BP Patients Tips : ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഈ വ്യായാമ മുറകൾ ഒരിക്കലും പരീക്ഷിക്കരുത്

അമിത രക്തസമ്മർദ്ദം ഉള്ളവർ ഭാരം എടുക്കുന്നത് ഒഴിവാക്കണം

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 02:29 PM IST
  • ഉയര്ന്ന രക്തസമ്മർദ്ദം ഉള്ളവർ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണം. രക്തസമ്മർദ്ദം ഉള്ളവർ വ്യായാമം ചെയ്യുമ്പോഴും പ്രത്യേക ശ്രദ്ധ വേണം.
  • രക്തസമ്മർദ്ദം മൂലം ശ്വസന പ്രശ്‌നം, ക്ഷീണം, തലവേദന, തലകറക്കം എന്നീ പ്രശ്‍നങ്ങൾ ഉണ്ടാകും.
  • അമിത രക്തസമ്മർദ്ദം ഉള്ളവർ ഭാരം എടുക്കുന്നത് ഒഴിവാക്കണം
BP Patients Tips : ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഈ വ്യായാമ മുറകൾ ഒരിക്കലും പരീക്ഷിക്കരുത്

ജീവിതശൈലിയിലെ പ്രശ്‍നങ്ങൾ കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയാണ് രക്തസമ്മർദ്ദം. സാധാരണയായി ഈ പ്രശ്‍നം ഉണ്ടാകുമ്പോൾ അതിനെ പരിഹരിക്കാൻ അമിതമായി വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ആരോഗ്യത്തെ കൂടുതൽ ബാധിക്കാനാണ് സാധ്യത. ഉയര്ന്ന രക്തസമ്മർദ്ദം ഉള്ളവർ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണം. രക്തസമ്മർദ്ദം ഉള്ളവർ വ്യായാമം ചെയ്യുമ്പോഴും പ്രത്യേക ശ്രദ്ധ വേണം.

വേഗത്തിലുള്ള ഓട്ടം ഒഴിവാക്കണം

രക്തസമ്മർദ്ദം മൂലം ശ്വസന പ്രശ്‌നം, ക്ഷീണം, തലവേദന, തലകറക്കം എന്നീ പ്രശ്‍നങ്ങൾ ഉണ്ടാകും. അതുമൂലം തന്നെ വേഗത്തിൽ ഓടുന്നത് രക്തസമ്മർദ്ദം കൂടാനും, ഈ പ്രശ്‍നങ്ങൾ ഉണ്ടാകാനും കാരണമാകും. അത്പോലെ തന്നെ ഇത് രക്തസമ്മർദ്ദം ഉള്ളവരുടെ ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം നൽകുകയും ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും.

ഭാരം എടുക്കരുത്

അമിത രക്തസമ്മർദ്ദം ഉള്ളവർ ഭാരം എടുക്കുന്നത് ഒഴിവാക്കണം. ഈ രോഗം ഉള്ളവർ ഭാരം എടുക്കുന്നത് ഹൃദയത്തെ ബാധിക്കും.

പുഷ് അപ്പ്, പ്ലാങ്ക് പോലുള്ള വ്യായാമങ്ങൾ

പുഷ് അപ്പ്, പ്ലാങ്ക്, മൗണ്ടൈൻ ക്ലൈമ്പിങ് തുടങ്ങിയവ അമിത രക്തസമ്മർദ്ദം ഉള്ളവർ ചെയ്യരുത്. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം ഉയരാൻ കാരണമാകും.

ഡെഡ് ലിഫ്റ്റിങ്

അമിത രക്തസമ്മർദ്ദം ഉള്ളവർ ഡെഡ് ലിഫ്റ്റിങ് നടത്തുന്നതും വളരെ അപകടകരമാണ്. ഇതും ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News