Benefits of milk dates: പുരുഷന്മാർ പാലിൽ 2 ഈന്തപ്പഴം കുതിർത്ത് കഴിക്കൂ, ഫലങ്ങൾ നിരവധി!

Benefits of milk dates: പാലും ഈന്തപ്പഴവും കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. ഇതിന്റെ പതിവ് ഉപഭോഗം ലൈംഗിക പ്രശ്നങ്ങളിൽ (sexual problem) നിന്ന് മുക്തി നേടാൻ പുരുഷന്മാരെ സഹായിക്കുന്നു.  

Written by - Ajitha Kumari | Last Updated : Aug 16, 2021, 03:30 PM IST
  • പാലും ഈന്തപ്പഴവും കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു
  • ശാരീരിക ബലഹീനതയുണ്ടെങ്കിൽ ഈന്തപ്പഴവും പാലും കഴിക്കുക
  • ഇവ പതിവായി കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു
Benefits of milk dates: പുരുഷന്മാർ പാലിൽ 2 ഈന്തപ്പഴം കുതിർത്ത് കഴിക്കൂ, ഫലങ്ങൾ നിരവധി!

Benefits of milk dates: നിങ്ങൾക്ക് ശാരീരിക ബലഹീനതയുണ്ടെങ്കിൽ ഈന്തപ്പഴവും പാലും കഴിക്കുക. ഇവ പതിവായി കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. ഇത് പുരുഷന്മാരുടെ ആരോഗ്യത്തിനും ഗുണകരമാണ്. പാൽ (Milk) ഒരു സമ്പൂർണ്ണ ഭക്ഷണമായി ആരോഗ്യ വിദഗ്ധർ കണക്കാക്കുന്നു, അതുപോലെ തന്നെ ഈന്തപ്പഴവും സൂപ്പർ ഫുഡ് വിഭാഗത്തിൽ പെടുന്നതാണ്.  അതുകൊണ്ടുതന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ അവയുടെ പ്രയോജനങ്ങൾ ഇരട്ടിയാകും.

പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന പാലും ഗ്ലൂക്കോസും ഫ്രക്ടോസും അടങ്ങിയ ഈന്തപ്പഴവും ശരീരത്തിന് ഊർജ്ജം നൽകുന്നു. അവ പതിവായി കഴിക്കുന്നതിലൂടെ, നിങ്ങൾക്ക് പല രോഗങ്ങളിൽ നിന്നും രക്ഷനേടാനും  കഴിയും. ഈന്തപ്പഴം പാലിൽ കുതിർത്ത് കുറച്ചുനേരം തിളപ്പിക്കുമ്പോൾ അതിന്റെ ആരോഗ്യഗുണങ്ങൾ 100 മടങ്ങ് വർദ്ധിക്കും.  ഇത് കഴിക്കുന്നതിലൂടെ വിളർച്ച പോലുള്ള രോഗങ്ങൾ ഭേദമാക്കാം.

Also Read: Benefits of Cardamom:പുരുഷന്മാർ ദിവസവും ഈ അളവിൽ ഏലക്ക കഴിക്കുക, നിരവധി ഗുണങ്ങൾ!

പാൽ ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ (Benefits of milk dates)

1. പാലും ഈന്തപ്പഴവും കഴിക്കുന്നത് ഗർഭകാലത്ത് ഗുണം ചെയ്യും. 

ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഈന്തപ്പഴം (dates) ഇങ്ങനൊരു നല്ല സാധനമാണ് ഇത് കഴിക്കുന്നതിലൂടെ ഗർഭിണിയായ അമ്മയുടെ ആരോഗ്യത്തിന് മാത്രമല്ല ഭ്രൂണത്തിന്റെ വളർച്ചയ്ക്കും നല്ലതാണ്. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ പശുവിൻ പാലിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുമ്പോൾ, ശരീരത്തിലെ ഓക്സിടോസിൻറെ അളവ് വർദ്ധിക്കുന്നു, ഇത് പ്രസവസമയത്ത് ഗർഭാശയത്തിൻറെ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രവർത്തിക്കുന്നു.

2. ചർമ്മത്തിന് ഗുണം ചെയ്യും (Beneficial for the skin)

ഈന്തപ്പഴത്തിൽ നിറയെ ആന്റിഓക്സിഡന്റുകൾ നിറഞ്ഞതാണ് മാത്രമല്ല ആന്റി ഏജിംഗ് ഗുണങ്ങളാൽ സമ്പന്നമാണ് ഈന്തപ്പഴം.  ഇതിന്റെ ഉപയോഗം ആന്റിഏജിങ് ആയി പ്രവർത്തിക്കുന്നു. കൂടാതെ ഇത് ചർമ്മത്തിലെ വാർദ്ധക്യത്തിന്റെ പ്രഭാവം കുറയ്ക്കുന്നു.

Also Read: Monsoon Health : ഈ മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ചില പൊടികൈകൾ

3. അനീമിയയിൽ ഗുണം ചെയ്യും (Beneficial in Anemia)

ആരുടെയെങ്കിലും ശരീരത്തിൽ ഇരുമ്പിന്റെ കുറവുണ്ടാകുമ്പോൾ അയാൾക്ക് വിളർച്ചയുണ്ടാകുകയും അതിനെ മറികടക്കാൻ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. പാലിൽ ഈന്തപ്പഴം കുതിർത്ത് കഴിച്ചാൽ ഈ പ്രശ്നം മറികടക്കാൻ കഴിയും.

4. ബീജം വർദ്ധിപ്പിക്കുന്നതിന് സഹായകമാണ് (Helpful in increasing semen)

ആയുർവേദത്തിൽ ഈന്തപ്പഴം മരുന്നായി ഉപയോഗിക്കുന്നു. ഇത് പുരുഷന്മാരുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. ഈന്തപ്പഴവും പാലും ഒരുമിച്ച് കഴിക്കുന്നത് ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നു. ദിവസവും പാലിൽ രണ്ടോ മൂന്നോ ഉണങ്ങിയ ഈന്തപ്പഴം ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് ശക്തിയും ലൈംഗിക ശേഷിയും വർദ്ധിപ്പിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു, അതിനാൽ നിങ്ങൾക്ക് പ്രമേഹം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാകും.

Also Read: Benefits of Fenugreek Seeds: 1 സ്പൂൺ ഉലുവ പുരുഷന്മാർ ഈ രീതിയിൽ ഉപയോഗിക്കു, ഫലം ഞെട്ടിക്കും!!

എന്ത് സമയം കഴിക്കണം (what time to consume)

ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നതനുസരിച്ച് രാത്രി ഉറങ്ങുന്നതിനുമുമ്പ് പാലും ഈന്തപ്പഴവും കഴിക്കുന്നത് നല്ലതാണ് എന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News