Coriander Benefits: മല്ലിയില വെറുമൊരു ഇലയല്ല..! ഈ 5 ഗുണങ്ങൾ അറിഞ്ഞിരിക്കണം

Coriander Leaves Benefits: വിറ്റാമിൻ എ, സി, വിറ്റാമിൻ ബി, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 07:46 PM IST
  • കരൾ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കും.
  • ദഹനവ്യവസ്ഥയിലെ തകരാറുകൾക്ക് ആശ്വാസം നൽകും.
  • ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു.
Coriander Benefits: മല്ലിയില വെറുമൊരു ഇലയല്ല..! ഈ 5 ഗുണങ്ങൾ അറിഞ്ഞിരിക്കണം

വീട്ടിലെ മിക്ക ഭക്ഷണ പദാർത്ഥങ്ങളിലും മല്ലിയില ചേർക്കാറുണ്ട്. പ്രത്യേകിച്ച് പരിപ്പ്-പച്ചക്കറികളിൽ മല്ലിയില ചേർക്കുന്നത് ഒരു ശീലമാണ്. ഈ വിഭവങ്ങൾ മല്ലിയിലയില്ലാതെ അപൂർണ്ണമാണെന്ന് തോന്നും. മല്ലിയില വിഭവത്തിന്റെ രുചി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മല്ലിയില നേരിട്ട് കഴിക്കാനും ചിലർക്ക് ഇഷ്ടമാണ്, ചിലർ സാലഡിൽ ചേർത്തും മല്ലിയില കഴിക്കാറുണ്ട്. വിഭവത്തിന്റെ രുചിയും ഭംഗിയും കൂട്ടുന്ന മല്ലിയില ശരീരത്തിനും ഏറെ ഗുണകരമാണ്. 

മല്ലിയിലയിൽ വിറ്റാമിൻ എ, സി, വിറ്റാമിൻ ബി, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ടെന്ന് വളരെ കുറച്ച് ആളുകൾക്ക് അറിയാം. ഈ പോഷകങ്ങൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കുന്നു. ശരീരത്തിന് ആവശ്യമായ ഏറ്റവും വലിയ അഞ്ച് ഗുണങ്ങൾ നൽകാൻ മല്ലിയിലയ്ക്ക് കഴിയും. ഈ അഞ്ച് ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനും ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും ആഗ്രഹിക്കുന്നവർ മല്ലിയില ശീലമാക്കുക. 

ALSO READ: ശൈത്യകാലത്തെ ഹൃദയാരോഗ്യം; ‌ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കരളിന് ഗുണം ചെയ്യും

കരൾ സംബന്ധമായ പ്രശ്‌നങ്ങൾക്ക് മല്ലിയില ഏറെ ഗുണം ചെയ്യും. മല്ലിയിലയിൽ ഫ്‌ലേവനോയ്ഡുകളും ആൽക്കനോയിഡുകളും അടങ്ങിയിട്ടുണ്ട്. 

ദഹനത്തിനും കുടലിനും

മല്ലിയില കഴിക്കുന്നത് ദഹനവ്യവസ്ഥയിലെ തകരാറുകൾക്കും കുടൽ രോഗങ്ങൾക്കും ആശ്വാസം നൽകുന്നു. ഇത് വയറിന്റെ ആരോഗ്യം നിലനിർത്തുകയും വിശപ്പുണ്ടാക്കുകയും ചെയ്യും.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന സെല്ലുലാർ കേടുപാടുകൾ തടയുന്ന ആന്റിഓക്സിഡന്റുകൾ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. മല്ലിയില പതിവായി കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തും.

ഹൃദയത്തിന്റെ ആരോഗ്യം

മല്ലിയില കഴിക്കുന്നത് മൂത്രത്തിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക സോഡിയം ഉപേക്ഷിക്കുന്നു. ഇത് ശരീരത്തെ ഉള്ളിൽ നിന്ന് ഫിറ്റാക്കി നിർത്തുന്നു. ഇതുകൂടാതെ മല്ലിയില കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുകയും ചെയ്യും.

രക്തത്തിലെ പഞ്ചസാര

മല്ലിയില ഉപയോഗിക്കുന്നത് ശരീരത്തിലെ എൻസൈമുകളെ സജീവമാക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹമുള്ളവർ മല്ലിയില ശീലമാക്കണം. ഇത് ശരീരത്തെ ഫിറ്റാക്കി നിലനിർത്തുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാകുകയും ചെയ്യും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News