സംസ്ഥാനത്ത് 600 കടന്ന് കോവിഡ് പ്രതിദിന വര്‍ധന;608 പേര്‍ക്ക് കൂടി കോവിഡ്!

സംസ്ഥാനത്ത്  608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്‌.

Last Updated : Jul 14, 2020, 06:51 PM IST
സംസ്ഥാനത്ത് 600 കടന്ന് കോവിഡ് പ്രതിദിന വര്‍ധന;608 പേര്‍ക്ക് കൂടി കോവിഡ്!

തിരുവനന്തപുരം: സംസ്ഥാനത്ത്  608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്‌.
കുതിച്ചുയർന്ന് സമ്പർക്ക വ്യാപനം ഉണ്ടാകുന്ന സാഹചര്യം അശങ്കപെടുത്തുന്നതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സമ്പർക്കം വഴി 396 പേർക്ക് രോഗം ഉണ്ടായതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്, തിരുവനന്തപുരം- 201,കൊല്ലം- 23,പത്തനംതിട്ട- 03,ആലപ്പുഴ- 34,കോട്ടയം- 25

ഇടുക്കിയില്‍ രോഗബാധറിപ്പോര്‍ട്ട് ചെയ്തിട്ടില്ല,

എറണാകുളം- 70,തൃശൂർ- 42,മലപ്പുറം-58,പാലക്കാട്- 26,കോഴിക്കോട്-58,മലപ്പുറം- 58,വയനാട്- 12,കണ്ണൂർ- 12,കാസർഗോഡ്- 44

തിരുവനന്തപുരത്ത് 158 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ്  രോഗബാധയുണ്ടായത്,

ഒരാള്‍ ചൊവാഴ്ച്ച കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു,ആലപ്പുഴ ച്ചുനക്കരയിലെ 47 കാരനായ നസീര്‍ ഉസ്മാന്‍ കുട്ടിയാണ് മരിച്ചത്.
കൂടുതൽ ജാഗ്രത അനിവാര്യമാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.4454 പേര്‍ നിലവില്‍ ചികിത്സയിലാണ്.സംസ്ഥാനത്ത് രോഗികളുടെ എണ്ണം 8930 ആണ്.

Also Read:എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റി വെക്കണം:BJP

 

8 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്.ഉറവിടം അറിയാത്ത 26 കേസുകൾ.ഹോട്സ്പോട്ടുകളുടെ എണ്ണം 277 ആയി.

വിദേശത്തു നിന്നെത്തിയ 130 പേർക്ക് രോഗം സ്ഥിരീകരിച്ചു,അന്യസംസ്ഥാനത്തു നിന്നെത്തിയ 68പേർക്ക് കോവിഡ്.

കോഴിക്കോട് തൂണേരിയിൽ രണ്ടു പേരിൽ നിന്ന് 53പേരിലേക്ക് രോഗം പടർന്നു.പലജില്ലകളിലും കോവിഡ് ക്ലസ്റ്ററുകള്‍ രൂപപെടുന്നു എന്ന് മുഖ്യമന്ത്രി 
പറഞ്ഞു,അടുത്ത ഘട്ടം സാമൂഹ്യ വ്യാപനം ആണെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി,

Trending News