സുധാകരൻ. ജോസഫൈനെ രാജിവെപ്പിക്കാൻ സമരാഘ്വാനം നടത്തിയ സുധാകരനെ നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ തലക്കാടം വെട്ടി പിണറായി.

ALSO READ: Breaking : MC Josephine : വിവാദങ്ങൾക്കൊടുവിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ രാജി വെച്ചു

അതല്ലെങ്കിൽ ജന വികാരം മാനിച്ച് തങ്ങൾ ഒരു തീരുമാനവും എടുക്കാറില്ലെന്ന് പണ്ട് ഷൈലജ ടീച്ചറിൻറെ കാര്യത്തിൽ ആവർത്തിച്ച് പറഞ്ഞ സി.പി.എം ഏതോ ഒരു വികാരത്തിൽ ഇങ്ങിനെയൊരു ഒരു നടപടിയെടുക്കില്ലായിരുന്നുവെന്ന് ചുരുക്കം.ഇതിപ്പോൾ അടി കിട്ടിയത് ജോസഫൈനാണെങ്കിലും ഒാങ്ങിയത് സുധാകരനിട്ട് തന്നെയായിരുന്നു.

വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ സമരം കൊണ്ടു വന്ന് പിന്നീട് അവർ രാജിവെക്കേണ്ടി വന്നാൽ അത് സുധാകരൻറെ വിജയമായിരിക്കും എന്ന് ചിന്തിക്കാൻ പിണറായിയുടെ കാഞ്ഞ ബുദ്ധിക്കാല്ലാതെ പറ്റില്ലെന്ന് പാർട്ടിക്കാർക്കറിയാം.

ALSO READ: MC Josephine Controversy : സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ തകർത്തു : പ്രതിപക്ഷ നേതാവ്

ഇതൊക്കെ കൊണ്ട് തന്നെ തനിക്കൊത്തവനെന്ന് പിണറായിക്ക് സുധാകരനോട് തോന്നിയെങ്കിൽ അതിൽ അതിശയമൊന്നുമില്ലതാനും. കഥ അവിടെയും തീരുന്നില്ല. അധികാരത്തിൽ വന്നതിന് ശേഷം ശക്തമായി നടത്തി വിജയിപ്പാക്കാവുന്ന കെ.സുധാകരൻറെ ആദ്യ സമരം കൂടിയായിരുന്നു ഇത്. അണികൾക്ക് മുന്നിലും പാർട്ടിക്ക് മുന്നിലും തനൊരു സംഭവം ആണെന്ന് കാണിക്കാൻ പറ്റിയ സുവർണ്ണാവസരം.

ALSO READ: MC Josephine Issues: ജോസഫൈൻറെ പരാമർശങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും

നിലവിലെ കോൺഗ്രസ്സിൻറെ പരസ്യ വിഭാഗതീയത ഒരു പക്ഷെ മാറ്റാനും വിമർശകരുടെ വായടപ്പിക്കാനും സുധാകര പ്രസിഡൻറിന് കഴിഞ്ഞേനെ. എന്ന് മാത്രമല്ല. പാർട്ടിയിലെ അംഗബലം ശക്തിപ്പെടുത്താനുമായേനെ. പക്ഷെ ഇനി ചത്ത കുഞ്ഞിൻറെ ജാതകം നോക്കിയിട്ടും കാര്യമില്ലല്ലോ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News