ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. ഒരു കാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്ന മുടി കൊഴിച്ചിൽ ഇപ്പോൾ സാധാരണ പ്രശ്നമായി മാറിയിരിക്കുകയാണ്. തുടർച്ചയായി മുടി കൊഴിയുന്നത് യുവാക്കളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മുടിയെ ആരോഗ്യമുള്ളതാക്കാനുള്ള വീട്ടുവൈദ്യമാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ മുടി കട്ടിയുള്ളതും നീളമുള്ളതും മനോഹരവുമാക്കുന്നു.
മുരിങ്ങ മരത്തെ 'മിറാക്കിൾ ട്രീ' എന്നാണ് വിളിക്കുന്നത്. ഇതിന്റെ ഇലകളിൽ വിറ്റാമിനുകളും ധാതുക്കളും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മുടി കൊഴിച്ചിലും പൊട്ടലും തടയാൻ മുരിങ്ങ സഹായിക്കുന്നത്. മുരിങ്ങയിലയിൽ ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3, ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
ALSO READ: ഈ ദുശ്ശീലങ്ങൾ ഉടന്‍ മാറ്റിക്കോളൂ, ചർമ്മത്തിന് ദോഷം
മുരിങ്ങയില പേസ്റ്റ്
നിങ്ങളുടെ കൊഴിയുന്ന മുടിയിൽ മുരിങ്ങയില പേസ്റ്റ് പുരട്ടാം. ഇതുണ്ടാക്കാൻ ആദ്യം ഇതിന്റെ ഇല അരച്ച് വെളിച്ചെണ്ണയിൽ കലർത്തുക. ഈ ഹെയർ മാസ്ക് മുടിയിൽ നന്നായി പുരട്ടി 3 മിനിറ്റ് വെയ്ക്കുക. ഇതിന് ശേഷം മുടി കഴുകുക. ഇത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.
മുരിങ്ങയിലയുടെ എണ്ണ
മുരിങ്ങയിലയുടെ എണ്ണയും മുടിയിൽ പുരട്ടാം. ഇതിനായി ആദ്യം വെളിച്ചെണ്ണയിൽ മുരിങ്ങ ഇലപ്പൊടിച്ച് കലർത്തുക. ഇതിനുശേഷം, അത് ദ്രാവകമാകുന്നതുവരെ ചൂടാക്കുക. മുരിങ്ങയില എണ്ണ റെഡി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.