കോവിഡ് എല്ലാം മാറി ഇനി കുഴപ്പം ഒന്നുമില്ല എന്ന് കരുതുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോൺ ഒരു പനി പോലെ വന്ന് പോയി എന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ഒമിക്രോൺ ആണെങ്കിലും ഡെൽറ്റിയാണെങ്കിലും കോവിഡ് വന്ന് കഴിഞ്ഞ് കോവിഡാനന്തര രോഗങ്ങൾ ആരെ വേണമെങ്കിലും അലട്ടാം. ഈ പ്രശ്നം ഒരു വർഷം വരെ നീണ്ട് നിന്നേക്കാമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.
മിക്കവരിലും കോവിഡാനന്തര രോഗ ലക്ഷ്ണങ്ങൾ പെട്ടെന്ന് പ്രകടമാകില്ല. എന്നാൽ ചില ഘട്ടങ്ങളിൽ നമ്മൾ പോലും പ്രതീക്ഷിക്കാതെ ലക്ഷ്ണങ്ങൾ പ്രകടമാകുകയും ചെയ്യും. ചിലരിൽ ഹൃദയാഘാതം പക്ഷാഘാതം തുടങ്ങിയ കോവിഡിൽ നിന്ന് മുക്തരായി ഒരു വർഷം പിന്നിട്ടിട്ടും പ്രകടമായിട്ടുണ്ട്.
ALSO READ : Lassa fever| ലോകത്തെ ആശങ്കയിലാക്കി അടുത്ത രോഗം പടരുന്നു, ലാസ്സാ ഫീവർ എന്ന അപകടകാരി
കോവിഡിനെ തുടർന്ന് രക്തക്കുഴലിലുണ്ടാകുന്ന നീര് സാധാരണരീതിയിൽ രണ്ടോ മൂന്നോ മാസം ഭേദമാകാൻ. കോവിഡ് മുക്തമായി ഉടൻ തന്നെ കഠിനമായ വ്യായാമം അല്ലെങ്കിൽ കഠിന ജോലി എന്നിവ ഒഴിവാക്കണം. ചിലർ അപൂർവ സാഹചര്യങ്ങളിൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധനമായത് ഇവയൊക്കെയാണ്
1. ജിമ്മിലും അല്ലെതെയും കഠിനമായി വ്യായാമം എടുത്തവർ കോവിഡ് ശേഷം പഴപടി ഒറ്റയ്ക്കടിക്ക് ചെയ്യാൻ തുനിയരുത്. ഘട്ടം ഘട്ടമായി മാത്രമെ വ്യായാമത്തിന്റെ കാഠിന്യം ഉയർത്താകൂ.
2. അതുപോലെ തന്നെയാണ് കോവിഡ് മാറിയെന്ന് കരുതി ഉടൻ ഷട്ടിൽ, ഫുട്ബോൾ തുടങ്ങിയ അതീവ കായികമായ കളികൾ തുടങ്ങരുത്.
3. പുകവലിക്കാരാണ് പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് വന്ന ശ്വാസകോശത്തിന്റെ ഭിത്തികളിൽ മുറിവ് സംഭവിച്ചിരിക്കും. അതിനാൽ പുകവലി പൂർണമായും ഒഴിവാക്കേണ്ടതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.