Thiruvananthapuram : കടുത്ത വിവാദങ്ങൾക്ക് ഒടുവിൽ വനിതാ കമ്മീഷൻ (Women Commission) അധ്യക്ഷ എംസി ജോസഫൈൻ (MC Josephine) രാജി വെച്ചു. ഇന്ന് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് രാജി സമർപ്പിച്ചത്. കാലാവധി അവസാനിക്കാൻ 8 മാസം മാത്രം ബാക്കി നിൽക്കെയാണ് ജോസഫൈന്റെ രാജി.
ജോസഫൈൻറെ (Josephine) വിവാദങ്ങൾ പാർട്ടിയെ വളരെ അധികം പ്രതിരോധത്തിലാക്കിയിരുന്നു. ഇത് സി.പി.എമ്മിൻറെ പ്രതിച്ഛായയെ തന്നെ ബാധിച്ചിരുന്നു. ചാനൽ പരിപാടിക്കിടയിൽ എം സി ജോസഫൈന്‍ പരാതിക്കാരിയായ സ്ത്രീയോട് തട്ടിക്കയറിയ വിഷയത്തില്‍ സിപിഐഎം ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
മനോരമ ന്യൂസ് ചാനലിൽ ലൈവിലൂടെ പരാതി അറിയിക്കാനുള്ള സംവിധാനത്തിൽ പരാതി പറയാൻ എത്തിയ യുവതിയോട് വനിതാ കമ്മീഷൻ ചെയർപേഴ്സൺ ക്ഷുഭിതയായി സംസാരിച്ചത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൻ തോതിൽ രോക്ഷം ഉയർന്നിരിരുന്നു.
തന്നെ ഉപദ്രവിച്ച ഭർത്താവിനും ഭർതൃമാതാവിനെതിരെ പൊലീസിൽ പരാതി നൽകാത്തതിന് എന്നാൽ അനുഭവിച്ചോ എന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ (Women Commission) പരാതിക്കാരിയോട് ദേഷ്യപ്പെട്ട് പറഞ്ഞത്. പരാതിക്കാരി എന്താണ് പറയാൻ ശ്രമിക്കുന്നതോ അല്ലങ്കിൽ നിയമത്തിൽ അവബോധരായ പരാതിക്കാരിയെ തങ്ങളുടെ അവകാശം എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കാൻ നൽകാൻ കമ്മീഷൻ ചെയർപേഴ്സൺ തയ്യറായതുമില്ല.
ALSO READ: MC Josephine Issues: ജോസഫൈൻറെ പരാമർശങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും
നേരത്തെയും എംസി ജോസഫൈനെതിരെ പരാതി ഉയർന്ന് വന്നിട്ടുണ്ട്. കിടപ്പ് രോഗിയായ വയോധികയോട് പരാതി നൽകാൻ നേരിട്ട് ഹജരാകാൻ ആവശ്യപ്പെട്ടതും, മുൻ എംഎൽഎ പി.കെ ശശിക്കെതിരെ ഉയർന്ന് ലൈംഗികാരോപണത്തിൽ സിപിഎം പാർട്ടി അന്വേഷിച്ച് നടപടിയെടുത്തോളുമെന്നാണ് എംസി ജോസഫൈൻ അന്ന് മാധ്യമങ്ങളോടായി പറഞ്ഞത്. തന്റെ പാർട്ടി ഒരു കോടതി ഒരു പൊലീസ് സ്റ്റേഷനും കൂടിയാണെന്നാണ് എംസി ജോസഫൈൻ അന്ന് പറഞ്ഞത്.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയത് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയാണ്. ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പലയിടത്തും വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy