Health issues of lack of sleep: ഉറക്കം കുറവാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഈ മാരക രോ​ഗങ്ങൾ

 Lack Of Sleep Can Lead To These Neurological Disorders: മസ്തിഷ്കത്തിന്റെ പ്രധാന പ്രവർത്തനങ്ങളില് ഒന്ന് നമ്മുടെ ഓർമ്മകളെ ക്രോഡീകരിക്കലാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 05:29 PM IST
  • ഒരു വ്യക്തി സ്ഥിരമായി 7 മണിക്കൂറിൽ താഴെയാണ് ഉറങ്ങുന്നതങ്കിൽ അയാൾക്ക് ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ആ കാര്യങ്ങൾ കൃത്യമായി ചെയ്തു തീർക്കുന്നതിനുമുള്ള അവരുടെ കഴിവ് കുറയുന്നു.
  • ഉറക്കക്കുറവ് മാനസികാവസ്ഥയെയും വൈകാരിക നിയന്ത്രണത്തെയും പ്രതികൂലമായി ബാധിക്കുന്നു.
Health issues of lack of sleep: ഉറക്കം കുറവാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഈ മാരക രോ​ഗങ്ങൾ

ഇന്ന് ഭൂരിഭാ​ഗം ആളുകളും അഭിമുഖീകരിക്കുന്ന ആരോ​ഗ്യ പ്രശ്നമാണ് ഉറക്കമില്ലായ്മ. എന്നാൽ ഈ ഉറക്കമില്ലായ്മ പല ​ഗുരുതര രോ​ഗങ്ങളിലേക്കും നമ്മെ നയിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഏറെക്കാലമായി നേരിടുന്ന ഉറക്കമില്ലായ്മ ശാരീരികമായും മാനസികമായും നമ്മിൽ പല പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഉറക്കമില്ലായ്മ നമ്മുടെ നാഡിവ്യവസ്ഥയെ ബാധിക്കുന്നു. നാ‍ഡിസംബന്ധമായ പല രോ​ഗങ്ങൾക്കും ഇത് വഴിയൊരുക്കുന്നു. നമ്മുടെ വൈജ്ഞാനിക ആരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും നിലനിർത്തുന്നതിൽ ഉറക്കം നിർണായക പങ്ക് വഹിക്കുന്നു.നമ്മുടെ മസ്തിഷ്കത്തിൽ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നമ്മൾ ഉറങ്ങുന്ന നേരത്താണ്. 

ഗാഢനിദ്രയുടെ ഘട്ടങ്ങളിൽ, മസ്തിഷ്കം നമ്മൾ ഒരു ദിവസം മൊത്തം ചെയ്ത കാര്യങ്ങളെ ഓർത്തെടുക്കുകയും അവയെ ഏകീകരിച്ച് ക്രമപ്പെടുത്തി വെക്കുകയും ചെയ്യുന്നു. ഇതിലൂടെ പുതിയ അറിവുകൾ നിലനിർത്താനുള്ള നമ്മുടെ കഴിവ് വർദ്ധിപ്പിക്കുന്നു. ശരിയായ ഉറക്കം നമ്മെ മികച്ച തീരുമാനങ്ങളെടുക്കാനും പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ കൃത്യസമയത്ത് ഉചിതമായ തീരുമാനം എടുക്കാനുള്ള നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്താനും അനുവദിക്കുന്നു.സർ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലെ ന്യൂറോ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷൻ ആൻഡ് സ്പോർട്സ് മെഡിസിൻ, മിസ് കരിഷ്മ ജഠ്മലാനിയുടെ അഭിപ്രായത്തിൽ, വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുക അല്ലെങ്കിൽ അമിതമായ ഉറക്കം നമ്മുടെ വൈജ്ഞാനിക കഴിവുകളെ ദോഷകരമായി ബാധിക്കുന്നു.

ഒരു വ്യക്തി സ്ഥിരമായി 7 മണിക്കൂറിൽ താഴെയാണ് ഉറങ്ങുന്നതങ്കിൽ അയാൾക്ക് ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ആ കാര്യങ്ങൾ കൃത്യമായി ചെയ്തു തീർക്കുന്നതിനുമുള്ള അവരുടെ കഴിവ് കുറയുന്നു. പുതിയ വിവരങ്ങൾ ഫലപ്രദമായി നിലനിർത്താനും പ്രോസസ്സ് ചെയ്യാനും കഴിയാതാകുന്നതോടെ വിദ്യാർത്ഥികളിൽ ആണെങ്കിൽ പഠിച്ച കാര്യങ്ങൾ മറന്നു പോകുക, നന്നായി ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കാൻ കഴിയാതാകുക, പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയാതിരിക്കുക തുടങ്ങീ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൂടാതെ, ഉറക്കക്കുറവ് മാനസികാവസ്ഥയെയും വൈകാരിക നിയന്ത്രണത്തെയും പ്രതികൂലമായി ബാധിക്കുന്നു, ഇത് വൈജ്ഞാനിക പ്രകടനത്തെ കൂടുതൽ തടസ്സപ്പെടുത്തുന്നു.

ALSO READ: ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ...

ഉറക്കമില്ലായ്മ കാരണം ഉണ്ടാകുന്ന നാഡീസംബന്ധമായ രോ​ഗങ്ങൾ

അൽഷിമേഴ്‌സ്: ഉറക്കമില്ലായ്മയും ഉറക്കകുറവും നമ്മെ അൽഷിമേർസ് എന്ന രോ​ഗാവസ്ഥയിലേക്ക് നയിക്കുന്നു. തലച്ചോറിൽ നിന്ന് ബീറ്റാ അമിലോയിഡ് എന്ന ഹാനികരമായ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ ഉറക്കം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഉറക്കം അപര്യാപ്തമാകുമ്പോഴോ തടസ്സപ്പെടുമ്പോഴോ, ഈ വിഷവസ്തുക്കൾ അടിഞ്ഞുകൂടും, ഇത് അൽഷിമേഴ്സ് രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

ഉറക്കമില്ലായ്മ: വിട്ടുമാറാത്ത ഉറക്കമില്ലായ്മ ഗ്ലിംഫറ്റിക് സിസ്റ്റത്തിന്റെ മാലിന്യ നിർമാർജനത്തെ തടസ്സപ്പെടുത്തുന്നു, ഇത് ബീറ്റാ-അമിലോയിഡ് പോലുള്ള ഹാനികരമായ പ്രോട്ടീനുകളുടെ ശേഖരണത്തിലേക്ക് നയിക്കുന്നു. ഇത് അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് വൈജ്ഞാനിക വൈകല്യത്തിനും മാനസിക അസ്വസ്ഥതകൾക്കും ശ്രദ്ധ കുറയുന്നതിനും കാരണമാകുന്നു.

സ്ലീപ്പ് അപ്നിയ: സ്ലീപ് അപ്നിയ ഉറക്കത്തിൽ ശ്വാസോച്ഛ്വാസം ഇടയ്ക്കിടെ തടസ്സപ്പെടുത്തുന്നു. ഇത് തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയാൻ ഇടയാക്കുന്നു. ഇത് വൈജ്ഞാനിക കുറവുകൾ, മെമ്മറി പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

നാർകോലെപ്സി: മനുഷ്യന്റെ ഉറക്കത്തിന്റെ ചക്രങ്ങളെ നിയന്ത്രിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ നാർകോലെപ്സി ബാധിക്കുന്നു. ഇത് നമ്മെ അമിതമായ പകൽ ഉറക്കത്തിലേക്ക് നമ്മെ നയിക്കുന്നു. ഇത് വൈജ്ഞാനിക പ്രവർത്തനം, ഓർമ്മ, ഏകാഗ്രത എന്നിവയെ ബാധിക്കും. 

രാത്രിയിൽ നന്നായി ഉറങ്ങണം എന്നു പറയുന്നത് എന്തുകൊണ്ട്? 

മസ്തിഷ്കത്തിന്റെ ഒപ്റ്റിമൽ പ്രവർത്തനത്തിന് രാത്രി നന്നായി ഉറങ്ങേണ്ടത് അനിവാര്യമാണ്. ഉറങ്ങുന്ന സമയത്ത് ഉണർന്നിരിക്കുമ്പോൾ നമ്മുടെ തലച്ചോറിൽ അടിഞ്ഞുകൂടുന്ന ഹാനികരമായ വിഷവസ്തുക്കളെയും മാലിന്യ ഉൽപന്നങ്ങളെയും ഗ്ലിംഫറ്റിക് സിസ്റ്റം കാര്യക്ഷമമായി നീക്കം ചെയ്യുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും വൈജ്ഞാനിക പ്രവർത്തനത്തിനും ഈ മാലിന്യ നിർമാർജന പ്രക്രിയ അത്യന്താപേക്ഷിതമാണ്. കൂടാതെ, ഓർമ്മകൾ ഏകീകരിക്കുന്നതിലും പഠനം മെച്ചപ്പെടുത്തുന്നതിലും മനുഷ്യന്റെ വൈകാരിക നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിലും ഉറക്കത്തിന് ഒരു പ്രധാന പങ്കുണ്ട്. ഉറക്ക ഹോർമോണായ മെലറ്റോണിൻ നമ്മുടെ ഉറക്ക-ഉണർവ് ചക്രങ്ങളെ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇരുട്ടിനോട് പ്രതികരിക്കാൻ നമ്മുടെ തലച്ചോറിലെ പീനൽ ഗ്രന്ഥിയാണ് മെലറ്റോണിൻ ഉത്പാദിപ്പിക്കുന്നത്.

സ്വാഭാവികമായും മെലറ്റോണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന്, ഒരാൾക്ക് ചില ശീലങ്ങളും രീതികളും സ്വീകരിക്കാവുന്നതാണ്. ഒന്നാമതായി, ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം എക്സ്പോഷർ ചെയ്യുന്നത് പരിമിതപ്പെടുത്തുക, പ്രത്യേകിച്ച് ഉറക്കസമയം മുമ്പ്, ഇത് മെലറ്റോണിൻ ഉൽപാദനത്തെ മോശമായി ബാധിക്കുന്നു. അതിനാൽ കഴിവതും ഉറങ്ങാൻ പോകുന്ന സമയത്ത് മൊബൈൽ ഫോണിന്റെ ഉപയോ​ഗം കുറയക്കുക. പകരം എന്തെങ്കിലും വായിക്കുകയോ മറ്റോ ചെയ്യുന്നതായിരിക്കും ഉത്തമം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News