Home Remedies: പല്ലിയെ വീട്ടിൽ നിന്നും ഓടിക്കാൻ ഈ വിദ്യ പരീക്ഷിക്കൂ

വീട്ടിൽ നിന്ന് പല്ലിയെ തുരത്താൻ നിങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ പ്രയോഗിക്കാം. ഇവയുടെ ഉപയോഗം നിമിഷം കൊണ്ട് നിങ്ങളുടെ  പ്രശ്നം ഇല്ലാതാക്കും.  മാത്രമല്ല പല്ലി നിങ്ങളുടെ വീട്ടിലേക്ക് പിന്നീട് വരികയില്ല ഉറപ്പ്.  

Written by - Ajitha Kumari | Last Updated : Jul 31, 2021, 01:33 PM IST
  • പല്ലിയെ വീട്ടിൽ നിന്ന് ഒഴിവാക്കാൻ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക
  • മുട്ടത്തോടുകളും ഉള്ളി-വെളുത്തുള്ളി എന്നിവ ഉപയോഗിക്കുക
  • കാപ്പിപ്പൊടി, ചുവന്ന കുരുമുളക് എന്നിവയും പല്ലികളെ തുരത്താൻ ഫലപ്രദമാണ്
Home Remedies: പല്ലിയെ വീട്ടിൽ നിന്നും ഓടിക്കാൻ ഈ വിദ്യ പരീക്ഷിക്കൂ

വീട്ടിൽ നിന്ന് പല്ലിയെ തുരത്താൻ നിങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ പ്രയോഗിക്കാം. ഇവയുടെ ഉപയോഗം നിമിഷം കൊണ്ട് നിങ്ങളുടെ  പ്രശ്നം ഇല്ലാതാക്കും.  മാത്രമല്ല പല്ലി നിങ്ങളുടെ വീട്ടിലേക്ക് പിന്നീട് വരികയില്ല ഉറപ്പ്.

മഴ സമയത്ത് വീടുകളിൽ പല്ലികൾ (Lizard) കൂടുതലായി കാണപ്പെടാറുണ്ട് അല്ലെ?  ഈ പല്ലികളെ കാണുമ്പോൾ ചിലർ പേടിച്ച്  ഓടാറുണ്ട്. 

Also Read: Benefits of banana curd: ഈ സമയം തൈരും വാഴപ്പഴവും കഴിക്കുക, ശരീരത്തിന് ലഭിക്കും വളരെയധികം ഗുണങ്ങൾ

ചുവരിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ പല്ലികളെ കാണുമ്പോൾ തന്നെ ഒരു വല്ലായ്മയാണ്.  ഇവയെ വീട്ടിൽ നിന്ന് പുറത്താക്കുന്നത് അത്രഎളുപ്പമല്ലതാനും. എങ്കിലും ചില വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ നിങ്ങൾക്ക് ഇവയെ ഓടിക്കാൻ കഴിയും. എന്താണ് ആ വിദ്യയെന്ന് നമുക്കറിയാം..

മുട്ടത്തോട് ഉപയോഗിക്കുക (use egg shells)

വീട്ടിൽ പല്ലികൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ ഇനി മുതൽ മുട്ടത്തോടുകൾ കളയാതിരിയ്ക്കുക. പകരം മുട്ടത്തോടിനെ പല്ലി ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുക. മുട്ടയുടെ ഗന്ധത്തിൽ നിന്ന് പല്ലികൾ ഓടിപ്പോകും.

ഉള്ളി-വെളുത്തുള്ളി എന്നിവയെ ഭയക്കുന്നു (Lizard is scared of onion-garlic)

പല്ലികൾ ഒരിക്കലും നിങ്ങളുടെ വീട്ടിലേക്ക് തിരിഞ്ഞു നോക്കരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉള്ളിയുടെ തൊലികൾ വീടിന്റെ മൂലകളിൽ സൂക്ഷിക്കുക. ഒപ്പം ജനലുകളിലും വാതിലുകളിലും വെളുത്തുള്ളി അല്ലികൾ വയ്ക്കുക. 

Also Read: രാവിലെ വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ അരുത്

പല്ലിക്ക് തണുപ്പ് ഇഷ്ടമല്ല (Lizard does not like cold)

പല്ലികൾ തണുപ്പിനെ ഭയപ്പെടുന്നുവെന്ന് നിങ്ങൾക്കറിയാമോ? പല്ലിയെ തുരത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന്റെ പുറത്ത്  തണുത്ത വെള്ളം തളിക്കുക. ഇതോടെ പല്ലി ഓടിപ്പോകും. 

കാപ്പി പൊടിയും നല്ലതാണ് (Coffee powder is also a surefire recipe)

കാപ്പിപ്പൊടിയും കരിങ്ങാലിപ്പൊടിയും ചേർത്ത് കട്ടിയുള്ള മാവ്പോലെ തയ്യാറാക്കുക. പിന്നെ അതിൽ നിന്നും ചെറിയ ഗുളികകൾ ഉണ്ടാക്കി പല്ലികൾ ഏറ്റവും കൂടുതൽ വരുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കുക. ഇതിന്റെ ഗന്ധം അടിക്കുമ്പോഴേ പല്ലികൾ പറപറക്കും.  

Also Read: Relation Between Coffee and Corona: കാപ്പിയും കൊറോണയും തമ്മിൽ ബന്ധമുണ്ടോ? അറിയാം..

പല്ലിക്ക് കുരുമുളകിനോട് അലർജിയുണ്ടാകും (Lizard will be allergic to black pepper)

പല്ലികൾ കുരുമുളക് (Black Pepper) കണ്ടാലേ അസ്വസ്ഥരാകും. കുരുമുളക് പള്ളികൾക്ക് Allergic Reaction ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ കുരുമുളക് പൊടി വെള്ളത്തിൽ കലർത്തി സൂക്ഷിക്കുക. പല്ലികൾ വരൻ സാധ്യതയുള്ള വീടിന്റെ ഓരോ മൂലകളിലും ഇത് തളിക്കുക. നിങ്ങൾക്ക് വേണമെങ്കിൽ ഇതിന് പകരം ചുവന്ന മുളകോ, മുളകുപൊടിയോ ഉപയോഗിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News