അടയ്ക്ക ഇന്ത്യയിൽ വളരെ ജനപ്രിയമായ ഒന്നാണ്. മേഘാലയയിൽ ഖ്വായ് എന്നും അസമിലും നാഗാലാൻഡിലും തമുൽ എന്നും മണിപ്പൂരിൽ കുവാ എന്നും മിസോറാമിൽ കുഹ്വ എന്നുമാണ് അടയ്ക്ക അറിയപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്നെങ്കിലും അടയ്ക്ക രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നിരവധി ആളുകൾ ഉപയോഗിക്കുന്നുണ്ട്. കമുക് മരത്തിന്റെ ഫലമാണ് അടയ്ക്ക. ചില പ്രദേശങ്ങളിൽ പാക്ക് എന്ന പേരിലും ഇത് അറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായി ഉപയോഗിക്കുന്നതിലെ പ്രധാന ചേരുവയാണ് ഇത്. മധുരവും ചവർപ്പും ചേർന്ന രുചിയാണ് അടയ്ക്കക്കുള്ളത്. കഫീൻ, ആൽക്കഹോൾ, നിക്കോട്ടിൻ എന്നിവ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ലഹരിപദാർഥങ്ങളിൽ ഒന്നാണ് പാക്ക്. എന്നാൽ മറ്റ് ലഹരിവസ്തുക്കളെ അപേക്ഷിച്ച് ഇതിന് വീര്യം കുറവാണ്. എന്നാൽ അടയ്ക്ക ചില ആരോഗ്യഗുണങ്ങളും പ്രധാനം ചെയ്യുന്നുണ്ട്.
വെറ്റിലയുടെ ആരോഗ്യ ഗുണങ്ങൾ
മോണയിലെ അണുബാധ തടയുന്നു: മോണ വീക്കം മോണ വേദന തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. അൾസർ പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കും. അൾസർ സുഖപ്പെടുത്താൻ സഹായിക്കുന്ന വിവിധ ഗുണങ്ങളും ഇതിനുണ്ട്.
പല്ല് വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു: പല്ല് വേദനയെ നേരിടാൻ വെറ്റില ഒരു വേദനസംഹാരിയായി പ്രവർത്തിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പല്ല് വേദനയുളപ്പോൾ അൽപ്പം അടയ്ക്ക ചവയ്ക്കുന്നതോ വെറ്റില ചവയ്ക്കുന്നതോ പല്ല് വേദനയ്ക്ക് ശമനം ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു.
ദഹനത്തെ സഹായിക്കുന്നു: വെറ്റില ദഹനക്കേട് ഇല്ലാതാക്കുകയും വിശപ്പിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലബന്ധത്തിൽ നിന്ന് മുക്തി നേടാനും ഇത് സഹായിക്കുന്നു. ദഹനം മെച്ചപ്പെടുന്നതിലൂടെ മൊത്തത്തിലുള്ള ശാരീരികാവസ്ഥ മെച്ചപ്പെടുന്നു.
ഏകാഗ്രത മെച്ചപ്പെടുത്തുന്നു: ഏകാഗ്രതയും മാനസിക ജാഗ്രതയും മെച്ചപ്പെടുത്താൻ വെറ്റിലയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉന്മേഷം ലഭിക്കാനും പാക്ക് സഹായിക്കുന്നു.
ഊർജം വർധിപ്പിക്കുന്നു: ധാരാളം ആളുകൾ വെറ്റിലയും അടയ്ക്കയും കഴിക്കുന്നത് ഊർജം വർധിപ്പിക്കുന്നതിന് വേണ്ടിയാണ്. അടയ്ക്കയിലെ സ്വാഭാവിക ആൽക്കലോയിഡുകളാണ് ഇതിന് കാരണം. ഇത് അഡ്രിനാലിൻ പുറത്തുവിടുകയും പെട്ടെന്ന് ഉത്തേജനം നൽകുകയും ചെയ്യുന്നു.
വയറിളക്കത്തെ ചെറുക്കുന്നു: ആമാശയത്തിനും കുടലിനും ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് വയറിളക്കം ഉണ്ടാകുന്നത്. ഇത് അധിക ജലനഷ്ടത്തിന് കാരണമാകുന്നു. ചികിത്സിച്ചില്ലെങ്കിൽ, അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പാക്ക് കഴിക്കുന്നതിലൂടെ വയർ വീക്കവും മറ്റ് വയറ്റിലെ പ്രശ്‌നങ്ങളും അകറ്റാൻ സഹായിക്കുന്നു.
വെറ്റിലയുടെ പാർശ്വഫലങ്ങൾ
വെറ്റില പതിവായി ഉപയോഗിക്കുന്നത് ആസക്തിയിലേക്ക് നയിച്ചേക്കാം. ഇത് പിന്നീട് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. വെറ്റിലയുടെ പതിവ് ഉപഭോഗം മൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു.
പല്ലുകളിൽ കറ പിടിക്കുന്നതിനും പല്ലുകളുടെ ബലക്ഷയത്തിനും കാരണമാകുന്നു
ഉയർന്ന രക്തസമ്മർദ്ദം
കാൻസർ സാധ്യത വർധിപ്പിക്കുന്നു, പ്രത്യേകിച്ച് ഓറൽ കാൻസർ
അലർജികൾക്ക് കാരണമാകുന്നു
പാക്ക് എങ്ങനെ ഉപയോഗിക്കാം?
ചെറുചൂടുള്ള വെള്ളത്തിൽ അടയ്ക്കാപ്പൊടി ചേർത്ത് കഴിക്കാം
ചായയിലോ പാലിലോ കലർത്തി കഴിക്കാം
ഭക്ഷണത്തിൽ വെറ്റില ചേർക്കുന്നതിന് മുമ്പ് ഡോക്ടറെ സന്ദർശിച്ച് ഇക്കാര്യത്തിൽ വിദഗ്ധ ഉപദേശം സ്വീകരിക്കണം. എത്ര അളവിൽ കഴിക്കണമെന്നത് സംബന്ധിച്ച് വിദഗ്ധ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക. ഭക്ഷണക്രമീകരണങ്ങളിൽ ഏത് വിധത്തിലുള്ള മാറ്റങ്ങളും വരുത്തുന്നതിന് മുൻപ് മെഡിക്കൽ വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...