Skin Care Secrets: പ്രഭാതത്തില്‍ ഈ 5 കാര്യങ്ങള്‍ ചെയ്യുക, 60ലും ചർമ്മം തിളങ്ങും!!

Skin Care Secrets in the Morning: ചർമ്മത്തിന്‍റെ ഭംഗിയും തിളക്കവും നിലനിര്‍ത്താന്‍ സഹായിയ്ക്കുന്ന ചില പ്രഭാത ദിനചര്യകള്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. അതായത്, രാവിലെ ഉറക്കമുണര്‍ന്നശേഷം ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 07:18 PM IST
  • ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ 60ലും ചര്‍മ്മത്തിന്‍റെ ചെറുപ്പം നിലനിർത്താം. കാരണം, നമ്മൾ കഴിക്കുന്നതെന്തും നമ്മുടെ ചർമ്മത്തിലും മുടിയിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു.
Skin Care Secrets: പ്രഭാതത്തില്‍ ഈ 5 കാര്യങ്ങള്‍ ചെയ്യുക, 60ലും ചർമ്മം തിളങ്ങും!!

Skin Care Secrets in the Morning: നമുക്കറിയാം പ്രായം വര്‍ദ്ധിക്കുന്നത് ഏറ്റവുമധികം പ്രകടമാവുന്നത് നമ്മുടെ ചര്‍മ്മത്തിലാണ്. ചര്‍മ്മത്തിന്‍റെ ഭംഗി നഷ്ടമാവുന്നത് നമ്മെ ഏറെ ബാധിക്കുകയും ചെയ്യും.

എന്നാല്‍, ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ 60ലും ചര്‍മ്മത്തിന്‍റെ ചെറുപ്പം നിലനിർത്താം. കാരണം, നമ്മൾ കഴിക്കുന്നതെന്തും നമ്മുടെ ചർമ്മത്തിലും മുടിയിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. അതിനാൽ, ദീർഘകാലം യുവത്വം  നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അക്കാര്യത്തില്‍ നിങ്ങൾ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്.  

Also Read:  Gajkesari Rajyog 2023: മംഗളകരമായ ഗജകേസരി രാജയോഗം രൂപപ്പെടുന്നു, ഈ രാശിക്കാരുടെ മേൽ പണം വർഷിക്കും!

ചർമ്മത്തിന്‍റെ ഭംഗിയും തിളക്കവും നിലനിര്‍ത്താന്‍ സഹായിയ്ക്കുന്ന ചില പ്രഭാത ദിനചര്യകള്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. അതായത്, രാവിലെ ഉറക്കമുണര്‍ന്നശേഷം ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ചർമ്മത്തിന്‍റെ ചെറുപ്പം നിലനിർത്താൻ ഈ കാര്യങ്ങള്‍ പ്രഭാതത്തില്‍ ചെയ്യുക.. 

Also Read:  Sidhi Urination Case: ബിജെപിക്ക് വൻ തിരിച്ചടി! സിദ്ധി ജില്ലാ ജനറൽ സെക്രട്ടറി വിവേക് ​​കോൾ പാർട്ടി വിട്ടു

1.  എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളം കുടിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ദിവസവും രാവിലെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നതുവഴി രക്തചംക്രമണം നല്ല രീതിയിൽ നടക്കുകയും മുഖത്തിന്‌ തിളക്കം ലഭിക്കുകയും ചെയ്യും. ഇത് മലബന്ധം ഉണ്ടാകാതെ സഹായിയ്ക്കുന്നു. 

2.  കുതിർത്ത ഡ്രൈ ഫ്രൂട്ട്‌സും സീസണൽ ഫ്രൂട്ട്‌സും കഴിക്കുക, വ്യായാമത്തിന് മുമ്പ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന് ഊർജം ലഭിക്കും.അതുകൊണ്ടാണ് ദിവസവും ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കേണ്ടത് അനിവാര്യമാണ്. 

3. ദിവസവും വ്യായാമം ചെയ്യുക എന്നതാണ് മൂന്നാമത്തെ പ്രധാന കാര്യം. ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്യുക, ഇത് ചെയ്യുന്നതിലൂടെ രക്തയോട്ടം ശരിയായിരിക്കുകയും നിങ്ങൾ എപ്പോഴും സജീവമായി തുടരുകയും ചെയ്യും.
 
4.  ദിവസവും അല്‍പനേരം യോഗ ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പേശികൾക്ക് ആശ്വാസം ലഭിക്കും. ഒപ്പം ചർമ്മത്തിന് തിളക്കവും ലഭിക്കും. 

5. ആരോഗ്യകരമായ പ്രഭാതഭക്ഷണം ശരീരത്തിന് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ പ്രോട്ടീനും ധാരാളം നാരുകളും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രഭാതഭക്ഷണം ദിവസം മുഴുവൻ ജോലി ചെയ്യാനുള്ള ഊർജം നമുക്ക് നല്‍കുന്നു. അതിനാല്‍, ദിവസവും ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിയ്ക്കുന്നത് നിങ്ങളുടെ ശരീരം ഫിറ്റായി തുടരാനും നിങ്ങളുടെ ചർമ്മം ഭംഗിയായി ആരോഗ്യത്തോടെ നിലനില്‍ക്കാനും സഹായിയ്ക്കുന്നു. 
 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News