Optical illusion: കുതിര ഓടുന്നത് മുന്നോട്ടോ പിന്നോട്ടോ? നിങ്ങളുടെ ഉത്തരം പറയും വ്യക്തിത്വവും ചിന്തയും

Viral Optical illusion: കുതിര നീങ്ങുന്നത് നിങ്ങൾ കാണുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമാക്കും. നിങ്ങൾ ഇടത് മസ്തിഷ്കമാണോ ഉപയോ​ഗിക്കുന്നത് വലത് മസ്തിഷ്കമാണോ ഉപയോ​ഗിക്കുന്നത് എന്നും ഇതിൽ നിന്ന് വ്യക്തമാകും. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 10:54 AM IST
  • ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റിന്റെ പ്രധാന വിശകലനം നിങ്ങൾ ഇടത് മസ്തിഷ്കം ഉപയോ​ഗിക്കുന്നവരാണോ വലത് മസ്തിഷ്കം ഉപയോ​ഗിക്കുന്നവരാണോ എന്നതാണ്
  • കുതിര മുന്നോട്ട് നീങ്ങുന്നത് ആണ് നിങ്ങൾ കണ്ടതെങ്കിൽ നിങ്ങൾ ഇടത് മസ്തിഷ്കമുള്ള ആളാണ്
  • കുതിര പിറകിലേക്ക് നീങ്ങുന്നത് കണ്ടാൽ നിങ്ങളുടെ വലത് മസ്തിഷ്കമാണ് പ്രവർത്തിക്കുന്നത്
  • തലച്ചോറിന്റെ രണ്ട് അർദ്ധഗോളങ്ങൾ വ്യത്യസ്തമായി പ്രവർത്തിക്കുന്നു എന്ന വസ്തുതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിദ്ധാന്തം
Optical illusion: കുതിര ഓടുന്നത് മുന്നോട്ടോ പിന്നോട്ടോ? നിങ്ങളുടെ ഉത്തരം പറയും വ്യക്തിത്വവും ചിന്തയും

നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ആർട്ടിൽ ഒരു കുതിര മുന്നോട്ട് ഓടുന്നതായി ചിത്രീകരിക്കുന്നു. കുതിര നീങ്ങുന്നത് നിങ്ങൾ കാണുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമാക്കും. നിങ്ങൾ ഇടത് മസ്തിഷ്കമാണോ ഉപയോ​ഗിക്കുന്നത് വലത് മസ്തിഷ്കമാണോ ഉപയോ​ഗിക്കുന്നത് എന്നും ഇതിൽ നിന്ന് വ്യക്തമാകും. ചുവടെയുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ വീഡിയോയിൽ കുതിര ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ശ്രദ്ധിക്കുക. നിങ്ങൾ കണ്ടെത്തുന്ന കുതിരയുടെ ചലനത്തിന്റെ ദിശ നിങ്ങളുടെ ചിന്തയും വ്യക്തിത്വവും വെളിപ്പെടുത്തും.

നിങ്ങൾ എന്താണ് ശ്രദ്ധിച്ചത്? കുതിര മുന്നോട്ടാണോ പിറകോട്ടാണോ സഞ്ചരിക്കുന്നത്. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റിന്റെ പ്രധാന വിശകലനം നിങ്ങൾ ഇടത് മസ്തിഷ്കം ഉപയോ​ഗിക്കുന്നവരാണോ വലത് മസ്തിഷ്കം ഉപയോ​ഗിക്കുന്നവരാണോ എന്നതാണ്. കുതിര മുന്നോട്ട് നീങ്ങുന്നത് ആണ് നിങ്ങൾ കണ്ടതെങ്കിൽ നിങ്ങൾ ഇടത് മസ്തിഷ്കമുള്ള ആളാണ്. കുതിര പിറകിലേക്ക് നീങ്ങുന്നത് കണ്ടാൽ നിങ്ങളുടെ വലത് മസ്തിഷ്കമാണ് പ്രവർത്തിക്കുന്നത്. തലച്ചോറിന്റെ രണ്ട് അർദ്ധഗോളങ്ങൾ വ്യത്യസ്തമായി പ്രവർത്തിക്കുന്നു എന്ന വസ്തുതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിദ്ധാന്തം.

ഇടത്-മസ്തിഷ്കത്തിന്റെ ആധിപത്യമുള്ള ആളുകൾക്കുള്ള സ്വഭാവ സവിശേഷതകൾ ഇവയാണ്: അവരുടെ ചിന്തകൾ വളരെ രേഖീയമാണ്. സ്വീകൻസിം​ഗിൽ വിശ്വസിക്കുന്നു. നല്ല ​ഗണിതജ്ഞരാണ്. വസ്തുതകളും യുക്തിയും അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളിൽ വിശ്വസിക്കുന്നു.

ALSO READ: Optical illusion: മനംകവരുന്ന ഈ മഞ്ഞിനുള്ളിൽ ഒരു നായയുണ്ട്; അഞ്ച് സെക്കന്റിനുള്ളിൽ കണ്ടെത്താമോ?

വലത്-മസ്തിഷ്കത്തിന്റെ ആധിപത്യമുള്ള ആളുകൾക്കുള്ള സ്വഭാവ സവിശേഷതകൾ: ഭാവന, സമഗ്രമായ ചിന്ത, അവബോധം, കല, വികാരങ്ങളുടെ ദൃശ്യവൽക്കരണം, ദിവാസ്വപ്നം കാണുന്നു, ഈ ആളുകൾ കലയിലും സംഗീതത്തിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. അവർക്ക് ശക്തമായ അവബോധം ഉണ്ട്, സ്വപ്നം കാണുന്ന ശീലമുണ്ട്.

ന്യൂറോ സയന്റിസ്റ്റുകളുടെ ഒരു സംഘം 2013-ൽ ഇത് സംബന്ധിച്ച പരീക്ഷണം നടത്തി. എന്നാൽ, ഈ സിദ്ധാന്തം ശരിയാണെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല. 1,000 പേരെ ഉൾക്കൊള്ളിച്ചാണ് പരീക്ഷണം നടത്തിയത്. മനുഷ്യ മസ്തിഷ്കം യഥാർത്ഥത്തിൽ ഒരു വശം മറുവശത്തെ അനുകൂലിക്കുന്നില്ലെന്ന് കണ്ടെത്തി. അതിനാൽ, നിങ്ങൾ ഒരു ലോജിക്കൽ അല്ലെങ്കിൽ ക്രിയേറ്റീവ് പ്രവർത്തനം നടത്തിയാൽ, നിങ്ങളുടെ തലച്ചോറിന്റെ ഇരുവശത്തുനിന്നും നിങ്ങൾക്ക് ഇൻപുട്ടുകൾ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News