Hair Straighteners: മുടി സ്ട്രെയ്റ്റ് ചെയ്യുന്നവരിൽ ​ഗർഭാശയ അർബുദത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

Hair Straighteners: ബിസ്‌ഫെനോൾ എ, പാരബെൻസ്, ഫോർമാൽഡിഹൈഡ് എന്നിവയിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ സ്ത്രീകളിൽ ഗർഭാശയ കാൻസറിന് കാരണമാകുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു

Written by - Zee Malayalam News Desk | Last Updated : Oct 24, 2022, 12:54 PM IST
  • പതിവായി ഹെയർ സ്ട്രെയ്റ്റനിം​ഗ് ചെയ്യുന്ന സ്ത്രീകൾക്ക് കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്
  • ഈ ഉത്പന്നങ്ങൾ ഉപയോഗിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഉപയോ​ഗിക്കുന്ന സ്ത്രീകൾക്ക് കാൻസർ സാധ്യത 4.05 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു
Hair Straighteners: മുടി സ്ട്രെയ്റ്റ് ചെയ്യുന്നവരിൽ ​ഗർഭാശയ അർബുദത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

കെമിക്കൽ ഹെയർ സ്‌ട്രെയ്‌റ്റനറുകൾ സ്ത്രീകളിൽ ഗർഭാശയ അർബുദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുടി സ്‌ട്രെയ്റ്റനിംഗ് ഉൽപ്പന്നങ്ങൾ സ്ഥിരമായി ഉപയോ​ഗിക്കുമ്പോൾ ബിസ്‌ഫെനോൾ എ, പാരബെൻസ്, ഫോർമാൽഡിഹൈഡ് എന്നിവയിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ സ്ത്രീകളിൽ ഗർഭാശയ കാൻസറിന് കാരണമാകുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. കെമിക്കൽ ഹെയർ സ്‌ട്രൈറ്റനിംഗ് പ്രക്രിയയിൽ സ്ത്രീകളുടെ മുടിയിൽ ഈ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ബ്ലീച്ച്, ഹെയർ ഡൈകൾ, ഹൈലൈറ്റ്‌സ് എന്നിവയ്ക്കുള്ള ഉൽപ്പന്നങ്ങളിൽ നിന്ന് ഗർഭാശയ അർബുദത്തിന്റെ സൂചനകൾ കണ്ടെത്തിയില്ല.

നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയ വിവരങ്ങൾ പ്രകാരം, മുടി സ്ട്രെയ്റ്റനിം​ഗ് ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്ന സ്ത്രീകൾക്ക് 70 വയസ്സാകുമ്പോഴേക്കും കാൻസർ വരാനുള്ള ചില അപകടസാധ്യതകളുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഈ ചികിത്സ പതിവായി ഉപയോഗിക്കുന്ന സ്ത്രീകൾക്ക്, അപകടസാധ്യത വളരെ കൂടുതലാണ്. പതിവായി ഹെയർ സ്ട്രെയ്റ്റനിം​ഗ് ചെയ്യുന്ന സ്ത്രീകൾക്ക് കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ഉത്പന്നങ്ങൾ ഉപയോഗിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഉപയോ​ഗിക്കുന്ന സ്ത്രീകൾക്ക് കാൻസർ സാധ്യത 4.05 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. 2022 ൽ ലോകമെമ്പാടും 65,950 ഗർഭാശയ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഗർഭാശയ അർബുദവുമായി ബന്ധപ്പെട്ട കേസുകൾ കുത്തനെ വർധിച്ചുകൊണ്ടിരിക്കുകയാണ്.

ALSO READ: High Blood Pressure Diet: രക്തസമ്മർദ്ദമുള്ളവർ ഡയറ്റിൽ ശ്രദ്ധിക്കണം; ഈ ഏഴ് ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർധിപ്പിക്കും

'നിലവിൽ, എത്ര സ്ത്രീകൾ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുവെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഗർഭാശയ അർബുദമോ പോലും നേരിട്ടിട്ടുണ്ടാകാമെന്നും പറയാൻ കഴിയില്ല. മുടി സ്‌ട്രെയിറ്റനിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് സ്ത്രീകളിൽ ഗർഭാശയ ക്യാൻസറിന് കാരണമാകുമെന്ന് അവകാശപ്പെടുന്നു. നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി സംസാരിച്ച് ഈ ക്ലെയിമിനെ സംബന്ധിച്ച നിങ്ങളുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നത് നല്ലതാണെന്ന്' മീര റോഡിലെ വോക്ക്ഹാർഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഓങ്കോസർജൻ ഡോ.തിരത്രം കൗശിക് പറയുന്നു. 'പരിഭ്രാന്തി പോലുള്ള ഒരു സാഹചര്യം സൃഷ്ടിച്ച് ആളുകളെ ഭയപ്പെടുത്തരുത്. എന്തെങ്കിലും വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രം ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കണമെന്നും' അദ്ദേഹം പറഞ്ഞു.

'ജേണൽ ഓഫ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, കെമിക്കൽ ഹെയർ സ്‌ട്രൈറ്റനറുകൾ തിരഞ്ഞെടുക്കുന്ന സ്ത്രീകൾക്ക് ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഗർഭാശയ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളുടെ ഹെയർ സ്‌ട്രെയിറ്റനിംഗ് ചികിത്സയിൽ ഉപയോഗിക്കുന്ന പാരബെൻസ്, ബിസ്‌ഫെനോൾ എ, ലോഹങ്ങൾ, ഫോർമാൽഡിഹൈഡ് തുടങ്ങിയ രാസവസ്തുക്കൾ ഗർഭാശയ ക്യാൻസറിന് കാരണമാകാം. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല. ഹെയർ സ്‌ട്രെയ്‌റ്റനിംഗ് ഉൽപ്പന്നങ്ങൾ മുടി പൊട്ടാൻ കാരണമാകും. മുടി വരണ്ടതാകാനും മുടി കൊഴിയുന്നതിനും കാരണമാകും. ഒരു ആരോ​ഗ്യ വിദഗ്‌ധനുമായി സംസാരിച്ച് മുടി സ്‌ട്രെയ്‌റ്റനിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.'

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News