Blackness of Lips : ചുണ്ടുകളിലെ കറുപ്പ് മാറ്റാൻ ചെയ്യേണ്ടത് എന്തൊക്കെ?

ആരോഗ്യപൂർണ്ണമല്ലാത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ടും, പുകവലിക്കുന്നത് കൊണ്ടും, ശരീരത്തിൽ നികോട്ടിന്റെ അളവ് കൂടുന്നത് കൊണ്ടും, നിർജ്ജലികരണം കൊണ്ട് ചുണ്ടുകളിൽ കറുപ്പ് ഉണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 04:52 PM IST
  • ചുണ്ടുകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
    ആരോഗ്യപൂർണമായ ചുണ്ട് ആരോഗ്യപൂർണമായ ശരീരത്തിന്റെ ലക്ഷമാണെന്ന് പറയാറുണ്ട്.
  • ആരോഗ്യപൂർണ്ണമല്ലാത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ടും, പുകവലിക്കുന്നത് കൊണ്ടും, ശരീരത്തിൽ നികോട്ടിന്റെ അളവ് കൂടുന്നത് കൊണ്ടും, നിർജ്ജലികരണം കൊണ്ട് ചുണ്ടുകളിൽ കറുപ്പ് ഉണ്ടാകും.
Blackness of Lips : ചുണ്ടുകളിലെ കറുപ്പ് മാറ്റാൻ ചെയ്യേണ്ടത് എന്തൊക്കെ?

ചുണ്ടുകളിൽ കറുപ്പ് നിറം ഉണ്ടാകുന്നത് വളരെ സാധാരണയായി കണ്ട് വരുന്ന ഒരു പ്രശ്നമാണ്. ചുണ്ടുകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ആരോഗ്യപൂർണമായ ചുണ്ട് ആരോഗ്യപൂർണമായ ശരീരത്തിന്റെ ലക്ഷമാണെന്ന് പറയാറുണ്ട്. ആരോഗ്യപൂർണ്ണമല്ലാത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ടും, പുകവലിക്കുന്നത് കൊണ്ടും, ശരീരത്തിൽ നികോട്ടിന്റെ അളവ് കൂടുന്നത് കൊണ്ടും, നിർജ്ജലികരണം കൊണ്ട് ചുണ്ടുകളിൽ കറുപ്പ് ഉണ്ടാകും.

ചുണ്ടുകളിലെ കറുപ്പ് മാറ്റാൻ ചെയ്യേണ്ടത് എന്ത്?

1) സ്‌ക്രബ് 

ഡെഡ് സെല്ലുകൾ അല്ലെങ്കിൽ നശിച്ച കോശങ്ങൾ ചുണ്ടുകളിൽ അടിഞ്ഞ് കൂടുന്നത് മൂലം ചുണ്ടുകൾക്ക് കറുപ്പ് നിറം ഉണ്ടാകും. ഇത് മാറ്റാൻ ആഴ്ചയിൽ ഒരിക്കൽ സ്‌ക്രബ് ചെയ്‌താൽ മതി. വീട്ടിൽ തന്നെ നിങ്ങൾക്ക് സ്‌ക്രബ് ഉണ്ടാക്കാം. അതിനായി വേണ്ടത് തേനും പഞ്ചസാരയുമാണ്. ഒരുസ്പൂൺ പഞ്ചസാരയിൽ, ഒരു സ്പൂൺ തേൻ ചേർത്തെടുക്കുക. ഇത് ചുണ്ടുകളിൽ ഉരസിച്ചതിന് ശേഷം കഴുകി കളയണം.

2) കറ്റാർ വാഴയും തേനും

ചുണ്ടുകളുടെ മൃദുത്വം നിലനിർത്താൻ കറ്റാർ വാഴയും തേനും സഹായിക്കും. കറ്റാർവാഴയുടെ ജെൽ എടുത്ത് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടുക. 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയാം.

3) റോസ് മിൽക്ക് ലിപ്പ് പാക്ക് 

അരക്കപ്പ് പാലിൽ 5 മുതൽ 6 വരെ റോസാ ദളങ്ങൾ ഒരു രാത്രി കുതിർത്ത് വെക്കുക.  രാവിലെ ഇത് അരച്ചെടുത്ത് ചുണ്ടിൽ പുരട്ടണം.   15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News