കോവിഡ്‌ കാലത്തെ മഴ, ഈര്‍പ്പം; അതീവ ജാഗ്രത വേണം...

കോവിഡ്  (COVID-19) വ്യാപിക്കുന്ന കാലമായതിനാല്‍  മഹാമാരിയ്ക്കൊപ്പം എത്തുന്ന മഴയില്‍ ഏറെ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്...

Last Updated : Aug 2, 2020, 12:46 PM IST
  • കോവിഡ് വ്യാപിക്കുന്ന കാലമായതിനാല്‍ ഈ മഴക്കാലത്ത് വേണ്ടത് അതീവശ്രദ്ധയും കരുതലും വേണ൦
  • മഴക്കാല രോഗങ്ങള്‍ വരാതെ ശ്രദ്ധ പുലര്‍ത്തണമെന്ന്‍ ആരോഗ്യവകുപ്പ്
കോവിഡ്‌ കാലത്തെ മഴ, ഈര്‍പ്പം;  അതീവ  ജാഗ്രത വേണം...

തിരുവനന്തപുരം: കോവിഡ്  (COVID-19) വ്യാപിക്കുന്ന കാലമായതിനാല്‍  മഹാമാരിയ്ക്കൊപ്പം എത്തുന്ന മഴയില്‍ ഏറെ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്...

ഈ മഴക്കാലത്ത് വേണ്ടത് അതീവശ്രദ്ധയും കരുതലുമാണെന്ന് ആരോഗ്യ വകുപ്പ്  (Health Ministry) ചൂണ്ടിക്കാട്ടുന്നു. മഴക്കാലരോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി, ജലദോഷം തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കോവിഡ്  ലക്ഷണങ്ങള്‍ക്ക് സമാനമാണ്. അതിനാല്‍, കൂടുതല്‍ ജാഗ്രതയുള്ളവരാകണമെന്നും  മഴക്കാല രോഗങ്ങള്‍ വരാതെ ശ്രദ്ധ പുലര്‍ത്തണമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ  നിര്‍ദേശം. 

ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.... 

** മാസ്‌കുകളുടെ ഉപയോഗത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നനഞ്ഞ മാസ്‌കുകള്‍ ഒരു കാരണവശാലും ധരിക്കരുത്.  പുറത്തുപോകുമ്പോള്‍  ഒന്നിലേറെ മാസ്ക് കൈയില്‍ കരുതുക. 

** ഉപയോഗിച്ച മാസ്ക് വലിച്ചെറിയരുത്, നനഞ്ഞ മാസ്ക് കവറില്‍ സൂക്ഷിച്ചുവയ്ക്കുക. തുണി മാസ്കുകള്‍ സോപ്പുപയോഗിച്ചു കഴുകി പരമാവധി വെയിലത്തുണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാം. 

** ഉപയോഗശൂന്യമായ മാസ്ക് മാലിന്യനിര്‍മാര്‍ജനത്തിന്‍റെ  ഭാഗമായി കത്തിച്ചു കളയണം

** നനഞ്ഞ മഴക്കോട്ട് പ്രത്യേകമായി ഉണങ്ങാനിടുക. നനഞ്ഞ വസ്ത്രങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ അവ ധരിക്കരുത്. 

** ഇറുകിക്കിടക്കുന്ന ആഭരണങ്ങള്‍/  വസ്ത്രങ്ങള്‍ ഇവ ധരിക്കരുത്. അണുബാധയ്ക്ക് സാധ്യത കൂട്ടും.

** മൊബൈല്‍ ഫോണുകള്‍, ഐഡി കാര്‍ഡുകള്‍, പേഴ്സുകള്‍ തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം. കഴിയുന്നതും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുക.

** പനിയോ ജലദോഷ രോഗലക്ഷണങ്ങളോ കണ്ടാല്‍ ഇ -സഞ്ജീവനി ഓണ്‍ലൈന്‍ ടെലി-മെഡിസിന്‍ പ്ലാറ്റ്ഫോമിനെ ആശ്രയിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ തുടരണം. രോഗശമനമില്ലെങ്കില്‍ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളിലെത്തണം. പോകുമ്പോള്‍  കഴിയുന്നതും രോഗി മാത്രം പോകാന്‍ ശ്രദ്ധിക്കുക.

** കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍/ ദിശ/ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെടണം.

**  എസ്.എം.എസ് അഥവാ സോപ്പ്, മാസ്‌ക്, സാമൂഹിക അകലം  (Soap, Mask, Social Distancing - SMS) ജീവിതചര്യയുടെ ഭാഗമാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

Trending News