വളരെ പ്രദമായ ഒരു ധാന്യമാണ് ചോളം . വിറ്റാമിനുകൾ, നാരുകൾ, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്. കണ്ണിനും വയറിനും ഏറെ ഗുണം ചെയ്യുന്ന ഒന്നു കൂടിയാണിത്. സ്വാദിഷ്ടവും ഒപ്പം നിരവധി ഗുണങ്ങളും അടങ്ങിയിരിക്കുന്ന ചോളം കഴിച്ചാൽ പ്രയോജനം എന്താണെന്ന് നോക്കാം.
ഹൃദയത്തിന് നല്ലതാണ്
ആൻറി ഓക്സിഡൻറുകളുടെ ഉറവിടമാണ് കോൺ. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ടൈപ്പ്-2 പ്രമേഹത്തിന് ചോളം മികച്ച ഒപ്ഷനാണ്. ദിവസവും ചോളം കഴിക്കുന്നത് പ്രമേഹം, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവ കുറയ്ക്കും. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാ ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചോളം കഴിക്കുന്നത് വഴി ജലദോഷ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം നൽകും.
കണ്ണുകൾക്ക്
ചോളത്തിൽ നല്ല അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് കരോട്ടിനോയിഡുകളും കണ്ണുകൾക്ക് വേണ്ടതാണ്. മാക്യുലർ ഡീജനറേഷനിൽ (എഎംഡി) നിന്ന് കരകയറാൻ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ നിങ്ങളുടെ കണ്ണുകളെ സഹായിക്കും.
പ്രതിരോധശേഷി ശക്തിപ്പെടുത്തും
വൈറ്റമിൻ സിയുടെ നല്ല ഉറവിടമാണ് ചോളം. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് പ്രധാനപ്പെട്ടതാണ്. വിറ്റാമിൻ സി നിങ്ങളുടെ ശരീരത്തെിലെ അണുബാധയെ ചെറുക്കാനും ശ്വാസകോശത്തെ സുഖപ്പെടുത്താനും സഹായിക്കും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും
ചോളം രക്തപ്രവാഹത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം കുറയ്ക്കും. ഇക്കാരണത്താൽ, പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിക്സ് ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.