Cinnamon Tea For Diabetes: പ്രമേഹത്തിനൊരു പ്രതിവിധി; കറുവപ്പട്ട ചായ കുടിക്കാം

Cinnamon tea benefits: ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിലൂടെ കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയെ ഫലപ്രദമായി നിയന്ത്രിക്കുന്നുവെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 10:38 PM IST
  • പ്രമേഹം അല്ലെങ്കിൽ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പ്രധാനമാണ്
  • നിങ്ങളുടെ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി ആരംഭിക്കാം
Cinnamon Tea For Diabetes: പ്രമേഹത്തിനൊരു പ്രതിവിധി; കറുവപ്പട്ട ചായ കുടിക്കാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ആയുർവേദ ഔഷധങ്ങളിൽ ഒന്നാണ് കറുവപ്പട്ട. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് കറുവപ്പട്ട മികച്ചതാണ്. ആയുർവേദത്തിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത സപ്ലിമെന്റ് എന്നാണ് കറുവപ്പട്ടയെ വിശേഷിപ്പിക്കുന്നത്. ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിലൂടെ കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയെ ഫലപ്രദമായി നിയന്ത്രിക്കുന്നുവെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും കറുവപ്പട്ട ചായയുടെ വിവിധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രമേഹം അല്ലെങ്കിൽ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പ്രധാനമാണ്. കാരണം ഇത് മാറ്റാനാവാത്ത ആരോഗ്യാവസ്ഥയാണ്. അതിന് തുടർച്ചയായ ശ്രദ്ധ ആവശ്യമാണ്. നിങ്ങളുടെ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി വീട്ടിൽ നിന്ന് തന്നെ ആരംഭിക്കാം. പതിവായി വ്യായാമം ചെയ്യുക, കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, ലഘുഭക്ഷണം ശീലമാക്കുക, നിങ്ങളുടെ പ്രോബയോട്ടിക് ഉപഭോഗം വർദ്ധിപ്പിക്കുക എന്നിവയാണ് നിങ്ങൾക്ക് ജീവിതശൈലിയിൽ വരുത്താൻ സാധിക്കുന്ന മാറ്റങ്ങൾ. മറ്റെല്ലാത്തിനുമൊപ്പം പ്രമേഹത്തിന്റെ ലക്ഷണങ്ങളെ അടിച്ചമർത്താൻ ചില സപ്ലിമെന്റുകൾ ചേർക്കുന്നതും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അതിലൊന്നാണ് കറുവപ്പട്ട ചായ കഴിക്കുന്നതാണ്.

ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പ്രമേഹമുള്ളവർ 3-6 ഗ്രാം കറുവപ്പട്ട ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നത്, അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചതായി ഗവേഷകർ അവകാശപ്പെട്ടു. മരത്തിന്റെ പുറംതൊലിയിൽ നിന്നാണ് കറുവപ്പട്ട വേർതിരിച്ചെടുക്കുന്നത്. ഇതിന് വലിയ ഔഷധഗുണങ്ങളുണ്ട്. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നത് മുതൽ കഠിനമായ വീക്കം കുറയ്ക്കുന്നതും ബാക്ടീരിയ അണുബാധയ്‌ക്കെതിരെ പോരാടുന്നതും വരെ, കറുവപ്പട്ട വിവിധ ആരോ​ഗ്യാവസ്ഥകൾക്ക് ഒരു പ്രതിവിധിയാണ്. പഠനങ്ങൾ അനുസരിച്ച്, കറുവപ്പട്ടയിൽ സിന്നമാൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിൻ റിലീസ് പ്രോത്സാഹിപ്പിക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

ഇൻസുലിൻ ഡിസ്പോസൽ വർദ്ധിപ്പിക്കുന്നതിനും പ്രോട്ടീൻ-ടൈറോസിൻ ഫോസ്ഫേറ്റസ് 1B (PTP1B), ഇൻസുലിൻ റിസപ്റ്റർ കൈനാസ് എന്നിവയുടെ നിയന്ത്രണത്തിൽ പ്രവർത്തനം നടത്തുന്നതിനും ഇത് സഹായിക്കുന്നു. ഈ അത്ഭുതകരമായ ഗുണങ്ങളെല്ലാം ചേർന്ന് കറുവപ്പട്ടയെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള മികച്ച പ്രതിവിധിയാക്കി മാറ്റുന്നു. രക്തത്തിലെ പഞ്ചസാരയുടെ വർധനവ് സന്തുലിതമാക്കാൻ അത്താഴത്തിന് ശേഷം കറുവപ്പട്ട ചായ കഴിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News