ന്യൂഡൽഹി: RT-PCR ടെസ്റ്റിൽ പോലും കണ്ടെത്താനാവാത്ത പുതിയ ഒമിക്രോൺ വകഭേദം ലോകത്ത് കണ്ടെത്തി. 40-ലധികം രാജ്യങ്ങളിലാണ് Omicron വേരിയന്റിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതെന്ന് യുകെ അറിയിച്ചു. ഇതിനെ “സ്റ്റെൽത്ത് ഒമിക്‌റോൺ” എന്നാണ് വിളിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഒമിക്രോൺ വേരിയന്റിന് മൂന്ന് ഉപവിഭാഗങ്ങളാണുള്ളത് അവയെ BA.1, BA.2, BA.3 എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്‌റോൺ അണുബാധകളിൽ BA.1 ഉപ-സ്‌ട്രെയിൻ പ്രബലമാണെങ്കിലും അതിവേഗം പടരുന്നത് BA.2 ഉപ-സ്‌ട്രെയിനാണ്.
ഉദാഹരണത്തിന്, ഡെൻമാർക്കിൽ ജനുവരി 20 ന് റിപ്പോർട്ട് ചെയ്തത സജീവ കേസുകളിൽ പകുതിയോളം BA.2 ഉപ-സ്‌ട്രെയിൻ ആണ്. യുകെ, ഡെന്മാർക്ക് എന്നിവയ്ക്ക് പുറമെ, സ്വീഡൻ, നോർവേ, ഇന്ത്യ എന്നിവിടങ്ങളിൽ BA.2 സബ്-സ്ട്രെയിൻ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെയും ഫ്രാൻസിലെയും ശാസ്ത്രജ്ഞരും ഉപ-സ്‌ട്രെയിനിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: Covid | കോവിഡ് ബാധിതരിൽ ബ്രെയിൻ ഫോഗ്; വൈറസ് സ്പൈനൽ ഫ്ലൂയിഡിനെ ബാധിക്കുന്നതിന്റെ ഫലമാകാമെന്ന് പഠനം
BA.1 ഉപ-സ്‌ട്രെയിൻ ചിലപ്പോൾ RT-PCR ടെസ്റ്റുകളിൽ കണ്ടെത്താനാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഈ പരിശോധനകൾ ഇപ്പോഴും വൈറസ് കണ്ടെത്തുന്നതിൽ അവസാന വാക്കാണ്. ഒമൈക്രോൺ വേരിയന്റിൻറെ 30-ലധികം രൂപ മാറ്റങ്ങൾ നിലവിൽ ലഭ്യമായ ടെസ്റ്റിംഗ് കിറ്റു ഉപയോഗിച്ച് കണ്ടെത്താവുന്നതാണ് എന്നാൽ സ്റ്റേൽത്തിന് മാത്രം ഇത് സാധിക്കില്ലെന്നാണ് സംശയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...