കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് ലോകം മോചിതമായി വരുന്നതിനിടെ ആശങ്ക പരത്തി പുതിയ വൈറസ്. അലാസ്കപോക്സ് എന്ന വൈറസാണ് അമേരിക്കയിൽ ഭീതി പരത്തുന്നത്. ഡിസീസ് എക്‌സും സോംബി വൈറസുകളും ഇപ്പോഴും ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് അലാസ്കപോക്സുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അലാസ്കപോക്സ് വൈറസ് ബാധിച്ച് ഒരാൾക്ക് അമേരിക്കയിൽ ജീവൻ നഷ്ടമായതായാണ് വിവരം. 2015 ലാണ് ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അലാസ്കപോക്സ് എന്ന പുതിയതും അപൂർവവുമായ വൈറസ് ബാധിച്ച് അലാസ്കയിൽ അന്ന് ഒരാൾ മരിച്ചു. അന്ന് മുതലാണ് ഈ വൈറസിന് അലാസ്കപോക്സ് എന്ന പേര് ലഭിച്ചത്. ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മറ്റ് 7 പേർക്ക് കൂടി സമാനമായ വൈറസ് ബാധയേറ്റതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതാദ്യമായാണ് അമേരിക്കയിൽ ഈ വൈറസ് ബാധിച്ച് ഒരാൾ മരിക്കുന്നത്. പ്രായമായ ആളാണ് മരിച്ചത്. മരിച്ചയാൾക്ക് പ്രതിരോധശേഷിയും വളരെ കുറവായിരുന്നു എന്നാണ് റിപ്പോർട്ട്.
ALSO READ: വെയിലത്ത് വാടാതിരിക്കണോ...? ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
സാധാരണയായി ചെറിയ മൃഗങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത്. എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് ഇത് പകരുന്നതായി തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മരിച്ചയാൾക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതിനെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടുമില്ല. രോഗം ബാധിച്ച് മരിച്ചയാൾ വനത്തിന് സമീപമാണ് താമസിച്ചിരുന്നത്. മേഖലയിൽ അലഞ്ഞുതിരിഞ്ഞിരുന്ന പൂച്ചകളെ ഇയാൾ പരിപാലിച്ചിരുന്നു. പൂച്ചകളിൽ നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്താനായില്ല. രോഗം ബാധിച്ച എലിയ പൂച്ച ഭക്ഷിച്ചിരിക്കാമെന്നും ഈ പൂച്ചയുടെ നഖം കൊണ്ട് വ്യക്തിയിലേയ്ക്ക് വൈറസ് പടർന്നിരിക്കാമെന്നുമാണ് നിഗമനം.
അലാസ്കപോക്‌സിൻ്റെ ലക്ഷണങ്ങൾ
ത്വക്കിനേൽക്കുന്ന ക്ഷതമാണ് അലാസ്കപോക്സ് വൈറസിൻ്റെ പ്രധാന ലക്ഷണങ്ങൾ. ലിംഫ് നോഡുകൾക്ക് വീക്കം, സന്ധി വേദന അല്ലെങ്കിൽ പേശി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ദുർബലമായ പ്രതിരോധശേഷി ഉള്ള ആളുകൾക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരിയായ പരിചരണം നൽകണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.