Chamomile oil: ശൈത്യകാലത്ത് ചർമ്മസംരക്ഷണത്തിന് ചമോമൈൽ ഓയിൽ ഇങ്ങനെ ഉപയോ​ഗിക്കാം

Benefits of chamomile oil: ചർമ്മത്തിൻറെ സംരക്ഷണത്തിന് എണ്ണ വളരെ പ്രധാനമാണ്, ഇത് ചർമ്മത്തിന് തിളക്കം നൽകാനും ചർമ്മത്തിന് പോഷണം നൽകാനും സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 26, 2022, 02:09 PM IST
  • ശൈത്യകാലത്ത് ചർമ്മസംരക്ഷണത്തിന് ഉത്തമമായ എണ്ണയാണ് ചമോമൈൽ എണ്ണ
  • ചമോമൈൽ പൂക്കളിൽ നിന്നാണ് ചമോമൈൽ ഓയിൽ നിർമ്മിക്കുന്നത്
  • ഇത് മുഖത്തെ കറുത്ത പാടുകൾ, പിഗ്മെന്റേഷൻ, മുഖക്കുരു, ചുളിവുകൾ എന്നിവ കുറയ്ക്കുന്നു
Chamomile oil: ശൈത്യകാലത്ത് ചർമ്മസംരക്ഷണത്തിന് ചമോമൈൽ ഓയിൽ ഇങ്ങനെ ഉപയോ​ഗിക്കാം

മഞ്ഞുകാലത്ത് ചർമ്മസംരക്ഷണം വളരെ പ്രധാനമാണ്. കാരണം ശൈത്യകാലത്തെ വായു ചർമ്മത്തെ പരുക്കനും വരണ്ടതുമാക്കുന്നു. അതിനാൽ, ശൈത്യകാലത്ത് നിങ്ങളുടെ ശരീരത്തിന് അധിക പരിചരണം ആവശ്യമാണ്. പലപ്പോഴും നമ്മൾ പല സൗന്ദര്യവർദ്ധക വസ്തുക്കളും വിലകൂടിയ ലോഷനുകളും ചർമത്തിന് ഭംഗി കൂട്ടാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ചർമ്മത്തിന് ഒരു മാറ്റവും വരുത്തുന്നില്ല. ചർമ്മത്തിന് എണ്ണ വളരെ പ്രധാനമാണ്, ഇത് ചർമ്മത്തിന് തിളക്കം നൽകാനും ചർമ്മത്തിന് പോഷണം നൽകാനും സഹായിക്കുന്നു. ചമോമൈൽ ഓയിലിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശൈത്യകാലത്ത് ചർമ്മസംരക്ഷണത്തിന് ഉത്തമമായ എണ്ണയാണ് ചമോമൈൽ എണ്ണ. ചമോമൈൽ പൂക്കളിൽ നിന്നാണ് ചമോമൈൽ ഓയിൽ നിർമ്മിക്കുന്നത്. ഇത് മുഖത്തെ കറുത്ത പാടുകൾ, പിഗ്മെന്റേഷൻ, മുഖക്കുരു, ചുളിവുകൾ എന്നിവ കുറയ്ക്കുന്നു. ചമോമൈൽ ഓയിൽ ചർമ്മത്തിന് വളരെ ഗുണം ചെയ്യും. ഈ എണ്ണയുടെ ഉപയോഗം സൂര്യതാപം ഏൽക്കാനുള്ള സാധ്യതയും കുറയുന്നു. ചമോമൈൽ ഓയിൽ മോയ്സ്ചറൈസറായും പ്രവർത്തിക്കുന്നു.

ALSO READ: Pediatric Stroke: കോവിഡ് മൂലം കുട്ടികളിൽ സ്ട്രോക്ക് വർധിക്കുന്നു; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

ചമോമൈൽ ഓയിലിന്റെ ഗുണങ്ങൾ:

1. സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾക്ക് ചമോമൈൽ ഓയിൽ വളരെ നല്ലതാണ്. മുഖത്തെ ബേണിങ് സെൻസേഷൻ കുറയ്ക്കാൻ ഈ എണ്ണ ഏറെ ഗുണം ചെയ്യും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ചമോമൈൽ ഓയിലും വെളിച്ചെണ്ണയും ചേർത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

2. വാർധക്യത്തിന്റെ ലക്ഷണങ്ങളും ഈ എണ്ണയുടെ സഹായത്തോടെ കുറയ്ക്കാം. ആന്റി ഏജിങ് പ്രോപ്പർട്ടികൾ ചമോമൈൽ എണ്ണയിൽ കാണപ്പെടുന്നു. ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോ​ഗ്യം ചെറുപ്പമായി നിലനിൽക്കും. ചമോമൈൽ എണ്ണയിൽ ഒലിവ് ഓയിൽ കലർത്തി പുരട്ടുന്നത് ചർമ്മത്തിന് നല്ലതാണ്.

3. മുഖക്കുരു അകറ്റാൻ ചമോമൈൽ ഓയിൽ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. ചമോമൈൽ ഓയിൽ മുഖത്തെ ബാക്ടീരിയ, ഫംഗസ് അണുബാധകൾ കുറയ്ക്കുന്നു. മുഖക്കുരു മാറാൻ അൽപം ചമോമൈൽ ഓയിൽ ചേർത്ത് വെള്ളം തിളപ്പിക്കുക. ഇത് തണുത്തതിന് ശേഷം കോട്ടൺ ഉപയോഗിച്ച് മുഖത്ത് പുരട്ടാം.

ALSO READ: Leptospirosis: ലെപ്റ്റോസ്പിറോസിസ് ശരീരത്തിൽ പടരുന്നതെങ്ങനെ?

4. മാനസിക പിരിമുറുക്കത്തിൽ പോലും ചമോമൈൽ ഓയിലിന്റെ ഗുണങ്ങൾ കാണാൻ കഴിയും. ഈ എണ്ണ അരോമാതെറാപ്പി പോലെ പ്രവർത്തിക്കുന്നു. ഈ എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം നൽകും.

5. മുടി ആരോ​ഗ്യത്തോടെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചമോമൈൽ ഓയിൽ വളരെ ഗുണം ചെയ്യും. ചമോമൈൽ എണ്ണ മുടിയിൽ പുരട്ടുന്നത് മുടിയുടെ ഭംഗി നിലനിർത്താൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News