Bone Strength : എല്ലുകളുടെ ബലക്ഷയം മാറ്റാനുള്ള വഴികൾ എന്തൊക്കെ?

Strong bones : ദിവസവും ഒരു കപ്പ് ബദാം കഴിച്ചാൽ 300 മില്ലിഗ്രാം കാൽസ്യം വരെ ശരീരത്തിന് ലഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 04:07 PM IST
  • ദിവസവും ഒരു കപ്പ് ബദാം കഴിച്ചാൽ 300 മില്ലിഗ്രാം കാൽസ്യം വരെ ശരീരത്തിന് ലഭിക്കും.
  • മത്തി, കോര തുടങ്ങിയ മീനുകളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്.
  • ചീര, മുരിങ്ങയില തുടങ്ങിയവയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്.
  • രണ്ട് കപ്പ് കടൽ കഴിച്ചാൽ 240 മില്ലിഗ്രാം കാൽസ്യം വരെ ലഭിക്കും.
Bone Strength : എല്ലുകളുടെ ബലക്ഷയം മാറ്റാനുള്ള വഴികൾ എന്തൊക്കെ?

എല്ലുകളുടെ ബലക്ഷയം മൂലം ദീർഘ ദൂരം നടക്കാനും ഭാരം എടുക്കാനും കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പ്രധാനമായും കാൽസ്യത്തിന്റെ കുറവ് മൂലമാണ് എല്ലുകൾക്ക് ബലക്ഷയം ഉണ്ട്കുന്നത്. പാൽ കുടിക്കുന്നത് കൊണ്ട് മാത്രം ഒരാൾക്ക് ആവശ്യമായ കാൽസ്യം ലഭിക്കില്ല. ഒരു ദിവസം ശരീരത്തിന് ആവശ്യമായതിൽ 25 ശതമാനം കാൽസ്യം മാത്രമേ ഒരു ഗ്ലാസ് പാലിൽ നിന്ന് ലഭിക്കൂ. ഒരു ദിവസം 1000   1200 മില്ലിഗ്രാം കാൽസ്യം മനുഷ്യ  ശരീരത്തിന് ആവശ്യമാണ്. ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാൻ കഴിക്കേണ്ടത് എന്തൊക്കെ?

ബദാം

ദിവസവും ഒരു കപ്പ് ബദാം കഴിച്ചാൽ 300 മില്ലിഗ്രാം കാൽസ്യം വരെ ശരീരത്തിന് ലഭിക്കും. കാവിലെ വെള്ളത്തിൽ കുതിർത്ത ബദാം കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.

തൈര്

തൈരിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് തൈര് കഴിച്ചാൽ ശരീരത്തിന്  300 350 മില്ലിഗ്രാം കാൽസ്യം വരെ ലഭിക്കും. രാവിലെയും, ഉച്ചയ്ക്കും രാത്രിയും ഭക്ഷണറ്റത്തിനൊപ്പം തൈര് കഴിക്കാം. 

കടല

കടല നല്ല സ്വാദിഷ്ടമാണ്, ഒപ്പം തന്നെ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. രണ്ട് കപ്പ് കടൽ കഴിച്ചാൽ 240 മില്ലിഗ്രാം കാൽസ്യം വരെ ലഭിക്കും.

ഇലക്കറികൾ

ചീര, മുരിങ്ങയില തുടങ്ങിയവയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. 190 ഗ്രാം ചീരയിൽ 268 മില്ലിഗ്രാം കാൽസ്യം വരെ  അടങ്ങിയിട്ടുണ്ട്. കൂടാതെ ചീരയിൽ അടങ്ങിയിട്ടുള്ള ഓക്സലേറ്റ്സ്, കാൽസ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും സഹായിക്കും.

പയർ, പരിപ്പ്

പയർ, പരിപ്പ് വർഗങ്ങളിൽ കാൽസ്യം കൂടാതെ അയൺ, സിങ്ക്, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി നിരവധി  മൈക്രോ ന്യൂട്രിയന്റുകളും, ഫൈബറും, പ്രോട്ടീനുമൊക്കെ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചതുര പയറിൽ നിന്ന് 244 മില്ലിഗ്രാം കാൽസ്യം വരെ ലഭിക്കും. ഒരു കപ്പ് ബീന്സിൽ നിന്ന്  200 മില്ലിഗ്രാം കാൽസ്യം വരെ ലഭിക്കും. 

മത്തിയും കോരയും

മത്തി, കോര തുടങ്ങിയ മീനുകളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മില്ലുകളിൽ നിന്ന് ധാരാളമായി കാൽസ്യം ലഭിക്കുന്നത്. കൂടാതെ ഇവയിൽ നിന്ന് തലച്ചോറിനും, ഹൃദയത്തിനും, ചർമ്മത്തിനും വളരെ ഗുണകരമായ ഒമേഗ 3 ഫാറ്റി ആസിഡുകളും ലഭിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News