സ്ഥിരമായി എയ്റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തെയും രക്ത ധമനികളെയും സംരക്ഷിക്കാൻ മാത്രമല്ല കണ്ണുകളുടെ ആരോഗ്യവും സംരക്ഷിക്കും. വാട്ടർലൂ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ കണ്ണുകൾക്ക് ആശ്വാസം നൽകാൻ എയ്റോബിക് വ്യായാമം സഹായിക്കുമെന്ന് കണ്ടെത്തി.
എയ്റോബിക് വ്യായാമം ചെയ്യുന്നത് കണ്ണീർ സ്രവം, ടിയർ ഫിലിം സ്ഥിരത എന്നിവ വർധിക്കാൻ കാരണമാകുമെന്ന് പഠനം കണ്ടെത്തി. ഓരോ തവണ കണ്ണടയ്ക്കുമ്പോഴും കോർണിയയുടെ ഉപരിതലത്തിൽ "ടിയർ ഫിലിം" എന്ന നേർത്ത കണ്ണുനീർ പാളി ഉണ്ടാകും. ഇത് കണ്ണിന്റെ വരൾച്ച മാറ്റാൻ സഹായിക്കും.
ALSO READ:Thyroid Health | തൈറോയ്ഡ് ഗ്രന്ഥിയുടെ കൃത്യമായ പ്രവര്‍ത്തനത്തിന് ഇവ കഴിക്കൂ
ടിയർ ഫിലിമിൽ മൂന്ന് പാളികളുണ്ട്. ഒരു ഓയിൽ (ലിപിഡ്) പാളി, ഒരു ജലത്തിന്റെ പാളി, ഒരു മ്യൂസിൻ പാളി. ഇത് കണ്ണിന്റെ ഉപരിതലത്തെ ജലാംശം ഉള്ളതാക്കുന്നതിനും പൊടി അല്ലെങ്കിൽ അഴുക്ക് പോലുള്ള അണുബാധ ഉണ്ടാക്കുന്ന പ്രകോപനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും. ടിയർ ഫിലിമിൽ അസ്ഥിരത ഉണ്ടാകുമ്പോൾ, നേത്ര ഉപരിതലത്തിൽ വരണ്ട പാടുകൾ ഉണ്ടാകാം, ഇത് കണ്ണുകൾക്ക് ചൊറിച്ചിലും, എരിച്ചിലും ഉണ്ടാക്കും.
ALSO READ: Vitamin D | വിറ്റാമിൻ ഡിയിലൂടെ ക്യാൻസർ തടയാൻ കഴിയുമോ? കൂടുതൽ അറിയാം
ഐ ഡ്രോപ്പുകളോ മറ്റ് ചികിത്സകളോ ഉപയോഗിക്കുന്നതിന് പകരം സ്ഥിരമായി വ്യായാമം ചെയ്യുന്നത് കണ്ണുകളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനം കണ്ടെത്തി. ഇത് പ്രതിരോധിക്കാനുള്ള മാര്ഗ്ഗവും ഇത് തന്നെയാണ്. പഠനത്തിൽ വ്യായാമത്തിന് ശേഷം കണ്ണീർ സ്രവം വർധിച്ചതായി കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...