Health Issues when sitting long time: ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ...

Sitting for long duration cause heart attack: എട്ട് മണിക്കൂറിലധികം ഇരുന്ന കൊണ്ട് ജോലി ചെയ്യുന്നത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 03:05 PM IST
  • ശരീരത്തിൽ രക്തം എല്ലാ അവയവങ്ങളിലും കൃത്യമായി പമ്പ് ചെയ്യണമെങ്കിൽ വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്.
  • ഈ കൊഴുപ്പുകൾ രക്തകുഴലിലും പറ്റിപിടിച്ച് ഇരിക്കുകയും ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിനെ തടയുകയും ചെയ്യുന്നു.
Health Issues when sitting long time: ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ...

ഇന്ന് തിരക്കു പിടിച്ച ഒരു ലോകത്താണ് നമ്മൾ എല്ലാവരും ജീവിക്കുന്നത്. മാറിയ ജീവിതരീതിയും ആധുനിക ജീവിതസാ​ഹചര്യങ്ങളും മനുഷ്യനെ വല്ലാതെ സ്വാധീനിച്ചു. ആദ്യകാലങ്ങളിൽ ഏതെങ്കിലും തരത്തിൽ ശരീരം അനങ്ങിയുള്ള ജോലികളാണ് ആളുകൾ ചെയ്തിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പലർക്കും ഒരിടത്ത് ഇരുന്നുകൊണ്ടുള്ള ജോലിയാണ്. എന്നാൽ ദീർഘനേരം ഇരിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലി രോ​ഗങ്ങളായ പ്രഷർ, ഷു​ഗർ, കൊളസ്ട്രോൾ എന്നിവയ്ക്ക് പുറമേ മാരകമായ പല അവസ്ഥയിലേക്കും നയിക്കുന്നു. അതിൽ പ്രധാനമാണ് ഹൃദയാഘാതത്തിനുള്ള സാധ്യത. ചില പഠനങ്ങൾ അനുസരിച്ച്, എട്ട് മണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്ന, അല്ലെങ്കിൽ ചെറിയ രീതിയിലെങ്കിലും ശരീരാധ്വാനത്തിന്റെ ആവശ്യകഥയില്ലാത്ത ജോലിസാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പൊണ്ണത്തടി ഉണ്ടാകാൻ കാരണമാവുകയും, കാലക്രമേണ അത് നമ്മെ മരണ സാഹചര്യങ്ങളിൽ വരെ എത്തിക്കുമെന്നും പറയുന്നു. 

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുമ്പോൾ സംഭവിക്കുന്നത് ഇവയാണ്

രക്തപ്രവാഹം കുറയ്ക്കുന്നു

ശരീരത്തിൽ രക്തം എല്ലാ അവയവങ്ങളിലും കൃത്യമായി പമ്പ് ചെയ്യണമെങ്കിൽ വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്. ശരീരം ഏതെങ്കിലും വിധം അനങ്ങിയെങ്കിൽ മാത്രമേ ശരിയായ വിധം രക്തചംക്രമണം നടക്കുകയുള്ളു. ഏറെ സമയം അനങ്ങാതെ ഇരിക്കുന്നത് രക്തയോട്ടം കുറയ്ക്കുന്നു. ഇത് ശരീത്തിൽ അമിതമായി കൊഴുപ്പ് കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു. ഈ കൊഴുപ്പുകൾ രക്തകുഴലിലും പറ്റിപിടിച്ച് ഇരിക്കുകയും  ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിനെ തടയുകയും ചെയ്യുന്നു. തന്മൂലം ഹൃദയത്തിന്റെ പ്രവർത്തനം കൃത്യമായി നടക്കാതാവുകയും ഹൃദയസംബന്ധമായ രോ​ഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്നു. 

ALSO READ: നിങ്ങൾ വിറ്റാമിൻ ഡെഫിഷ്യൻസി നേരിടുന്നുണ്ടോ? എങ്ങനെ അറിയാം... പ്രതിരോധിക്കാം

പൊണ്ണത്തടി

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നത് ഭാരം വർദ്ധിക്കുന്നതിന് കാരണമാകുന്നു. അമിതഭാരം അമിതവണ്ണത്തിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കുന്നു. ഇത് ഹൃദയാഘാതം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ പൊണ്ണത്തടി വർദ്ധിക്കുന്നത് നമ്മുടെ മാമസിക നിലയേയും സാരമായി ബാധിക്കുന്നു. യുവാക്കളിൽ ഡിപ്രഷൻ പോലെയുളള വസ്ഥകളുടെ ഒരു പ്രധാന കാരണമായി കണക്കാക്കുന്നത് അമിതവണ്ണമാണ്. 

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നു

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് ചീത്ത കൊളസ്‌ട്രോൾ അല്ലെങ്കിൽ എൽഡിഎൽ രൂപീകരണം വർദ്ധിപ്പിക്കുകയും ശരീരത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഉയർന്ന രക്തസമ്മർദ്ദം

ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും രക്തചംക്രമണം കുറയുന്നതും ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നു. യുവാക്കളിൽ ഹൈപ്പർടെൻഷൻ കേസുകൾ വർദ്ധിക്കുന്നതിന്റെ ഒരു കാരണം ഇതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News