Liver Cirrhosis: തുടക്കത്തിലെ ശ്രദ്ധിക്കണം, തിരിച്ചറിയാതെ പോവരുത് ലിവർ സിറോസിസ്

കരൾ ചുരുങ്ങുകയും ആകൃതിയിൽ മാറ്റം വരുകയും  ചെറിയ മുഴകൾ ഉണ്ടാവുകയും ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 12:02 PM IST
  • ഒരു തവണ വന്നാൽ അത്ര പെട്ടെന്ന് വിട്ടു പോകാത്ത അസുഖം കൂടിയാണിത്
  • ആദ്യം ചെറിയ ലക്ഷണങ്ങളായി തുടങ്ങി പിന്നീട് വലിയ രോഗാവസ്ഥ
  • രോഗനിർണയം നടത്തിയാല്‍ അധികം വൈകാതെ തന്നെ ചികിത്സയിലേക്ക്
Liver Cirrhosis: തുടക്കത്തിലെ ശ്രദ്ധിക്കണം, തിരിച്ചറിയാതെ പോവരുത് ലിവർ സിറോസിസ്

തുടക്കത്തിലെ തിരിച്ചറിയാതെ പോവുകയും ഗുരുതരമായാൽ ജീവൻ തന്നെ അപകടത്തിലാവുന്നതുമായ അസുഖമാണ് ലിവർ സിറോസിസ്. കരളിനെ ബാധിക്കുന്ന അസുഖങ്ങളിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന അസുഖമാണിത്. കാരണങ്ങൾ പലതാണെങ്കിലും. ഒരു തവണ വന്നാൽ അത്ര പെട്ടെന്ന് വിട്ടു പോകാത്ത അസുഖം കൂടിയാണിത്.

ലിവർ സിറോസിസ് എന്നാൽ

കരൾ ചുരുങ്ങുകയും കരൾ രൂപത്തിന് മാറ്റം വരുത്തുകയും  ചെറിയ മുഴകൾ ഉണ്ടാവുകയും ചെയ്യുന്നു . ഇത്തരത്തിൽ കരളിന് രൂപമാറ്റം സംഭവിച്ച് അതിന്റെ പ്രവർത്തനം താറുമാറാകുന്ന അവസ്ഥയാണ് സിറോസീസ്. ആദ്യം ചെറിയ ലക്ഷണങ്ങളായി തുടങ്ങി പിന്നീട് വലിയ രോഗാവസ്ഥയിലേക്ക് ശരീരം തളർച്ചയിലേക്കും എത്തും.

രോഗ കാരണങ്ങൾ

ലിവർ സിറോസിസിന്റെ പ്രധാന കാരണമായി പറയുന്നത് മദ്യപാനം തന്നെയാണ് . 50 ശതമാനം വരെയും രോഗികളിൽ ലിവർ സിറോസിസ് വരാനുള്ള കാരണവപം മദ്യപാനം തന്നെയെന്ന് കണ്ടെത്തിയിട്ടുണ്ട് . വ്യായാമക്കുറവ്,അമിതവണ്ണം,ആഹാരത്തിൽ  അമിതമായി ഉണ്ടാവുന്ന അന്നജം,കൊഴുപ്പ് എന്നിവയും സിറോസീസിന് കാരണമാണ് . വൈറൽ ഹെപ്പറ്റൈറ്റിസ് എന്ന പേരിൽ ലിവർ ഇൻഫെക്ഷനുകൾ ഉണ്ടാവുകയും അതുമൂലം സിറോസീസ് ഉണ്ടാകുന്നതായി കണ്ടെത്തി . രോഗം വന്നുകഴിഞ്ഞാൽ കരളിന്റെ പ്രവർത്തനക്ഷമത കുറയുകയും ലോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യും.

liver1 

രോഗലക്ഷണങ്ങൾ

ക്ഷീണം,കാലിൽ നീര് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ . രോഗം കൂടുന്തോറും വയർ വീർക്കുക,രക്തം ഛർദ്ദിക്കുക തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങും . ലിവർ സിറോസിസ് കരൾ ക്യാൻസറിനും കാരണമായേക്കാം . അമിത മദ്യപാനം നിർത്തലാണ് ലിവർ സിറോസിസ് ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് . 

തിരിച്ചറിയൽ ടെസ്റ്റുകൾ

സി.ടി.സ്കാൻ,ടോമോഗ്രാഫി,അൾട്രോ സൗണ്ട് സ്കാൻ,ലാപ്രോസ്കോപ്പി,ലിവർ ബയോപ്സി എന്നിവയാണ് രോഗം കണ്ടെത്താനുള്ള പ്രധാന ടെസ്റ്റുകൾ

ചികിത്സാരീതികൾ എങ്ങനെ

രോഗനിർണയം നടത്തിയാല്‍ അധികം വൈകാതെ തന്നെ ചികിത്സയിലേക്ക് കടക്കണം . കൃത്യമായ ആഹാരക്രമം,വ്യായാമം,പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം,അമിതവണ്ണം നിയന്ത്രിക്കൽ എന്നിവര ഒരു പരിധി വരെ ലിർ സിറോസിസിനെ നിയന്ത്രിക്കാനാകും . ഒരു പരിധി കഴിഞ്ഞാൽ കരൾ മാറ്റി വയ്ക്കൽ ചികിത്സാ രീതിയിലേക്ക് പോകും . ഇല്ലെങ്കിൽ രോഗം സങ്കീർണമാവുയും മരണം വരെ സംഭവിക്കേണ്ട സ്ഥിയിലേക്ക് പോകും . 

കരൾ മാറ്റ ശസ്ത്രക്രിയ

രോഗം ബാധിച്ച ചില രോഗികളിൽ മാത്രമേ ശസ്ത്രക്രിയ വിജയകരമാവൂ.70 വയസിന് താഴെയുള്ള നല്ല ആരോഗ്യസ്ഥിതിയുള്ള രോഗികൾക്കാണ് ശസ്ത്രക്രിയ നടക്കൂ . ഹൃദയം,ശ്വാസകോശം,തുടങ്ങി ശരീരത്തിലെ മറ്റ് അവയവങ്ങൾക്കും പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്.

liver2

ശസ്ത്രക്രിയ

രോഗിക്കും ദാതാവിനും ഒരേ സമയമാണ് ശസ്ത്രക്രിയ നടത്തുന്നത് . ഓരോ രക്തക്കുഴലുകൾ,പിത്തനാളി എന്നിവ മുറിച്ച് ദാതാവിന്റെ കരൾ പകുത്തെടുത്ത ശേഷം യോജിപ്പിക്കുന്നു . ഉടൻ തന്നെ ഇത് രോഗിയിൽ വച്ച് പിടിപ്പിക്കുന്നതാണ് രീതി

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News