Henna for Hair: തികച്ചും പ്രകൃതിദത്തമായ രീതിയിൽ മുടിക്ക് നിറം നൽകാനാണ് സാധാരണയായി മൈലാഞ്ചി ഉപയോഗിക്കുന്നത്. മൈലാഞ്ചി ഉപയോഗിക്കുന്നത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ സഹായിയ്ക്കുന്നു. എന്നാല്‍, മൈലാഞ്ചിയോടൊപ്പം മറ്റ് ചില ചേരുവകളും ചേർക്കാം. ഇത് മുടിക്ക് നിറം നൽകുന്നത് കൂടാതെ താരൻ അകറ്റാനും മുടി വളർച്ച വര്‍ദ്ധിപ്പിക്കാനും സഹായിയ്ക്കും.
Also Read: Orange Peel: ഓറഞ്ച് തൊലി കൊണ്ടാവാം അല്പം സൗന്ദര്യ സംരക്ഷണം
കലർപ്പില്ലാതെ ശുദ്ധമായ രീതിയിൽ മൈലാഞ്ചി ഉപയോഗിച്ചാൽ മുടിക്ക് ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് നിറങ്ങള്‍ ലഭിക്കും. അതെ സമയം, മൈലാഞ്ചി തയ്യാറാക്കുന്ന സമയം കുറച്ച് ചേരുവകൾ കൂടി കൂട്ടിചേർത്താൽ കുറച്ച് വ്യത്യസ്തമായ നിറവും കണ്ടെത്താനാവും.
മൈലാഞ്ചി പുരട്ടുന്നതിന് മുന്‍പ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, അതായത്, മൈലാഞ്ചി ഇടുന്നതിനു മുന്‍പ് മുടി എണ്ണമയമില്ല എന്ന് ഉറപ്പാക്കുക. എണ്ണമയമുള്ള മുടിയിൽ മൈലാഞ്ചി ഇട്ടാല്‍ ഒരുപക്ഷേ നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന ഫലങ്ങൾ ലഭിച്ചു എന്ന് വരില്ല.
മൈലാഞ്ചി മുടിയ്ക്ക് നല്‍കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
1. മുടി വളരാന്‍ സഹായിയ്ക്കുന്നു
മൈലാഞ്ചി ഇലകളിലെ പ്രകൃതിദത്തമായ ചില ഘടകങ്ങള്‍ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടി വളർച്ചയെ സഹായിയ്ക്കുന്ന എണ്ണ തയ്യാറാക്കിയെടുക്കുന്നതിനായി മൈലാഞ്ചി പൊടി ഉപയോഗിക്കാം. എള്ളെണ്ണയും മൈലാഞ്ചി പൊടിയും ചേർത്ത മിശ്രിതം ഏകദേശം 10 മിനിറ്റ് നേരം നന്നായി ചൂടാക്കുക. തണുത്ത ശേഷം ഇത് ഉപയോഗിക്കാം. മികച്ച ഫലങ്ങൾ കൈവരിക്കുന്നതിനായി ആഴ്ചയിൽ മൂന്ന് തവണ ഈ എണ്ണ മുടിയില്‍ പുരട്ടുക.
2. മുടി കൊഴിച്ചിൽ
കടുകെണ്ണയില്‍ മൈലാഞ്ചി കലർത്തി ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗ്ഗമാണ്. കടുകെണ്ണയിൽ മൈലാഞ്ചി ഇലകളോ പൊടിയോ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കാം. കുറഞ്ഞത് 7 മുതൽ 8 മിനിറ്റ് വരെ ഇത് തിളപ്പിക്കുക. തണുത്ത ശേഷം ഉപയോഗിക്കാം. ഈ എണ്ണ ഉപയോഗിച്ച് തലയോട്ടിയിലും തലമുടിയിലും ആഴ്ചയിൽ രണ്ടുതവണ വീതം നന്നായി മസാജ് ചെയ്യുക.
3. താരൻ അകറ്റാം
താരനും അനുബന്ധ പ്രശ്നങ്ങളും അകറ്റാനും മൈലാഞ്ചി ഉത്തമമമാണ്. ഇതിനായി, ഒരു രാത്രി വെള്ളത്തിൽ കുതിർത്തിവച്ച ഉലുവ അരച്ചെടുത്ത് അതില്‍ മൈലാഞ്ചി പൊടിയും കടുകെണ്ണയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. ഏകദേശം 40 മിനിറ്റിനു ശേഷം കഴുകുക. ഇതിന് ശേഷം മുടിയിൽ കണ്ടീഷണർ പ്രയോഗിക്കാൻ മറക്കരുത്.
4. തലയിലെ ചൊറിച്ചിലിന് പരിഹാരം
ഹെന്നയിലെ ആന്‍റി മൈക്രോബിയൽ, ഫംഗസ് വിരുദ്ധ ഗുണങ്ങൾക്ക് തലയോട്ടിയിലുണ്ടാകുന്ന ചൊറിച്ചിലിന് പരിഹാരം കണ്ടെത്താന്‍ സാധിക്കും. മൈലാഞ്ചി ഇലകൾ, വേപ്പില, തുളസി ഇലകൾ, കുറച്ച് വെള്ളം എന്നിവ ഒന്നിച്ചു ചേർത്ത് അരച്ചെടുക്കുക. ഇത് തലയോട്ടിയിൽ പുരട്ടി 40 മിനിറ്റിനു ശേഷം കഴുകിക്കളയുക. ചൊറിച്ചിലിന് പരിഹാരമുണ്ടാകും.
5. പ്രകൃതിദത്ത രീതിയിൽ മുടിക്ക് നിറം നൽകാൻ
മുടിക്ക് നിറം ലഭിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തവും സുരക്ഷിതവുമായ രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് മൈലാഞ്ചി. മുടിക്ക് നല്ല നിറം ലഭിക്കാനായി മൈലാഞ്ചി പൊടി, തേൻ, മുട്ട എന്നിവ മിക്സ് ചെയ്ത് ഒരു ഇരുമ്പു പാത്രത്തിൽ സൂക്ഷിക്കുക. ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം മുടിയിഴകളിൽ തേച്ച് പിടിപ്പിക്കാം. ശേഷം ഇത് ഉണങ്ങാൻ അനുവദിച്ച ശേഷം കഴുകി കളയുമ്പോൾ മുടിക്ക് നല്ല നിറം ലഭിക്കും. മുടി ഉണങ്ങിയ ശേഷം മുടിയിൽ എണ്ണ പുരട്ടാം.
6. മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാം
വരണ്ടതോ അല്ലെങ്കിൽ കേടുപാടുള്ളതോ ആയ മുടിയുടെ അറ്റങ്ങൾ പലപ്പോഴും പൊട്ടി പോകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നവും മൈലാഞ്ചി കൊണ്ട് പരിഹരിക്കാം. ഇതിനായി മൈലാഞ്ചി പൊടി, ഒരു മുട്ട, അവോക്കാഡോ ഓയിൽ എന്നിവ കൊണ്ട് മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടുക. ഓരോ മുടിയിഴകളിലും ഇത് തേച്ചു പിടിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകാം.
7. മുടിക്ക് തിളക്കം നൽകാൻ
മുടി പൊട്ടിപ്പോകുന്നത് തടയാൻ മാത്രമല്ല, മുടിയുടെ ബലം വർധിപ്പിക്കാനും മുടിയിഴകൾക്ക് സ്വാഭാവിക രീതിയിൽ തിളക്കം നൽകാനുമെല്ലാം മൈലാഞ്ചി ഉപയോഗിക്കാം. നല്ല കടുപ്പത്തിൽ തയ്യാറാക്കിയ കട്ടൻ ചായ മിശ്രിതത്തിലേക്ക് മൈലാഞ്ചി പൊടി ചേർത്തിളക്കി ഒരു രാത്രി മുഴുവൻ മാറ്റി വെക്കുക. ഇനി ഇതിലേയ്ക്ക് അല്പം നാരങ്ങാനീര് ചേർക്കുക. ഈ മിശ്രിതത്തിലേക്ക് നിങ്ങൾക്ക് ഒരു മുട്ടയോ അല്ലെങ്കിൽ തൈരോ ചേർക്കാം. ഇത് മുടിയിഴകളിൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റോളം കാത്തിരുന്ന ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
8. പട്ടുപോലെ മൃദുലമായ മുടിയിഴകൾക്ക്
ഉടച്ചെടുത്ത ഒരു വാഴപ്പഴത്തേടൊപ്പം മൈലാഞ്ചി പൊടിയും ചേർത്ത് ഒരു രാത്രി സൂക്ഷിക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടി 15 മിനിറ്റ് സൂക്ഷിക്കുക. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കാനായി തണുത്ത വെള്ളത്തിൽ ഇത് കഴുകി കളയുക.
9. തലയോട്ടിയിലെ എണ്ണമയം
എണ്ണമയം കൂടുതലുള്ള ശിരോചർമത്തിൽ എളുപ്പത്തിൽ അഴുക്ക് അടിഞ്ഞുകൂടാനും കൂടുതൽ താരൻ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. മൈലാഞ്ചി, മുൾട്ടാനി മിട്ടി എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഹെയർ പായ്ക്ക് എണ്ണമയമുള്ള തലയോട്ടിയിലെ എല്ലാ സാധാരണ പ്രശ്നങ്ങളെയും നേരിടാൻ സഹായിക്കും. ഈ ഹെയർ മാസ്ക് പ്രയോഗിച്ച ശേഷം തല പൊതിയാന്‍ ശ്രദ്ധിക്കുക. അര മണിക്കൂറിന് ശേഷം പതിവ് ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
10. വരണ്ട മുടിയുള്ളവർക്ക്
മൈലാഞ്ചി, ഒലിവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ ചേർത്ത ഹെയർ മാസ്ക് വരണ്ട മടിയുള്ളവർക്ക് ഗുണകരമാണ്. ഈ ഹെയർ പാക്ക് തയ്യാറാക്കാനായി നിങ്ങൾ എടുക്കുന്ന ഒലിവ് ഓയിലിന്‍റെ ഇരട്ടി അളവിൽ മൈലാഞ്ചി ഉപയോഗിക്കണമെന്ന് എപ്പോഴും ഓർമ്മിക്കുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഇത് തേച്ചുപിടിപ്പിച്ച് കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. അതിന് ശേഷം കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.