വ്യായാമത്തിന്റെ ഭാഗമായല്ലെങ്കിലും ചെറുപ്പത്തിൽ ഭൂരിഭാഗം പേരും സ്കിപ്പിങ് ചെയ്തിട്ടുണ്ടാകും. ചെറിയ പ്രായത്തിൽ ശരീരം പെട്ടെന്ന് വഴങ്ങുന്നതുകൊണ്ടും ഊർജ്വസ്വലമായിരിക്കുന്നതുകൊണ്ടും സ്കിപ്പിങ് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. എന്നാൽ മുപ്പതുകൾക്ക് ശേഷം സ്കിപ്പിങ് ചെയ്യുന്നത് ചിലർക്ക് വളരെ പ്രയാസകരമായി തോന്നാം. അൽപ്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും സ്കിപ്പിങ് ശീലിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ വളരെയധികം സഹായിക്കുന്ന ഒരു കാർഡിയോ വ്യായാമമാണ് സ്കിപ്പിങ്. സ്കിപ്പിങ് പതിവായി ചെയ്യുന്നവരിൽ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറവാണ്. ശ്രദ്ധയോടെയും ഏകാഗ്രതയോടെയുമാണ് സ്കിപ്പിങ് ചെയ്യേണ്ടി വരിക. ഇല്ലെങ്കിൽ സ്കിപ്പിങ് റോപ്പിൽ തട്ടി വീഴും. ഇതുകൊണ്ടുതന്നെ ശ്രദ്ധയോടെയും ഏകാഗ്രതയോടെയും നമ്മൾ സ്കിപ്പിങ് ചെയ്യാൻ ശീലിക്കും. ഇത് ശരീരത്തിന്റെ ബാലൻസ് മികച്ചതാക്കാൻ സഹായിക്കും. അതോടൊപ്പം തന്നെ ഏകാഗ്രത വർധിക്കുകയും ചെയ്യും.
ദിവസവും 15 മിനിറ്റോളം സ്കിപ്പിങ് ചെയ്യുന്നവരുടെ പേശികൾ ദൃഢമായിരിക്കും. പേശികൾക്ക് കൂടുതൽ കരുത്ത് ലഭിക്കുന്നതിന് സ്കിപ്പിങ് വളരെ നല്ലതാണ്. ക്ഷീണവും അലസതയും അകറ്റി കൂടുതൽ ഊർജ്ജ്വസ്വലത നൽകാൻ സ്കിപ്പിങ് സഹായിക്കും. മാനസിക പിരിമുറുക്കം കുറയും. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തയോട്ടം വർധിക്കും. എല്ലുകളുടെ ബലം വർധിപ്പിക്കാനും സ്കിപ്പിങ് സഹായിക്കും. അമിത വണ്ണം കുറയ്ക്കാൻ ഏറ്റവും മികച്ച മാർഗമാണ് സ്കിപ്പിങ്.
രണ്ടാഴ്ച തുടർച്ചയായി സ്കിപ്പിങ് ചെയ്താൽ തന്നെ അമിമായ കൊഴുപ്പ് ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കും. ഭക്ഷണ നിയന്ത്രണവും സ്കിപ്പിങ്ങും തുടർച്ചയായി ചെയ്താൽ അമിത വണ്ണം വളരെ വേഗത്തിൽ കുറയ്ക്കാൻ സാധിക്കും. സ്കിപ്പിങ് ചെയ്യുന്നതിന് മുൻപ് അഞ്ച് മിനിറ്റോളം ശരീരം വാം അപ്പ് ചെയ്യണം. അസുഖങ്ങൾ ഉള്ളവരോ ഏതെങ്കിലും അസുഖത്തിന് മരുന്നുകൾ ഉപയോഗിക്കുന്നവരോ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഭക്ഷണ നിയന്ത്രണവും വ്യായാമവും പിന്തുടരുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA