പ്രമേഹത്തെ ഒരു മാറാരോഗം എന്ന് തന്നെ വിശേഷിപ്പിക്കാം. ജീവിതചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പലർക്കും പ്രമേഹ രോഗം പിടിപ്പെടുക. പ്രമേഹം നിയന്ത്രിക്കാൻ ശരിയായ വ്യായാമവും, ഭക്ഷണക്രമവും അത്യാവശ്യമാണ്. പ്രമേഹ രോഗമുള്ളവർ നെല്ലിക്ക കഴിക്കുന്നത് വളരെ ഗുണകരമാണ്. നെല്ലിക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അത്പോലെ തന്നെ നെല്ലിക്കയിൽ തേൻ ചേർത്ത് കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ചില നാട്ടുവൈദ്യന്മാർ പറയുന്നത്.
എന്നാൽ പ്രമേഹം നിയന്ത്രിക്കുന്നത് കൂടാതെ നെല്ലിക്കയും തേനും ചേർത്ത് കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ശരീരത്തിന് ആവശ്യമായ നിരവധി പോഷക ഗുണങ്ങൾ നെല്ലിക്കയിലും തേനിലും അടങ്ങിയിട്ടുണ്ട്. ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് കഴിവുകൾ നെല്ലിക്കയ്ക്ക് ഉണ്ട്. കൂടാതെ വിറ്റാമിൻ സിയുടെ സമൃദ്ധമായ ഉറവിടം കൂടിയാണ് നെല്ലിക്ക. അതേസമയം തേനിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും ഉണ്ട്.
ALSO READ : Turmeric SideE ffects: മഞ്ഞള്‍ അമിതമായി കഴിയ്ക്കുന്നത് പുരുഷന്മാര്‍ക്ക് ദോഷം
ഇൻസുലിനും നെല്ലിക്കയും
ശരീരത്തിലെ ഇൻസുലിന്റെ അളവിനെ നിയന്ത്രിക്കാൻ നെല്ലിക്കയും തേനും സഹായിക്കുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യും. തേൻ കഴിക്കുന്നത് മറ്റ് മധുരം കഴിക്കാനുള്ള സാധ്യതയും കുറയ്ക്കും. ഒരുസ്‌പൂൺ നെല്ലിക്ക ജ്യൂസിൽ, ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കണം. ഭക്ഷണത്തിന് ശേഷം മാത്രമേ ഇത് കഴിക്കാൻ പാടുള്ളൂ. എല്ലാ ദിവസവും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
ദഹന പ്രശ്‍നങ്ങൾ ഒഴിവാക്കാം
ദഹനം ശരിയായി നടക്കാൻ ശരീരത്തിൽ മെറ്റബോളിസം ശരിയായി നടക്കേണ്ടത് അത്യാവശ്യമാണ്. നെല്ലിക്കയും തേനും കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം ശക്തമാക്കാൻ സഹായിക്കും. കൂടാതെ വിശപ്പ് വർധിക്കാനും ഇത് സഹായിക്കും. നിലയ്ക്ക് നീരും തേനും ചേർത്ത് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
പനിയ്ക്ക് ചുമയ്ക്കും ആശ്വാസം
നെല്ലിക്കയ്ക്കും തേനിനും ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. അതിനാൽ തന്നെ ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ള ചുമ, പനി എന്നിവ പ്രതിരോധിക്കാനും കുറയ്ക്കാനും സഹായിക്കും. കൂടാതെ തൊണ്ട വേദന കുറയ്ക്കാൻ തേനും സഹായിക്കും. അതിനാൽ തന്നെ നെല്ലിക്കയും തേനും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...